<
  1. Fruits

വീട്ടു വളപ്പിൽ നടാം പൈനാപ്പിൾ തൈകൾ

നമ്മുടെ വീട്ടുവളപ്പിന്റെ അതിരുകളിലോ മതിലിനോടു ചേര്‍ന്നോ തെങ്ങിനു ഇടവിളയായോ പൈനാപ്പിള്‍ കൃഷി ചെയ്യാം. പ്രതേൃക സ്ഥലമോ പരിരക്ഷയോ ആവശൃമില്ല

K B Bainda
ദഹന പ്രക്രിയ സുഗമമാക്കുന്നതില്‍ പൈനാപ്പിള്‍ പ്രധാന പങ്കു വഹിക്കുന്നു.
ദഹന പ്രക്രിയ സുഗമമാക്കുന്നതില്‍ പൈനാപ്പിള്‍ പ്രധാന പങ്കു വഹിക്കുന്നു.

നമ്മുടെ വീട്ടുവളപ്പിന്റെ അതിരുകളിലോ മതിലിനോടു ചേര്‍ന്നോ തെങ്ങിനു ഇടവിളയായോ പൈനാപ്പിള്‍ കൃഷി ചെയ്യാം. പ്രതേൃക സ്ഥലമോ പരിരക്ഷയോ ആവശൃമില്ല

പൈനാപ്പിള്‍ കൃഷിക്ക്. മൗറീഷൃസ് എന്ന ഇനം വീട്ടുവളപ്പില്‍ നടാന്‍ പറ്റിയ ഇനമാണ്. പൈനാപ്പിൾ ചെടിയുടെ ചുവട്ടിൽ കാണപ്പെടുന്ന കണ്ണന് നടീൽ വസ്തു. കീടരോഗബാധ യില്ലാത്ത വലിപ്പമുള്ള കന്ന് വേണം തിരഞ്ഞെടുക്കാന്‍.

ഏപ്രിൽ മെയ് അല്ലെങ്കിൽ കനത്ത മഴ കഴിഞ്ഞ് അഗസ്റ്റ് മാസമാണ് പൈനാപ്പിള്‍ കൃഷിക്ക് അനുയോജൃം.പൈനാപ്പിളില്‍ ധാരാളമായി പ്രോട്ടീന്‍,ഫൈബര്‍, പലതരം വിറ്റാമിനുകള്‍ എന്നിവ അടങ്ങിയിരിക്കുന്നു.ദഹന പ്രക്രിയ സുഗമമാക്കുന്നതില്‍ പൈനാപ്പിള്‍ പ്രധാന പങ്കു വഹിക്കുന്നു.

മണ്ണ് നന്നായി കൊത്തിയിളക്കി ചാണകപ്പൊടി, ചകിരിച്ചോര്‍, എല്ലുപൊടി എന്നിവ ചേര്‍ത്ത് ഒരടി അകലത്തിലും, അരയടി ആഴത്തിലും കുഴികള്‍ എടുത്തു നടാം. വരികള്‍ തമ്മില്‍ ഒന്നര രണ്ടടി അകലം പാലിക്കണം.നട്ട് ഒന്നര മാസം കഴിഞ്ഞ് കടലപ്പിണ്ണാക്ക്,വേപ്പിന്‍ പിണ്ണാക്ക്,ചകിരിച്ചോര്‍ കമ്പോസ്റ്റ് എന്നിവ തടത്തില്‍ ചേര്‍ത്ത് കൊടുക്കണം.

.വേനല്‍ ക്കാലത്ത് രണ്ടാഴ്ച കൂടുമ്പോള്‍ നനച്ച് കൊടുക്കണം നനയ്ക്കുന്നത് ചക്കയുടെ വലിപ്പം വർധിപ്പിക്കുന്നതിന് സഹായിക്കും . മീലി മുട്ടയുടെ ആക്രമണം പൈനാപ്പിള്‍ കൃഷിയില്‍ കാണാറുണ്ട്. വെര്‍ട്ടിസീലിയ എന്ന ജീവാണു 20 ഗ്രാം-ഒരു ലിറ്റര്‍ വെള്ളം എന്ന കണക്കില്‍ കലക്കി തളിച്ച് ഇതിനെ നിയന്ത്രിക്കാം.പൈനാപ്പിളിന്റെ വേരു ചീച്ചില്‍ ഒഴിവാക്കാന്‍ സൃൂഡോമോണസ് 20 മില്ലി ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി ചുവട്ടില്‍ ഒഴിച്ചു കൊടുക്കാം.

മാസത്തില്‍ ഒരിക്കല്‍ കടലപ്പിണ്ണാക്ക്,വേപ്പിന്‍ പിണ്ണാക്ക്,എന്നിവ ചാണക ലായനിയില്‍ കലക്കി തടത്തില്‍ ഒഴിച്ചു കൊടുക്കുന്നത് വളര്‍ച്ച പെട്ടന്ന് ആക്കും. 18-20 മാസം എടുക്കും പൈനാപ്പിള്‍ വിളവെടുക്കാന്‍.

English Summary: Pineapple seedlings can be planted in the backyard

Like this article?

Hey! I am K B Bainda. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds