<
  1. Fruits

തള്ളിക്കളയല്ലേ  ചാമ്പക്കയെ 

നമ്മുടെ നാട്ടിൽ സമൃദ്ധമായി നട്ടുവളര്‍ത്തിയിരുന്ന ചെറിയ വൃക്ഷമാണ് ചാമ്പ. എന്നാൽ മറ്റു ഫലവര്‍ഗങ്ങള്‍ക്ക് നൽകാറുള്ള അത്ര പ്രാധാന്യം നാം ചാമ്പക്കയ്ക്കു നല്‍കാറില്ല.

KJ Staff
നമ്മുടെ നാട്ടിൽ സമൃദ്ധമായി നട്ടുവളര്‍ത്തിയിരുന്ന ചെറിയ വൃക്ഷമാണ് ചാമ്പ. എന്നാൽ മറ്റു ഫലവര്‍ഗങ്ങള്‍ക്ക് നൽകാറുള്ള അത്ര പ്രാധാന്യം നാം ചാമ്പക്കയ്ക്കു നല്‍കാറില്ല. ചുവന്നു തുടുത്ത് ആരെയും ആകര്‍ഷിക്കുന്നതാണ് ചാമ്പക്കയെങ്കിലും തൊടിയില്‍ വീണു ഇല്ലാതാവുകയാണ് ഈ നാടന്‍ പഴം എന്നാല്‍, ചാമ്പക്കയുടെ ഒൗഷധ ഗുണങ്ങള്‍ അറിഞ്ഞാല്‍ പിന്നെ എല്ലാവരും  ഈ പഴം അകത്താക്കുമെന്ന കാര്യത്തില്‍ സംശയമൊന്നുമില്ല.

chambakka

മധുരവും പുളിയും ഇടകലര്‍ന്ന ചാമ്പക്ക വിറ്റാമിന്‍ സിയുടെ കലവറയായാണ് എന്നാണ് പറയുന്നത് .പ്രമേഹവും കൊളസ്ട്രോളും ചെറുക്കാന്‍ കഴിവുള്ള പോഷണങ്ങളടങ്ങിയ ചാമ്പക്കക്ക് കാന്‍സറിനെയും തടയാന്‍ തടയാന്‍ കഴിയുമെന്ന കാര്യം പലര്‍ക്കും അറിയില്ല.നാരുകളാല്‍ സമൃദ്ധമായ ചാമ്പങ്ങ ദഹനപ്രക്രിയ സുഗമമാക്കുന്നതിനും സഹായകരമാണ്. നാരുകളും പോഷണങ്ങളും കൊളസ്ട്രോള്‍ ലെവല്‍ കുറക്കാന്‍ സഹായിക്കുന്നതിനൊപ്പം ഹൃദയാഘാതവും പക്ഷാഘാതവും ഇല്ലാതാക്കാനും ഈ പഴത്തിന് കഴിവേറെയാണ്.

വിറ്റമിന്‍ എ, വിറ്റമിന്‍ സി, ഡയറ്ററി ഫൈബര്‍, തിയാമിന്‍, നിയാസിന്‍, അയണ്‍, സള്‍ഫര്‍, പൊട്ടാസ്യം എന്ന്യാല്‍ സമ്പുഷ്ടമായ ചാമ്പക്കയുടെ കുരുവും ഒൗഷധദായകമാണ്. അതിസാരത്തിനും വയറിളക്കത്തിനും ശമനമുണ്ടാക്കാന്‍ ചാമ്പക്ക കുരു നല്ലതാണ് . ഇത് തിമിരം, ആസ്തമ പോലുള്ള രോഗങ്ങള്‍ക്കുള്ള ഒരു പരിഹാരമാണ്. ചാമ്പയ്ക്കയുടെ പൂക്കള്‍ പനി കുറയ്ക്കാന്‍ നല്ലതാണ്. പ്രമേഹരോഗികള്‍ക്കു കഴിയ്ക്കാവുന്ന ഒരു ഫലമാണിത്. ചീത്തകൊളസ്‌ട്രോളിനെ കുറയ്ക്കാനും  ഇത് ഉത്തമമാണ് ഇതിലെ വൈറ്റമിന്‍ സി, ഫൈബര്‍ എന്നിവ കൊളസ്‌ട്രോള്‍ കുറയ്ക്കും.

 പുരുഷന്മാരിലെ പ്രോസ്‌റ്റേറ്റ് ക്യാന്‍സര്‍ തടയാനും ചാമ്പക്കയ്ക്കു കഴിയും. സോഡിയം, അയേണ്‍, പൊട്ടാസ്യം, പ്രോട്ടീന്‍, ഫൈബര്‍ പോലുള്ള ഘടകങ്ങള്‍ ചാമ്പക്കയില്‍ അടങ്ങിയിട്ടുണ്ട്. ദഹന സംബന്ധമായ പ്രശ്‌നങ്ങള്‍ക്കും ചാമ്പയ്ക്ക നല്ലതാണ്. വേനല്‍ക്കാലത്ത് ശരീരത്തെ തണുപ്പിക്കാന്‍ ചാമ്പയ്ക്ക ഉത്തമമാണ്. സൂര്യാഘാതം ശരീരത്ത് ഏല്‍ക്കുമ്പോഴുള്ള ആരോഗ്യ പ്രശ്‌നങ്ങളെ ചാമ്പയ്ക്കാ പ്രതിരോധിക്കും. ഫംഗസ് പോലെയുള്ള ബാക്ടീരിയാ അണുബാധയെ പ്രതിരോധിക്കാനും ചാമ്പയ്ക്കായ്ക്കു കഴിയുന്നു. സ്ഥിരമായി ചാമ്പയ്ക്കാ കഴിക്കുന്ന സ്ത്രീകള്‍ക്ക് സ്തനാര്‍ബുദ സാദ്ധ്യത വളരെ കുറവായിരിക്കുമെന്നും വിദഗ്ദ്ധര്‍ പറയുന്നു. കണ്ണിലെ സമ്മര്‍ദ്ദം കുറയ്ക്കാനും, എപ്പോഴും ഉന്മേഷത്തോടെയിരിക്കാനും, പ്രായമാകുമ്പോഴുള്ള തിമിരം, ഹ്രസ്വദൃഷ്ടി തുടങ്ങിയവയും ചാമ്പയ്ക്കാ കഴിക്കുന്നത് ശീലമാക്കിയാല്‍ ഒരു പരിധിവരെ കുറയ്ക്കാന്‍ സാധിക്കും.
English Summary: pink apple

Like this article?

Hey! I am KJ Staff. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds