<
  1. Fruits

വെസ്റ്റ് ഇന്ത്യന്‍ ചെറി വളര്‍ത്താം

നമ്മുടെ വീ​ട്ടു​മു​റ്റ​ത്ത് കാര്യമായ പരിരക്ഷ ഒന്നുമില്ലാതെ കൃഷി ചെയ്യാന്‍ പറ്റിയ ഫ​ല​മാ​ണ് വെസ്റ്റ് ഇന്ത്യന്‍ ചെറി.

KJ Staff
നമ്മുടെ വീ​ട്ടു​മു​റ്റ​ത്ത് കാര്യമായ പരിരക്ഷ ഒന്നുമില്ലാതെ കൃഷി ചെയ്യാന്‍ പറ്റിയ ഫ​ല​മാ​ണ് വെസ്റ്റ് ഇന്ത്യന്‍ ചെറി. ബാബഡോസ് ചെറി എന്നും ഇവ അറിയപ്പെടുന്നു. ഉയരം കുറഞ്ഞ കുറ്റിച്ചെടിയായാണ് വെസ്റ്റ് ഇന്ത്യന്‍ ചെറി വളരുന്നത്. ഇവ നന്നായിവളരുന്നത് ഉഷ്ണമേഖലാ പ്രദേശത്താണ്.  ചെറിയുടെ വിത്തുകള്‍ മുളപ്പിച്ചാണ് പുതിയ ചെടികള്‍ ഉണ്ടാക്കുന്നത്. വരമ്പുകളില്‍ വിത്ത് മുളപ്പിച്ച ശേഷം രണ്ട് മുതല്‍ മൂന്ന് മാസം വരെ പ്രായമാകുമ്പോള്‍ പറിച്ച് നടാവുന്നതാണ്.വേരു പിടിക്കുന്നത് കുറവാണെങ്കിലും തണ്ടും ഇലയും ചേര്‍ത്ത് മുറിച്ചെടുത്ത കഷണങ്ങള്‍ നട്ടും തൈകള്‍ ഉണ്ടാക്കാം.ബഡിംങ്, ഷീല്‍ഡ് ബഡിംങ്,  ഗ്രാഫ്റ്റിംഗ്, എന്നിവ വഴിയും തൈകള്‍ നിര്‍മ്മിക്കാം.

നല്ല നീര്‍വീഴ്ചയുള്ള മണ്ണാണ് ഈ കൃഷി ചെയ്യാന്‍ ഉത്തമം.1x1x1 മീറ്റര്‍ വലിപ്പത്തില്‍ ഉണ്ടാക്കിയ കുഴിയില്‍ ആറ് മീറ്റര്‍ അകലത്തില്‍ തൈകള്‍ നടാം. കുഴികളില്‍ മേല്‍മണ്ണിനൊപ്പം 10 കിലോഗ്രാം ചാണകവും കൂട്ടികലര്‍ത്തിയ മിശ്രിതം നിറയ്ക്കണം.

തൈകള്‍ നട്ടതിന് ശേഷം ഉണങ്ങിയ ഇലകള്‍ കൊണ്ട് പുതയിടല്‍ നടത്താം. ഇത് ഈര്‍പ്പം നഷ്ടപ്പെടാതിരിക്കാന്‍ സഹായിക്കും. ജൂലായ് മുതല്‍ ഡിസംബര്‍ വരെയുള്ള മാസങ്ങളാണ് തൈകള്‍ നടാന്‍ അനുയോജ്യം.

west Indian cherry

ഒരു വര്‍ഷം പ്രായമാകുന്നതു വരെ നാലു ദിവസത്തില്‍ ഒരിക്കല്‍ തൈകള്‍ക്ക് നനച്ചു കൊടുക്കണം. ഒരു വര്‍ഷത്തിന് ശേഷം 10 ദിവസത്തെ ഇടവേളകളില്‍ നനച്ച് കൊടുക്കുന്നതാണ് നല്ലത്. പൂര്‍ണ്ണ വളര്‍ച്ചയെത്തി കായ്ക്കുന്ന ചെടികള്‍ക്ക് ഒരു വര്‍ഷം 100x160x260 ഗ്രാം എന്ന തോതില്‍ എന്‍.പി.കെ. വളങ്ങള്‍ നല്‍കണം.

ഇവ രണ്ടും തുല്യ ഗഡുക്കളായി വേണം നല്‍കാന്‍. ജൂണ്‍, ജൂലായ് മാസങ്ങളില്‍ ആദ്യത്തേതും ജനുവരി മാസത്തില്‍ രണ്ടാമത്തേതും മണ്ണില്‍ നനവുള്ള സമയത്ത് നല്‍കണം. വര്‍ഷത്തില്‍ ഒരിക്കല്‍ പ്രൂണിങ് നടത്തുന്നതും നല്ലതാണ്.

പ്രൂണിങ്ങിലൂടെ ഉണങ്ങിയ ശാഖകളും, രോഗം ബാധിച്ച ശാഖകളും വെട്ടിമാറ്റണം. വിത്ത് മുളപ്പിച്ച തൈകളാണ് നടുന്നതെങ്കില്‍ രണ്ടാം വര്‍ഷവും കായ്ക്കും. എന്നാല്‍ പതിവെച്ചുണ്ടാക്കുന്ന തൈകള്‍ ആറാം മാസം മുതല്‍ കായ്ക്കും. ആഗസ്ത് മാസം മുതല്‍ കായ്കള്‍ വിളവെടുക്കാം.

west indian acerola cherries

പിങ്ക് നിറത്തിലെ പൂക്കളുള്ള ഇനങ്ങളാണ് സാധാരണയായി കൃഷി ചെയ്യുന്നത്. അതേസമയം, വെള്ള പൂക്കളുള്ള ഇനവും കൃഷി ചെയ്യാറുണ്ട്. ഓറഞ്ച്, ചുവപ്പ് നിറത്തിലായി കഴിഞ്ഞാല്‍ കായ്കള്‍ പാകമായി എന്നു മനസിലാക്കാം. വെള്ള നിറത്തിലുള്ള കായ്കള്‍ പാകമാകുമ്പോള്‍ ഓറഞ്ച് നിറമായിരിക്കും.

പോ​ഷ​ക​ സ​മ്പുഷ്ട​വും, ഔ​ഷ​ധ​ഗു​ണ​വും നിറഞ്ഞ ഫ​ല​മാ​ണി​ത്. ഇവയിൽ ജീ​വ​കം സി, ജീ​വ​കം ഇ, ജീ​വ​കം എ എ​ന്നിവ ധാ​രാ​ളം  അടങ്ങിയിട്ടുണ്ട്.   ഇ​രു​മ്പ്, കാല്‍​സ്യം. ഫോ​സ്‌​ഫ​റ​സ്, ഗ്ളൂ​ക്കോ​സ്, കാര്‍​ബോ​ഹൈ​ഡ്രേ​റ്റ്, പൊ​ട്ടാ​സ്യം, സോ​ഡി​യം നാ​രു​കള്‍ എന്നി​വയും ഏറെയുണ്ട്  രോ​ഗ​പ്ര​തി​രോ​ധ​ശേ​ഷി നേ​ടാന്‍ ദി​വ​സ​വും ചെ​റി ക​ഴി​ച്ചാല്‍ മ​തി.
English Summary: west Indian cherry

Like this article?

Hey! I am KJ Staff. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds