പാലിൻ്റെ രുചിയുള്ള നക്ഷത്ര ചിഹ്നമുള്ള ആപ്പിളിൻ്റെ രൂപത്തിലുള്ള പഴം, ഇതാണ് പാല്‍ പഴം അഥവാ സ്റ്റാര്‍ ആപ്പിള്‍. പാൽ പഴം അഥവാ സ്റ്റാർ ആപ്പിൾ. മദ്ധ്യ അമേരിക്കയുടെ താഴ്വാര പ്രദേശങ്ങളിലും പശ്ചിമേന്ത്യൻ ദ്വീപുകളിലും കാണപ്പെടുന്ന സപ്പോട്ട വർഗ്ഗത്തിൽ പെട്ട ഒരു ഫലവൃക്ഷമാണ് സ്റ്റാർ അപ്പിൾ ത്വരിതഗതിയിൽ വളർന്ന് ഇരുപതടിയോളം ഉയരം വക്കുന്ന മരമാണിത്.'കൈമിറ്റോ', "സ്വർണ്ണപത്ര മരം" (golden leaf tree), 'അബിയാബ', 'എസ്ട്രെല്ലാ', 'പാൽപ്പഴം' (milk fruit) എന്നീ സാമാന്യനാമങ്ങളും ഇതിനുണ്ട്.

വിയറ്റ്നാമിൽ ഇതിന് മുലപ്പാൽ എന്നർത്ഥമുള്ള 'വു-സുവാ' എന്ന പേരാണ്.വിയറ്റ്‌നാം പദത്തിൽ നിന്നാണ് പാല്‍പ്പഴമെന്ന പേര് ലഭിച്ചത്.
മൊട്ടുകളില്‍ ഒന്നിടവിട്ട് വിപരീതദിശകളിലെക്കു തിരിഞ്ഞ് ഇലകള്‍ ക്രമീകരിക്കപ്പെട്ടിരിക്കുന്നു. ഇലകള്‍ക്ക് 5 മുതല്‍ 15 വരെ സെന്റീമീറ്റര്‍ നീളമുണ്ടാകാം. ഇലകള്‍ക്ക് മുകള്‍ഭാഗത്ത് കടുംപച്ചയും താഴെ സ്വര്‍ണപ്പട്ടും നിറങ്ങളാണ്. ദൂരക്കാഴ്ചയില്‍ ഇലകളുടെ കീഴ്ഭാഗം തിളങ്ങുന്നതായി കാണാം. പൂക്കള്‍ക്ക് വലിപ്പം കുറവാണ്, സുഗന്ധമുള്ള പൂക്കള്‍ ആരെയും ആകര്‍ഷിക്കും. പൂക്കളില്‍ സ്വയം പരാഗണവും നടക്കും.
പാല്‍ രുചിയുള്ള ജ്യൂസ്
വലിയ പാഷന്‍ ഫ്രൂട്ടിൻ്റെ രൂപമുള്ള കായ്കള്‍ക്കുള്ളിലെ പാല്‍ രുചിയുള്ള കുഴമ്പ് കോരിക്കഴിക്കാം. ഉള്ളിലെ മാംസളഭാഗത്ത് ഒരു നക്ഷത്രരൂപം കാണാം. ചിലയിനങ്ങളില്‍ പഴങ്ങളുടെ നിറം പച്ച കലര്‍ന്ന വെളുപ്പോ, മഞ്ഞയോ ആയി കാണാറുണ്ട്. പഴത്തൊലി ചുന നിറഞ്ഞതാണ്. ചുനയും തൊലിയും ഭക്ഷണയോഗ്യമല്ല. പരന്ന് കനക്കുറവുള്ള വിത്തുകള്‍ക്ക് ഇളം തവിട്ടു നിറമായിരിക്കും.
ഔഷധമായും ഉപയോഗം
ഇലകളുടെ കഷായം പ്രമേഹം, സന്ധിവാതം എന്നിവയ്ക്ക് മുരുന്നു നിര്‍മ്മിക്കാൻ ഉപയോഗിക്കുന്നു. പഴത്തിന് കോശക്ഷയത്തെ തടയാന്‍ കഴിവുള്ളതായി നിരവധി പഠനങ്ങള്‍ തെളിയിട്ടിച്ചുണ്ട്. ഉന്മേഷദായകവും ഉത്തേജകവുമായി ഇതിന്റെ മരത്തൊലി ഉപയോഗിക്കുന്നു. ചുമക്ക് ഔഷധമായി തൊലിയില്‍ നിന്നുള്ള നീര് ഉപയോഗിക്കാറുണ്ട്.
ആഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളിലാണ് പാല്‍പ്പഴ മരം പൂക്കുന്നത്, കായ്കള്‍ പഴുക്കുന്നത് ജനുവരി, ഫെബ്രുവരി മാസത്തിലും. പാല്‍പ്പഴത്തിന്റെ ചെറുവിത്തുകള്‍ പാകി മുളപ്പിച്ചെടുക്കാം. നല്ല നീര്‍വാര്‍ച്ചയുള്ള തുറസായ സ്ഥലമാണ് തൈകള്‍ നടുവാന്‍ നല്ലത്. മൂന്നുവര്‍ഷത്തിനുള്ളില്‍ കായ്കള്‍ ഉണ്ടായി തുടങ്ങും.
Share your comments