പൊട്ടാസ്യത്തിന്റെ കുറവ് കൊണ്ടാണ് പൂക്കളും ഇളം കായകളും കൊഴിയുന്നത്, അതുപോലെ ബൊറോണിന്റെ കുറവും കായ പിടുത്തം കുറക്കും.
റംബൂട്ടാൻ കൃത്യമായ വളപ്രയോഗമുണ്ടെങ്കിൽ നന്നായി വിളവ് തരും.
കായ്ക്കുന്ന മരങ്ങൾക്കു ഒരു വർഷം കൊടുക്കേണ്ട വളങ്ങൾ ഇതാ താഴെ കൊടുക്കുന്നു
1. കാലവർഷാരംഭത്തിൽ 20 to 25 കി.ഗ്രാം ചാണകപ്പൊടി / കമ്പോസ്റ്റ്
കൂടെ ഒരു കി.ഗ്രാം NPK മിക്സർ 18:9:18
2. സെപ്തംബറിൽ വീണ്ടും ഒരു കി.ഗ്രാം NPK
+ 50 ഗ്രാം ബോറാക്സ്.
3. പൂക്കുന്നതിന് തൊട്ട് മുമ്പും കായ പിടിക്കുന്ന സമയത്തും 250 ഗ്രാം വീതം പൊട്ടാഷ് .
ഇതാണ് റംബൂട്ടാൻ വളപ്രയോഗ രീതി.
വേനലിൽ പുത ഇട്ടു നനച്ചു കൊടുക്കണം
NB.ഇതിൽ രാസവളങ്ങൾക്ക് താല്പര്യമില്ലെങ്കിൽ അത് ഒഴിവാക്കി പകരം അത് കിട്ടുന്ന ജൈവ വളങ്ങൾ ഉപയോഗിക്കാം.
Share your comments