സര്‍ക്കാര്‍ പരമാവധി ശ്രദ്ധ നല്‍കിയിട്ടും റാബി വിളകളില്‍ നിന്നും ഒരു ലക്ഷം ടണ്ണിന് താഴെ മാത്രമെ ഏപ്രില്‍ ഒന്നിനും 12നുമിടയില്‍ കമ്പോളത്തില്‍ എത്തിയിട്ടുള്ളു. 2019 ല്‍ 51 ലക്ഷം ടണ്‍ എത്തിയിടത്താണ് ഈ 2% വരവ് എന്നത് വിപണിയെ അതിശയപ്പെടുത്തുകയാണ്. കൊയ്ത്ത് താമസിച്ചതും തൊഴിലാളികളുടെ കുറവും ട്രാന്‍സ്‌പോര്‍ട്ടിന്റെ അപര്യാപ്തതയും കുറഞ്ഞ കമ്പോള ഇടപെടലുകളുമാണ് ഇതിന് കാരണമെന്ന് വിലയിരുത്തപ്പെടുന്നു. എല്ലാം ശരിയാകുമ്പോള്‍ വിപണിയിലേക്ക് വരാം എന്ന കരുതലോടെ കര്‍ഷകരും കച്ചവടക്കാരും പൂഴ്ത്തിവയ്ക്കുന്നുണ്ടെന്നും സംശയമുണ്ട്. ഗോതമ്പിന്റെ കേന്ദ്രങ്ങളായ പഞ്ചാബും ഹരിയാനയും കൊയ്ത്ത് ആരംഭിച്ചിട്ടില്ല എന്നതും മാര്‍ക്കറ്റുകള്‍ സജീവമാകാത്തതിന് ഒരു കാരണമാണ്.
വിപണികള്‍ സജീവമാക്കാന്‍ സര്‍ക്കാര്‍ അനുമതി ലഭിച്ചെങ്കിലും മാര്‍ക്കറ്റില്‍ എത്തുന്ന ഉത്പന്നങ്ങള്‍ തുലോം കുറവാണെന്ന് ക്രിസില്‍ സര്‍വ്വെ വെളിപ്പെടുത്തുന്നു. ഗോതമ്പും കടുകും ഉള്‍പ്പെടെയുള്ള റാബി വിളകള്‍ 2019 ഏപ്രില്‍ ആദ്യവാരം എത്തിയതിന്റെ പത്ത് ശതമാനം മാത്രമാണ് ഈ വര്‍ഷം വിപണിയില്‍ എത്തിയത്.
എന്നാല്‍ കാര്യമായ വില വര്‍ദ്ധനവ് രേഖപ്പെടുത്തിയിട്ടില്ലതാനും. പഴവര്‍ഗ്ഗങ്ങള്‍ മുന്‍ വര്‍ഷത്തേതിന്റെ 15 ശതമാനം മാത്രമാണ് എത്തിയത്, എന്നിട്ടും വിലയില്‍ 9 ശതമാനം കുറവാണ് ഉണ്ടായിട്ടുള്ളത്. വലിയ ആശങ്ക ഉളവാക്കുന്ന പ്രവണതയാണിതെന്ന് ക്രസില്‍ വെളിപ്പെടുത്തുന്നു.
ഗോതമ്പിനും കടുകിനും വില വര്‍ദ്ധനവ്
ഗോതമ്പിനും കടുകിനുമൊക്കെ 29% വിലവര്‍ദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട് ഈ സീസണില്‍. എങ്കിലും ഉയര്‍ന്ന നിലയിലുള്ള കൊയ്ത്ത് കഴിയുന്നതോടെ ഉത്പ്പന്നം ഏറെ മാര്‍ക്കറ്റില്‍ വരും, എന്നാല്‍ വ്യവസായ മേഖലയില്‍ നിന്നും വേണ്ടത്ര ഡിമാന്‍ഡ് ഉണ്ടാകാതിരിക്കുകയും കയറ്റുമതി കുറയുകയും ചെയ്താല്‍ വില താഴാനുള്ള സാധ്യത തള്ളിക്കളയാന്‍ കഴിയില്ലെന്നും ക്രിസില്‍ പറയുന്നു.
അരിയും മറ്റ് coarse ധാന്യങ്ങളും 32% വരെ വിപണിയില്‍ എത്തിയിട്ടുണ്ട്. അവയുടെ വിലയിലും മുന്‍വര്‍ഷത്തേക്കാള്‍ 2% വിലക്കുറവാണ് അനുഭവപ്പെടുന്നത്. സര്‍ക്കാര്‍ വിപണി ഇടപെടല്‍ നടത്തിയില്ലെങ്കില്‍ കര്‍ഷകരുടെ കാര്യം കഷ്ടത്തിലാവും .
English Summary: Poor prices for rabi crops,farmers are in crisis,says CRISIL survey, Rabi karshakar vishamathil
Share your comments