<
  1. Fruits

തണ്ണി മത്തനോ ഷമാമോ? ഏതാണ് ഗുണത്തിൽ കേമൻ

ചൂട് സമയത്ത് വളരെ ജനപ്രിയമായ വാട്ടർ മെലണും (Water Melon) മസ്ക് മെലണും (Musk Melon), ശരീരത്തെ തണുപ്പിക്കാനും നിർജ്ജലീകരണത്തെ തുടർന്നുള്ള അപകടങ്ങളെ ഒഴിവാക്കുന്നതിനും നല്ലതാണ്. ഇവ രണ്ടും സമാന പ്രകൃതമുള്ളതാണെങ്കിലും, ഗുണങ്ങളിലും ഉപയോഗങ്ങളിലും ആരാണ് കേമൻ എന്നറിയാമോ?

Anju M U
melon
തണ്ണി മത്തനോ ഷമാമോ? ഏതാണ് ഗുണത്തിൽ കേമൻ

വേനൽക്കാലത്ത്, വാട്ടർ മെലണും (Water Melon) മസ്ക് മെലണും (Musk Melon) ഒരുപോലെ മികച്ച പഴമാണെന്ന് പറയാം. വാട്ടർ മെലൺ നമ്മുടെ നാട്ടിൽ അറിയപ്പെടുന്നത് തണ്ണി മത്തങ്ങ എന്നും ബത്തക്ക എന്നും അറിയപ്പെടുന്നു. സ്വീറ്റ് മെലൺ എന്ന് കൂടി പേരുള്ള മസ്ക് മെലണിന്റെ അറബിക് പേരായ ഷമാമാണ് കേരളത്തിൽ കൂടുതലായി പ്രചാരമുള്ളത്.

ബന്ധപ്പെട്ട വാർത്തകൾ: പഴങ്ങൾ എപ്പോൾ കഴിയ്ക്കാം!!!

ചൂട് സമയത്ത് വളരെ ജനപ്രിയമായ ഈ രണ്ട് പഴങ്ങളും ശരീരത്തെ തണുപ്പിക്കാനും നിർജ്ജലീകരണത്തെ തുടർന്നുള്ള അപകടങ്ങളെ ഒഴിവാക്കുന്നതിനും നല്ലതാണ്. ഇവ രണ്ടും സമാന പ്രകൃതമുള്ളതാണെങ്കിലും, ഗുണങ്ങളിലും ഉപയോഗങ്ങളിലും ആരാണ് കേമൻ എന്നറിയാമോ?

ഷമാം (Musk Melon)

ഒരു ഇനം തണ്ണിമത്തൻ എന്ന് പറയാവുന്ന ഫലമാണിത്. Cucumis melo എന്നാണ് ഇതിന്റെ ശാസ്ത്രീയനാമം. വൃത്താകൃതിയിലും ഗോളാകൃതിയിലുമാണ് പുറംതോട് മഞ്ഞ കലർന്ന ചാര നിറത്തിലുള്ള ഈ പഴം കാണപ്പെടുന്നത്. ചിലത് പച്ച നിറത്തിലും തവിട്ട് നിറത്തിലുമാണ്. ഈ ഫലം പഴമായും ജ്യുസാക്കിയും കഴിക്കാൻ ഉത്തമമാണ്. ഹണിഡ്യൂ, കാന്റലൂപ് തുടങ്ങിയവ ഷമാമിലെ പ്രസിദ്ധ ഇനങ്ങളാണ്.
ഇറാൻ, അഫ്ഗാനിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളിലെ വിവിധ പ്രദേശങ്ങളിലും ഇന്ത്യയിലും ഷമാം അധികമായി ഉപയോഗിക്കുന്നുണ്ട്. കേരളത്തിൽ മലബാർ മേഖലകളിലാണ് കൂടുതൽ പ്രചാരമുള്ളത്.

ഷമാമിന്റെ പോഷക മൂല്യവും ആരോഗ്യ ഗുണങ്ങളും

ഷമാമിൽ 90% ജലാംശം അടങ്ങിയിരിക്കുന്നു. ധാരാളം നാരുകളാലും സമ്പുഷ്ടമാണ് ഈ പഴം. ഇതിൽ കുറഞ്ഞ കലോറിയും കൊഴുപ്പും അടങ്ങിയിരിക്കുന്നതിനാൽ ശരീരഭാരം കുറയ്ക്കാൻ താൽപ്പര്യപ്പെടുന്നവർക്കും കഴിക്കാവുന്നതാണ്.

ബന്ധപ്പെട്ട വാർത്തകൾ: ലോകത്തിലെ ഏറ്റവും വിലപിടിച്ച പഴം

ല്യൂട്ടിൻ, ബീറ്റാ കരോട്ടിൻ, സിയാക്സാന്തിൻ തുടങ്ങിയ ആന്റി ഓക്‌സിഡന്റുകളും ഇതിൽ ധാരാളം അടങ്ങിയിട്ടുണ്ട്. ഇവയെല്ലാം കണ്ണിന്റെ ആരോഗ്യം വർധിപ്പിക്കുന്നതിന് സഹായിക്കുന്നു.

ബന്ധപ്പെട്ട വാർത്തകൾ: ഈ പഴങ്ങൾ ഒന്നിച്ചു കഴിച്ചാൽ വിഷസാമാനം

പ്രതിരോധശേഷി വർധിപ്പിക്കാൻ സഹായിക്കുന്ന വിറ്റാമിൻ സിയാൽ സമ്പുഷ്ടമാണ് ഷമാം. ആർത്രൈറ്റിസ് മൂലമുണ്ടാകുന്ന വേദന ഒഴിവാക്കുന്നതിനുള്ള ആൻറി-ഇൻഫ്ലമേറ്ററി ഗുണങ്ങളും ഇതിൽ ഉൾക്കൊള്ളുന്നു.

തണ്ണിമത്തൻ (Water Melon)

ആഫ്രിക്കയിൽ ഉത്ഭവിച്ച ഒരു ഫലവർഗമാണ് തണ്ണിമത്തൻ (Citrullus lanatus). ലോകമെമ്പാടുമായി 1000ലധികം ഇനങ്ങളുള്ള ഒരു വിളയാണിത്. ഇതിലെ ജലാംശത്തിന്റെ അളവ് തന്നെയാണ് ജനപ്രീതിയ്ക്കുള്ള പ്രധാന കാരണം.
നിർജ്ജലീകരണത്തിനെതിരെ പോരാടാൻ സഹായിക്കുന്നതിനാൽ വരണ്ട കാലാവസ്ഥയിൽ ഇവ അത്യധികം പ്രയോജനകരമാണ്.
തണ്ണിമത്തൻ വൃത്താകൃതിയിലോ ഓവൽ ആകൃതിയിലോ ആണ് കാണപ്പെടുന്നത്. കടുംപച്ച നിറത്തിലുള്ള പുറംതോടുകളുള്ളതും, മിനുസമാർന്ന ഇളം പച്ച പുറംതോടുള്ളവയുമുണ്ട്.

തണ്ണിമത്തന്റെ പോഷക മൂല്യവും ആരോഗ്യ ഗുണങ്ങളും

ശരീരത്തിന്റെ പ്രവർത്തനത്തിന് അതിപ്രധാനമായ ജലാംശം നിലനിർത്താൻ തണ്ണിമത്തൻ സഹായിക്കുന്നു.
തണ്ണിമത്തനിൽ 92% ജലാംശം അടങ്ങിയിരിക്കുന്നു. തണ്ണിമത്തൻ പോഷകങ്ങളും ധാതുക്കളും നിറഞ്ഞതാണ്. ഇതിൽ വൈറ്റമിൻ എ, സി എന്നിവ ഉൾക്കൊള്ളുന്നു. ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യം നിലനിർത്തുന്നതിൽ ഈ രണ്ട് പോഷകങ്ങളും പ്രധാന പങ്ക് വഹിക്കുന്നു.

ബന്ധപ്പെട്ട വാർത്തകൾ: തണ്ണിമത്തൻ ഇപ്പോൾ നട്ടാൽ, വേനൽച്ചൂടിൽ പറിച്ചുകഴിയ്ക്കാം!

വിറ്റാമിൻ സി, ലൈക്കോപീൻ, കരോട്ടിനോയിഡുകൾ, കുക്കുർബിറ്റാസിൻ തുടങ്ങിയ ആന്റി ഓക്‌സിഡന്റുകളാൽ സമൃദ്ധമായതിനാൽ, ശരീരത്തിലെ ഫ്രീ റാഡിക്കലുകൾ മൂലമുണ്ടാകുന്ന ഓക്‌സിഡേറ്റീവ് നാശത്തിൽ നിന്നും സമ്മർദത്തിൽ നിന്നും ശരീരത്തെ പ്രതിരോധിക്കാൻ ഉത്തമമാണ് ഈ ഫലം.

തണ്ണിമത്തനിൽ അടങ്ങിയിരിക്കുന്ന കുക്കുർബിറ്റാസിൻ ഇ, ലൈക്കോപീൻ എന്നിവ കാൻസർ സാധ്യതകളെ കുറയ്ക്കുന്നു. ഹൃദയത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യം പ്രോത്സാഹിപ്പിക്കുന്നതിനും ഇത് നല്ലതാണ്.

ഷമാമോ തണ്ണി മത്തനോ? ഏതാണ് നല്ലത്?

ആരോഗ്യഗുണങ്ങളുടെ കാര്യത്തിൽ തണ്ണിമത്തൻ ഷമാമിനേക്കാൾ മികച്ചതാണെന്ന് പഠനങ്ങൾ പറയുന്നു. എന്നാലും വേനൽക്കാലത്ത് ഉത്തമമായ ആരോഗ്യത്തിന് ഈ രണ്ട് ഫലങ്ങളെയും ഒഴിവാക്കാൻ പാടുള്ളതല്ല.

ബന്ധപ്പെട്ട വാർത്തകൾ: തണ്ണിമത്തൻ ഇങ്ങനെ ഉണ്ടാക്കി നോക്കൂ, വേനൽച്ചൂടിൽ നിന്നും രക്ഷ നേടാം

English Summary: Water Melon Or Musk Melon? Which Is Best For Your Health

Like this article?

Hey! I am Anju M U. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds