നെല്ലിക്കയുടെ കുടുംബത്തിലെ നിറഭേദമാണ് അരിനെല്ലിക്ക .ഇവയുടെ ശാസ്ത്ര നാമം phyllanthus acidus എന്നാണ് . അരിനെല്ലിക്ക ശീമനെല്ലിക സ്റ്റാർ ഫ്രൂട്ട് നെല്ലി പുളി എന്നിങ്ങനെ ഇതിന് പല പേരുകളും ഉണ്ട് . ഇളം മഞ്ഞ നിറത്തിലുള്ള ഇത് മുന്തിരി കുലകളോട് സാദൃശ്യം ഉള്ളവയാണ് . സീസണായാൽ ധാരാളം കായ്കൾ ഉണ്ടാകും ഇതിൽ .പാകമായ നെല്ലി പഴങ്ങൾക്ക് പുളിയും മധുരവും അടങ്ങിയിട്ടുണ്ട് .ഇതിന്റെ ഇല ചെറുതാണ്. അഗ്രം കൂർത്ത ഇല കളാണിതിന് ഉള്ളത് .ഇവയ്ക്ക് 10 അടിയോളം ഉയരം വരും . മിക്കവാറും എല്ലാ തരം മണ്ണിലും ഇത് സുലഭമായി വളരും കളിമണ്ണിൽ കുമ്മായമോ കംബോസ്റ്റോ മേൽ മണ്ണുമായി കലർത്തിയും മണലിൽ ജൈവവളങ്ങൾ ചേർത്തും തൈകൾ നടാവുന്നതാണ്.
വിത്ത് മുളപ്പിച്ചും തണ്ട് ഒടിച്ചു നട്ടും പതിവച്ചും നടുന്നതിന് തൈകൾ ഉണ്ടാക്കാം .പുതിയ തൈകൾ വേരോടുന്നതു വരെ ജലസേചനം നടത്താം . അതിന് ശേഷം തൈകളുടെ ചുവട്ടിൽ പുതയിട്ട് നനവ് നിർത്താം .ഇടയ്ക്ക് വളപ്രയോഗം നടത്തിയാൽ ഇവ നല്ല ആരോഗ്യത്തോടെ വളരുകയും വേഗത്തിൽ കായ്ഫലം തരുകയും ചെയ്യും.വിത്ത് പാകി മുളപ്പിക്കുന്നതിനേക്കാൾ കമ്പ് നടുകയോ പതിവയ്ക്കുകയോ ചെയ്യുന്നതാണ് ഉത്തമം ഇങ്ങനെ ചെയ്യ്താൽ മൂന്നാം വർഷം കായ്ഫലം ലഭിക്കും.നല്ല വെയിലുള്ള സ്ഥലത്ത് ഇത് കായ്ഫലം കൂട്ടും .ഇവ വെയിലുള്ള സ്ഥലത്തേക്ക് ചാഞ്ഞ് നിൽക്കുകയാണ് കണ്ടിട്ടുള്ളത് .ഇവയുടെ ഫലങ്ങൾ തടിയോട് ചേർന്ന് കുല കളായി കാണപ്പെടുന്നത്.കീടബാധ തീരെ കുറവുള്ള ഇനങ്ങമാണ് ഇവ കീട ബാധക്ക് വേപ്പ് എണ്ണ തിളക്കം .
Share your comments