<
  1. Fruits

സൂരിനാം ചെറി പഴത്തിനും അലങ്കാരത്തിനും 

ചെറിപ്പഴങ്ങളുടെ കുടുംബത്തിൽ നിന്നും ഇതാ ഒരു അംഗംകൂടി സൂരിനാം ചെറി .പേരുകേട്ടു അതിശയപ്പെടേണ്ട   നമ്മുടെ നാട്ടിൽ സാധാരണയായി വളർത്തിവരുന്ന  ഒരിനം ചെറിയാണിത്‌.

KJ Staff
suriname berries
ചെറിപ്പഴങ്ങളുടെ കുടുംബത്തിൽ നിന്നും ഇതാ ഒരു അംഗംകൂടി സൂരിനാം ചെറി .പേരുകേട്ടു അതിശയപ്പെടേണ്ട   നമ്മുടെ നാട്ടിൽ സാധാരണയായി വളർത്തിവരുന്ന  ഒരിനം ചെറിയാണിത്‌.  ദക്ഷിണേന്ത്യൻ ചെറി, ബ്രസീലിയൻ ചെറി എന്നീ പേരുകളിൽ അറിയപ്പെടുന്നതും ചാമ്പയുടെ ബന്ധുവുമായ ഒരു സസ്യമാണ്‌ സൂരിനാം ചെറി. പൂന്തോട്ടങ്ങളിൽ അലങ്കാര വൃക്ഷമായാണ് ഇത്  കൂടുതലും വളർത്തിവരുന്നത്. നല്ല വെയിലും ഇടത്തരം മഴയും ലഭിക്കുന പ്രദേശങ്ങളിൽ നല്ലതുപോലെ വളരുന്ന ഒരു സസ്യമാണിത് .ഏതുതരം മണ്ണിലും വളരുന്നതിനുള്ള കഴിവാണ്‌ ഇതിന്റെ പ്രത്യേകത. മണൽമണ്ണ്, മണൽ കലർന്ന എക്കൽമണ്ണ്, വെള്ളക്കെട്ടുള്ള മണ്ണ് എന്നിവയിൽ കൃഷിചെയ്യാൻ കഴിയും. 

മറ്റു ചെറികളിൽ  നിന്നും വ്യത്യസ്തമായി പൊക്കക്കാരനായി വളരുന്ന സുരിനാം ചെറി  8 മീറ്റർ  വരെ ഉയരമുണ്ടാകും .  ഇതിന്റെ ഇലകൾ വളരെ ആകർഷകമാണ് വൃത്താകൃതിയിൽ ചെറിയ ചെറിയ  ഇലകളാണ്  ഇതിനുള്ളത്. കിളുന്നിലകൾക്ക് ചെമ്പുനിറവും വളരുമ്പോൾ തിളക്കമുള്ള കടുത്ത പച്ച നിറത്തിൽ ആകുന്നു. നീണ്ട തണ്ടിലുണ്ടാകുന്ന പൂക്കൾക്ക് വെള്ളനിറവും സുഗന്ധവുമുണ്ട്. വേനല്ക്കാലമാണ് ഇതിന്റെ പഴക്കാലം. വളരെ ദൈർഖ്യം  കുറഞ്ഞ പഴക്കാലമാണെങ്കിലും പല ആകർഷണീയത ഇവയ്ക്കു പൂന്തോട്ടങ്ങളിൽ സ്ഥാനം നൽകുന്നു. പല ആകൃതിയിൽ വെട്ടി നിർത്തിയ ചെടികൾ പൂന്തോട്ടങ്ങൾക് അഴകാണ്.   

സൂരിനാം ചെറിയുടെ  കായ്കൾ മൂപ്പെത്തുന്നതിനുമുന്പ് പച്ചനിറത്തിലും പഴുത്തു കഴിഞ്ഞാൽ ഓറഞ്ച് ചുവപ്പ് എന്നെ നിറങ്ങളിലും കാണപ്പെടുന്നു.  രണ്ടിനം സൂരിനാം ചെറികളുണ്ട് തിളങ്ങുന്ന ചുവപ്പ് നിറമുള്ളതും കരിംചുവപ്പ് നിറമുള്ളതും.100 ഗ്രാം പഴത്തിൽ മാംസ്യം, കൊഴുപ്പ്, കാർബോഹൈഡ്രേറ്റ്,നാര്‌, കാത്സ്യം, ഫോസ്‌ഫറസ്, ഇരുമ്പ്, കരോട്ടിൻ, [തയാമിൻ, റിബോഫ്ലേവിൻ, നിയാസിൻ, അസ്കോർബിക് ആസിഡ് എന്നിവ അടങ്ങിയിരിക്കുന്നു. ശക്തിയുള്ള നിരോക്സീകാരകമായ ലൈക്കോപ്പിൻ ആണ്‌ കരിം ചുവപ്പു നിറത്തിന്‌ കാരണമായ വസ്തു. ഇത് അർബുദത്തിന്‌ ഔഷധമായി ഉപയോഗിക്കുന്നു. ഇലകളിൽ നിന്നും തയ്യാറാക്കുന്ന കഷായം ഉദര സംബന്ധമായ രോഗങ്ങൾക്കും വിരനാശിനിയായും ഉപയോഗിക്കുന്നു. പഴത്തി

വിത്തുപാകിയാണ്‌ ഈ സസ്യം വളർത്തുന്നത്. 3-4 ആഴ്ചകൊണ്ട് വിത്ത് മുളയ്ക്കും. ഇന്ത്യൻ കാലാവസ്ഥയിൽ പതിവച്ചും ഈ സസ്യം വളർത്താം. കൂടാതെ തൈകൾ വശം ചേർത്ത് ഒട്ടിക്കലോ നടത്തി മികച്ചതാക്കാനും കഴിയും. സാവധാനം വളരുന്ന ഒരു സസ്യമാണിത്. എങ്കിലും ചില ചെടികൾ മുളച്ച് രണ്ട് വർഷം ആകുമ്പോഴേക്കും കായ്കൾ ഉണ്ടായി തുടങ്ങും. അരിനെല്ലിക്കപോലെ അഞ്ചോ മുഖങ്ങൾ ഉണ്ടാകും ഇതിന്റെ കായ്കൾക്ക്  ഇതിന്റെ രുചി ചെറിയ പുളിപ്പ് കലർന്ന മധുരമാണ് . പാകമായ കായ്കളിൽ തൊട്ടാൽ കൈകളിലേയ്ക്ക് ഇറുന്നുവീഴുന്ന പരുവമാണ്‌ വിളവെടുപ്പിന്‌ നന്ന്. ശരിയായി മൂത്ത് പാകമാകാത്ത കായ്കളിൽ കറയുണ്ടാകും. ഒരു  ചെടിയിൽ  നിന്നും ശരാശരി മൂന്നര കിലോ കായ്കൾ വരെ ലഭിക്കും .

English Summary: Suriname cherry

Like this article?

Hey! I am KJ Staff. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds