
നെല്ലിക്ക അരിഷ്ടം, നെല്ലിക്ക രസായനം, നെല്ലിക്ക ആസവം, ദശമൂലാരിഷ്ടം, അശോകാരിഷ്ടം, .ച്യവനപ്രാശം തുടങ്ങി ആയൂര്വേദമരുന്നുകളിൽ നെല്ലിയില്ലാത്ത ഔഷധ പ്രയോഗങ്ങൾ കുറവാണ്. വിപണിയിൽ എപ്പോളും ലഭ്യമായ നെല്ലിക്ക എവിടെനിന്നു വരുന്നു എന്ന് ശ്രദ്ധിച്ചിട്ടുണ്ടോ തമിഴ് നാടുപോലുള്ള ദക്ഷിണേന്ത്യൻ സംസസ്ഥാനങ്ങളിൽ നിന്നാണ് ഇവ വരുന്നത്. എന്തുകൊണ്ട് നമുക്കും കേരളത്തിൽ നെല്ലി കൃഷി ചെയ്തുകൂടാ സ്ഥലപരിമിതി കൊണ്ടാണെങ്കിൽ ഒട്ടുതൈകൾ ഉപയോഗിച്ച് കൃഷി ചെയ്യാം. അധികം പരിചരണം നൽകാതെ ഏതു ഭൂപ്രകൃതിയിലും കൃഷി ചെയ്യാവുന്ന നെല്ലിയെ ഇന്ന് തന്നെ നമ്മുടെ കൃഷിയിടത്തിൽ ഒരെണ്ണമെങ്കിലും നട്ടുകൊടുക്കാം.
വിത്ത് പാകി മുളപിച്ചുണ്ടാകുന്ന തൈകളേക്കാൾ ഒട്ടുതൈ ആണ് ഉപയോഗിക്കുന്നതെങ്കില്‍ പെട്ടെന്ന് തന്നെ വിളവ് ലഭിക്കും അതിനാൽ തന്നെ ഒട്ടുതൈകൾ ആണ് കൃഷിചെയ്യാൻ യോചിച്ചത്. ഒരു വര്‍ഷം പ്രായമായ തൈകളാണ് കൃഷി ചെയ്യുവാന്‍ ഉപയോഗിക്കുന്നത്.പത്ത് കിലോ ചാണകപ്പൊടി, എല്ലുപൊടി, മേല്‍മണ്ണ് എന്നിവ ചേര്‍ത്ത് പരുവപ്പെടുത്തി ചെടികള്‍ തമ്മിലും വരികള്‍ തമ്മിലും 8x8 മീറ്റര്‍ അകലത്തില്‍ കുഴികളെടുത്തു വേണം നടേണ്ടത്. തൈകള്‍നട്ട് 4 വര്‍ഷം കഴിയുമ്പോള്‍ നെല്ലിമരം പൂവിട്ടു തുറങ്ങും. നെല്ലിക്കകൾ ജനുവരി, ഫെബ്രുവരി മാസങ്ങളിൽ പറിക്കാൻ പാകമാവും.ഒരു മരത്തില്‍നിന്ന് ശരാശരി 30 മുതൽ 35 കിലോവരെ.നെല്ലിക്ക ഒരു മരത്തില്‍നിന്നു ലഭിക്കുന്നു. കായ്, വേര്, തൊലി എന്നിവ ഔഷധയോഗ്യമാണ്.
Share your comments