കേരളത്തില്‍ എല്ലാ സ്ഥലങ്ങളിലും സാധാരണയായി കാണപ്പെടുന്ന ഒരു സസ്യമാണ് പപ്പായ. Carica papaya എന്നതാണ് പപ്പായയുടെ പേര്. പപ്പായയ്ക്ക് കപ്പളം, കപ്പളങ്ങ, കപ്പക്കാ, കൊപ്പക്കാ, കര്‍മൂസ്, കര്‍മത്തി, കപ്പ, കപ്പുക്ക, കപ്പത്തുങ്കായ, കൊപ്പക്കായ, കപ്ലങ്ങ, കപ്ലിങ്ങ, കപ്പങ്ങ, പപ്പയ്ക്ക, പപ്പക്കായ, പപ്പങ്ങ, പപ്പാളി, പപ്പാളിക്കായ്, പപ്പാവയ്ക്കാ, പപ്പാളങ്ങ, പപ്പരക്ക, പപ്പരങ്ങ, ഓമയ്ക്ക, ഓമക്കായ, ഓമരിക്ക, കര്‍മൂസ, എന്നിങ്ങനെ പല പേരുകളുണ്ട്. സൗന്ദര്യ വര്‍ധക വസ്തുവായും, ഔഷധമായും പണ്ട് കാലം മുതലേ ഉപയോഗിച്ചു വരുന്ന ഒരു ഫലമാണ് പപ്പായ. പപ്പായയുടെ വിവിധ ഭാഗങ്ങള്‍ ഔഷധ ഗുണങ്ങള്‍ ഉള്ളവയാണ്. ദഹന സംബന്ധമായ പ്രശ്‌നങ്ങള്‍ക്കും ,മലബന്ധ സംബന്ധമായ പ്രശ്‌നങ്ങള്‍ക്കും, തീപ്പൊള്ളലേറ്റതിന്റെ വ്രണങ്ങള്‍ ശമിക്കുന്നതിനും പപ്പായ ഏറെ ഉപകാരിയാണ്.
പപ്പായയ്ക്ക് പ്രത്യേക സീസണ്‍ ഇല്ല എന്നത് ഒരു വലിയ പ്രത്യേകതയാണ്. വര്‍ഷത്തില്‍ എല്ലായിപ്പോഴും പപ്പായ ഫലം നല്‍കും. വിറ്റാമിന്‍ സിയാണ് പപ്പായയില്‍ മുഖ്യമായി അടങ്ങിയിരിക്കുന്നത്. വിറ്റാമിന്‍ എ, ഇ, കെ, ബി, ഫൈബര്‍, കാത്സ്യം, മഗ്‌നീഷ്യം, പൊട്ടാസ്യം, കോപ്പര്‍, എന്നീ ധാതുക്കളും ധാരാളം മിനറല്‍സും പപ്പായയില്‍ അടങ്ങിയിട്ടുണ്ട്. ഉഷ്ണ മേഖലയില്‍ വളരുന്ന ഒന്നാണ് പപ്പായ. പച്ചനിറത്തിലുള്ള കായ പഴുക്കുമ്പോള്‍ മഞ്ഞനിറമായി മാറുന്നു. കായയ്ക്കുള്ളില്‍ ചുവപ്പ് അല്ലെങ്കില്‍ ഓറഞ്ച് നിറമാണ്. പോര്‍ച്ചുഗീസ് സഞ്ചാരികള്‍ വഴിയാണ് പപ്പായ ഇന്ത്യയില്‍ എത്തുന്നത്. ഇന്ന് ലോകത്തില്‍ ഏറ്റവും കൂടുതല്‍ പപ്പായ ഉത്പാദിപ്പിക്കുന്ന രാജ്യം ഇന്ത്യയാണ്.
എന്നാല്‍ പപ്പായ ഗര്‍ഭിണികള്‍ കഹസിക്കാന്‍ പാടില്ല എന്നാണ് പറയുന്നത്. കാരണം പപ്പായകളില്‍ അടങ്ങിയിരിക്കുന്ന 'ലാറ്റെക്സ്' ഗര്‍ഭാശയത്തിലെ സങ്കോചങ്ങള്‍ക്ക് ഇടയാക്കും. അതുമൂലം ഗര്‍ഭം അലസാന്‍ സാധ്യത ഉണ്ട്. 'ഡെങ്കിപ്പനി' കാരണം രക്തത്തിലെ 'പ്ലേറ്റ്‌ലെറ്റു'കളുടെ തോത് കുറഞ്ഞവര്‍ക്ക് അത് ഉയര്‍ത്താന്‍ പപ്പായ സഹായിക്കും, പപ്പായയുടെ ഇല ഇട്ടു തിളപ്പിച്ച വെള്ളമാണ് ഡെങ്കിപ്പനി ഉള്ളവര്‍ക്ക് ഉപയോഗിക്കുന്നത്. കണ്ണുകളുടെ ആരോഗ്യം, ഹൃദയാരോഗ്യം, അര്‍ബുദത്തെ പ്രതിരോധിക്കാന്‍ എന്നിങ്ങനെ ഔഷധങ്ങള്‍ക്കല്ലാതെ സൗന്ദര്യ സംരക്ഷണത്തിനും പപ്പായ ഉപയോഗിക്കുന്നു. തലമുടിയെ സംരക്ഷിക്കാന്‍, ഒക്കെ പപ്പായ ഉപയോഗിച്ച് വരുന്നു.
എങ്ങനെ പപ്പായ കൃഷി ചെയ്യാം ?
ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ ആണ് തൈകള്‍ മുളപ്പിക്കാന്‍ പറ്റിയ സമയമായി കണക്കാക്കുന്നത്. ചെറിയ പോളിത്തീന്‍ ബാഗുകളില്‍ വിത്തുകള്‍ മുളപ്പിച്ചു എടുത്ത് മാറ്റി നടാന്‍ കഴിയും. മെയ്, ജൂണ്‍ മാസനങ്ങളില്‍ മാറ്റി നടുന്നത് ഏറെ നല്ലതാണ്. മാറ്റി നടുമ്പോള്‍ വേരുകള്‍ പോകാതെ ശ്രദ്ധിക്കുക. ജൈവവളം പരമാധി ചാണകമോ കമ്പോസ്റ്റോ പത്തുകിലോഗ്രം ഒന്നരമാസത്തെ ഇടവേളയില്‍ നല്‍കണം. ചെടികള്‍ പൂവിട്ടു തുടങ്ങുമ്പോള്‍ ആണ്‍ചെടികള്‍ ഉണ്ടെങ്കില്‍ പറിച്ചുമാറ്റേണ്ടതാണ്.
Share your comments