
തണ്ണിമത്തൻ കൃഷി ചെയ്യാൻ അനുയോജ്യമായ സമയമാണിത്. വെള്ളരി വർഗമായതിനാൽ തണുപ്പുകുറഞ്ഞ സ്ഥലങ്ങളിൽ പാടത്തോ നന ലഭിക്കുന്ന പറമ്പുകളിലോ കൃഷി ചെയ്യാം. ഡിസംബർ അവസാനത്തോടെയോ ജനുവരി ആദ്യ വാരത്തിലോ കൃഷിയിറക്കിയാൽ നല്ല ചൂടുള്ള സമയവുമായ ഏപ്രിൽ മെയ് മാസങ്ങളിൽ വിളവെടുക്കാം. ഷുഗർ ബാബയ്, ആർക്കാ മണിക്, സ്വർണ, ശോണിമ എന്നിവയാണ് പ്രധാനപ്പെട്ട ഇനങ്ങൾ. 60 സെന്റിമീറ്റർ നീളവും വീതിയുമുള്ള കുഴിയിൽ ചാണകപ്പൊടിയോ കമ്പോസ്റ്റോ ഇട്ടു കുഴി തയ്യാറാക്കാം. വിത്ത് പാകി ജൈവ വളങ്ങളും നനയും നൽകാം. കുമ്മായം തണ്ണിമത്തൻ കൃഷിയിൽ അവിഭാജ്യ ഘടകമാണ്. കീടങ്ങൾക്ക് ഫിഷ് അമിനോ ആസിഡ് അല്ലെങ്കിൽ ഏതെങ്കിലും ജൈവ കീടനാശിനി തളിച്ച് കൊടുക്കാം. നന്നായി നനച്ചു കൊടുത്താൽ 4 മാസം കൊണ്ട് നല്ല വിളവ് ലഭിക്കും
Share your comments