കോവിഡ് കാലവും മഴക്കാലവും പാഷൻ ഫ്രൂട്ട് വിപണിയെ പ്രതികൂലമായി ബാധിച്ചിരിക്കുകയാണ്. ഒരു പാട് ഗുണങ്ങളുള്ള പാഷൻ ഫ്രൂട്ടും അതിന്റെ മൂല്യവർദ്ധിത ഉല്പന്നങ്ങളും നിർമ്മിക്കാനായി നല്ല രീതിയിൽ മാർക്കറ്റ് ഉണ്ടായിരുന്നതാണ്. എന്നാൽ കാലാവസ്ഥ മാറിയതോടെ പാഷൻ ഫ്രൂട്ട് വാങ്ങാനാളില്ലാതെ വന്നു. തണുപ്പ് പ്രദേശങ്ങളിൽ കൂടുതലായി വളരുമെന്നതിനാൽ ദൂരെ ദിക്കിലുള്ളവർ പോലും ഇടുക്കിയിൽ വന്ന് ഏക്കർ കണക്കിന് സ്ഥലം പാട്ടത്തിനെടുത്ത് കൃഷി ചെയ്തിരുന്നു. കൂടാതെ ചെറുകിട കർഷകരും പാഷൻ ഫ്രൂട്ട് കാര്യമായി കൃഷി ചെയ്തിരുന്നു. എല്ലാവരും ഇപ്പോൾ വിപണി തേടി നടക്കുകയാണ്.As the area grows colder, even those in the farther distances have come to Idukki and cultivated an acre of land. In addition, small farmers also cultivated passion fruit. Everyone is now looking for the market.
നിരവധി ഗുണങ്ങളുള്ള പാഷൻ ഫ്രൂട്ട് ഫ്രൂട്ടായും മറ്റു മൂല്യവർദ്ധിത ഉല്പന്നങ്ങളായും വിറ്റുപോയിരുന്നതും ഇതിന്റെ ഗുണങ്ങളുടെ ലേബലിൽ ആണ്. മഞ്ഞ, വൈലറ്റ് , മെറൂൺ കളറുകളിലാണ് പാഷൻ ഫ്രൂട്ട് കൃഷിയുള്ളത്.
ഇതിന് കർഷകർ തന്നെ ഗുണമനുസരിച്ച് ഗ്രേഡ് കൊടുത്തിട്ടുണ്ട്. ഗ്രേഡ് അനുസരിച്ച് വിലയ്ക്കും വ്യത്യാസം വരും. Passion fruit is cultivated in yellow, violet and maroon colors. Farmers themselves are graded for this. Price varies according to grade
പാഷന്‍ഫ്രൂട്ട് ജ്യൂസ് മറ്റു പല ജ്യൂസുമായി ചേര്‍ത്ത് വിവിധ തരം രുചിയും മണവും ഉള്ളപാനിയങ്ങളുണ്ടാക്കാന്‍ ഉപയോഗിക്കുന്നു., വിവിധ തരം സാലഡുകള്‍, സര്‍ബത്തുകള്‍, ഐസ്‌ക്രീമുകള്‍, ജാമുകള്‍, ശീതള പാനിയങ്ങള്‍ മുതലായവ ഉണ്ടാക്കാനും ഉപയോഗിക്കുന്നു.
പാഷന്‍ ഫ്രൂട്ട് ജ്യൂസ് തുടര്‍ച്ചയായി കഴിക്കുന്നതുമൂലം മാനസിക സംഘര്‍ഷം, ഉറക്കമില്ലായ്മ, ആസ്മ, ചുമ, മൈഗ്രേന്‍ പോലെയുള്ള തലവേദനകള്‍, ദഹന സംബന്ധമായ ക്രമകേടുകള്‍, ആര്‍ത്തവ സംബന്ധമായ പ്രശ്‌നങ്ങള്‍ തുടങ്ങിയവ ശമിക്കുവാനും സഹായിക്കുന്നു. ഡങ്കിപ്പനി പോലുള്ള രോഗങ്ങൾക്ക് നല്ലൊരു മറുമരുന്നായും ഉപയോഗിക്കാം എന്ന് കണ്ടതും ഇതിന്റെ വാണിജ്യമൂല്യം വർദ്ധിപ്പിച്ചിരുന്നു. ഇത് മുന്നിൽക്കണ്ടാണ് പലരും പാഷൻ ഫ്രൂട്ട് വാണിജ്യ രീതിയിൽ കൃഷി ചെയ്യാനാരംഭിച്ചത്. എന്തായാലും ഈ കർഷകരെ സഹായിക്കാനായി ആവശ്യക്കാർക്ക് ഇടുക്കി നെടുങ്കണ്ടത്തെ കർഷകരെ ബന്ധപ്പെടാം. വിളിക്കേണ്ട നമ്പർ
രമേശൻ: 9446225066
കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: തെങ്ങിന്റെ തടം തുറന്ന് വളം ഇടാം
Share your comments