ഇന്ത്യയിൽ പ്രധാനമായും കൃഷി ചെയ്യുന്ന ഫലമാണ് സപ്പോട്ട, ഇതിനെ ചിക്കു എന്നും വിളിക്കുന്നു. സപ്പോട്ടേസ്യ കുടുംബത്തിലെ ഒരു അംഗമാണ് ചിക്കു. ബോംബൈ, ബീഹാർ, തമിഴ്നാട്, മൈസൂർ എന്നീ പ്രദേശങ്ങളിൽ സപ്പോട്ട വാണിജ്യ വിളയായി ഇത് വൻതോതിൽ കൃഷി ചെയ്ത് വരുന്നു. കേരളത്തിലും ഇതിൻ്റെ കൃഷി ഉണ്ട്.
സപ്പോട്ട വറ്റാത്തതും നിത്യഹരിതവുമായ ഒരു വൃക്ഷമാണ്, ഇത് വിശാലമായ മണ്ണിൽ വളരുന്നു. മാത്രമല്ല സപ്പോട്ട കൃഷിക്ക് ഡ്രെയിനേജ് ഏറ്റവും പ്രധാനമാണ്. മാത്രമല്ല ഇതിന് നന്നായി തയ്യാറാക്കിയ നിലം ആവശ്യമാണ്. നല്ല ചരിവിലേക്ക് കൊണ്ട് വരുന്നതിന് 2 അല്ലെങ്കിൽ 3 തവണ ഉഴുത് മറിച്ച് നിരപ്പാക്കണം. ഗ്രാഫ്റ്റിംഗിലൂടെയോ അല്ലെങ്കിൽ എയർ ലെയറിലൂടെയോ ഇത് പ്രചരിപ്പിക്കാം. സമുദ്ര നിരപ്പിൽ നിന്നും 1200 മീറ്റർ വരെ ഉയരത്തിൽ ഇത് വളർത്താം.
ധാരാളം ഗുണഗണങ്ങളുള്ള ഫലമാണ് സപ്പോട്ട. ഇതിൽ വിറ്റാമിൻ എ ധാരാളമയി അടങ്ങിയിരിക്കുന്നു, അത്കൊണ്ട് തന്നെ ഇത് കണ്ണുകൾക്ക് നല്ലതാണ്, മാത്രമല്ല ഇത് ശരീരഭാരം കുറയ്ക്കുന്നതിനും, ദഹനത്തിനും, ഗർഭിണികൾക്കും ഒക്കെ നല്ലതാണ്.
സപ്പോട്ട കൃഷി ചെയ്യുമ്പോൾ ഏറെ ശ്രദ്ധിക്കേണ്ട കാര്യമാണ് അതിൻ്റെ കീടരോഗ ബാധ. വിവിധ തരം മണ്ണിൽ സപ്പോട്ട വളരും. എന്നിരുന്നാലും ആഴത്തിലുള്ള എക്കൽ, മണൽ കലർന്ന എക്കൽ മണ്ണ്, നല്ല നീർവാഴ്ചയുള്ള കറുത്ത മണ്ണ് എന്നിവ സപ്പോട്ട കൃഷിക്ക് മികച്ചതാണ്. പക്ഷെ ആഴം കുറഞ്ഞ കളിമൺ മണ്ണിലും ഉയർന്ന കാൽസ്യത്തിൻ്റെ അംശത്തിലും കൃഷി ചെയ്യുന്നത് ഒഴിവാക്കുന്നതാണ് നല്ലത്.
സപ്പോട്ട മരങ്ങളിൽ കാണപ്പെടുന്ന കീടങ്ങൾ
കാറ്റർപില്ലറുകൾ, മുകുളപ്പുഴു, തണ്ടുതുരപ്പൻ, മെലിബഗ്, കായ് തുരപ്പൻ തുടങ്ങിയവയാണ്.
സപ്പോട്ടയെ ബാധിക്കുന്ന രോഗങ്ങൾ
പൂപ്പൽ, ഇലപ്പുള്ളി, ചീയൽ എന്നിവ
സപ്പോട്ടയെ ബാധിക്കുന്ന കീടങ്ങളും പ്രതിരോധവും
ഫ്രൂട്ട് ഈച്ച
ഇത് ഒരു പോളി ഫാഗസ് കീടമാണ്. രോഗം ബാധിച്ച ഫലം പൂർണമായി നശിച്ച് പോകുന്നു.
പ്രതിരോധം
സപ്പോട്ട കൃഷി ചെയ്യുന്നിടത്ത് മീഥൈൽ യൂജെനോൾ കെണി പതിവായി ഉപയോഗിക്കുന്നത് ഇതിനെ കുറയ്ക്കുന്നതിന് സഹായിക്കുന്നു.
കാറ്റർപില്ലറുകൾ
പുതുതായി വരുന്ന ചിനപ്പ് പൊട്ടലുകളും ചില്ലകളും സ്വയം ഭക്ഷിച്ച് സപ്പോട്ട ചെടിയെ നശിപ്പിക്കുന്നു.
പ്രതിരോധം
ഒരു ഏക്കറിന് 150 ലിറ്റർ വെള്ളത്തിൽ 300 മില്ലി ക്വിനാൽഫോസ് തളിക്കാവുന്നതാണ്.
ബന്ധപ്പെട്ട വാർത്തകൾ: നിറയേ കായ്ക്കുന്ന ബ്ലാക്ക് സപ്പോട്ട; എങ്ങനെ കൃഷി ചെയ്യാം
Share your comments