മാതൃസസ്യത്തിന്‍റെ തനതുഗുണങ്ങല്‍ അടങ്ങിയ പ്രതിരോധ ശേഷി കൂടിയ പുതിയ ചെടികൾ ഉദ്പാദിപ്പിക്കുക എന്നതാണ് ടിഷ്യുകൾച്ചർ രീതിയുടെ പ്രത്യേകത. ഒരു ചെടിയുടെ കോശത്തില്‍ നിന്നോ മറ്റെതെങ്കിലും ഭാഗത്തു നിന്നോ കീടാണുവിമുക്ത അന്തരീക്ഷത്തില്‍ കൃത്രിമ മാധ്യമങ്ങളില്‍ വളര്‍ത്തിയെടുത്ത് പുതിയ ചെടികള്‍ ഉണ്ടാക്കുന്ന രീതിയാണ് ടിഷ്യുകള്‍ച്ചര്‍. സസ്യങ്ങളുടെ കായികപ്രവര്‍ത്തനത്തിന് വളരെയധികം ഉപകരിക്കുന്ന മാര്‍ഗമാണിത്.അതുകൊണ്ടുതന്നെ മറ്റുചെടികൾ ചെടികൾ നേടുന്നതിൽ നിന്നും വ്യത്യസ്ഥമായി കൂടുതൽ ശ്രേദ്ദ ടിഷ്യുകൾച്ചർ ചെടികൾ നടുമ്പോൾ വേണം. കേരളത്തിൽ സാധാരണ കർഷകർ കൂടുതലും ഉപയോഗിക്കുന്നത് ടിഷ്യുകൾച്ചർ വാഴ തൈകൾ ആണ്. ഇത്തരം വാഴത്തൈകൾ നടുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.
ടിഷ്യു കൾച്ചർ വാഴകൾ നടുമ്പോൾ ശ്രധികേണ്ട പ്രധാനം കാര്യമാണ് ചെടികൾ തമ്മിലുള അകലം . വാഴകള്‍ രണ്ടുമീറ്റര്‍ അകലത്തില്‍ ആണ് നടേണ്ടത്.തൈ തിരഞ്ഞെടുക്കുന്പോൾ പ്രായം കൂടിപ്പോയവ ഒഴിവാക്കുക ടിഷ്യു കള്‍ച്ചര്‍ വാഴകള്‍ നടുന്നതിന് നിലം കിളച്ചൊരുക്കി അന്പതു സെന്‍റീമീറ്റര്‍ നീളവും വീതിയും ആഴവുമുള്ള കുഴിയെടുക്കുക. കുഴിയൊന്നിനു ഒരു കിലോ കുമ്മായം ഇടണം.നടുന്ന സമയത്ത് കുഴിയൊന്നിനു പതിനഞ്ചു മുതല്‍ ഇരുപതു കിലോ വരെ ചാണകപ്പൊടി ചേര്‍ക്കണം.കുഴി മൂടി അതിനു മുകളില്‍ തറനിരപ്പിലാണ് തൈ നടേണ്ടത്.കവര്‍ മാറ്റി വേരുകള്‍ക്ക് കേടു പറ്റാതെ മണ്ണോടു കൂടി തൈകള്‍ നടാം. വാഴകള്‍ രണ്ടുമീറ്റര്‍ അകലത്തില്‍ ആണ് നടേണ്ടത്. രണ്ടാഴ്ചത്തേക്ക് തണല്‍ നല്‍കണം.മണ്ണിലെ പുതിയ സാഹചര്യവുമായി പൊരുത്തപ്പെടാന്‍ ദിവസവും നനക്കുക.
വളർന്നു കഴിഞ്ഞാൽ സാധരണ വാഴയ്ക്ക് നൽകുന്ന പരിചരണം മതി എന്നൊരു ധാരണ കർഷകർക്കിടയിൽ ഉണ്ട് എന്നാൽ കൂടുതൽ പരിചരണം നൽകിയാൽ മികച്ച വിളവു നൽകുമെന്ന കാര്യം മറക്കരുത്.വേനൽക്കാലത്തു ജലസേചനത്തിൽ പ്രത്യേകം ശ്രേധിക്കണം 20 ലിറ്റർ വെള്ളമാണ് ഒരു വാഴക്ക് ആവശ്യം ചെടിക്കു വളം നൽകുന്നതിലും അൽപം ശ്രദ്ധ വേണം.ഒരു ചെടിക്ക് 180 ഗ്രാം നൈട്രജൻ ,180 ഗ്രാം ഫോസ്ഫയിറ്റ് ,270 ഗ്രാം പൊട്ടാഷുമായി നൽകാം.വളങ്ങളെ എട്ട് തവണകളായാണ് നൽകേണ്ടത്.ഒന്നാ മത്തേയും രണ്ടാമത്തെയും തവണ വളം ചേർക്കുമ്പോൾ ചെടിയിൽ നിന്ന 15-20 സെന്റിമീറെർ അകലെയാണ് ചേർക്കേണ്ടത്. ഒന്നും മുപ്പതും അറുപതും ,തൊണ്ണൂറാ മത്തെയും ദിവസം ആറു കിലോ ചാണകവും 30 ഗ്രാം കടലപിണ്ണാകും 30 ഗ്രാം വെപ്പിൻപിണ്ണകുഒം 500 മില്ലി പഞ്ചഗവ്യവും നൽകിയാൽ വളരെ നല്ലതാണു.വാഴ നട്ട് 90-100 ദിവസം വരെ മണ് ഇളക്കി കൊടുത്താൽ നല്ല റിസൾട്ട് ലഭിക്കും.
Share your comments