നടീല് സമയത്ത് വയലില് 1.5 സെന്റിമീറ്റര് വെള്ളം ഉണ്ടായിരിക്കണം. പിന്നീട് ചിനപ്പ് പൊട്ടുന്ന സമയത്തൊഴികെ തുടര്ച്ചയായി 5 സെ.മീ. വെള്ളം നിര്ത്താം. കൊയ്ത്തിന് 13 ദിവസം മുന്പ് വയലിലെ വെള്ളം മുഴുവന് വാര്ത്തു കളയണം.ജലലഭ്യത ഉറപ്പുള്ളതും അമ്ലത്വം(Acidity) കൂടുതലുള്ളതുമായ നിലങ്ങളില് പതിനഞ്ച് ദിവസം കൂടുമ്പോള് വെള്ളം വാര്ത്തുകളഞ്ഞ് വീണ്ടും വെള്ളം കയറ്റുന്നതിന് ശ്രദ്ധിക്കണം. വെള്ളപ്പൊക്ക സാധ്യതയുള്ള പാടങ്ങളില് ഇത്തരം പ്രദേശങ്ങള്ക്ക് ശുപാര്ശ ചെയ്തിട്ടുള്ള ഇനങ്ങളോ മഷൂരിയുടെ മൂപ്പുകൂടിയ ഞാറോ നടാം. ഇത്തരം സ്ഥലങ്ങളില്‍ സാധാരണയായി വെള്ളം പൊങ്ങുന്ന സമയവും നെല്‍ച്ചെടിയുടെ വളര്‍ച്ചയുടെ നിര്‍ണ്ണായ ഘട്ടങ്ങളും ഒരേസമയത്ത് വരാതിരിക്കത്തക്കവണ്ണം നടീല്‍ സമയം ക്രമീകരിക്കേണ്ടതാണ്.
ജലലഭ്യത ഉറപ്പുള്ള പദ്ധതി പ്രദേശങ്ങളില്‍ ആറ് ദിവസത്തിലൊരിക്കല്‍ വെളളം കയറ്റിയാല്‍ മതി. പുഞ്ചകൃഷിയില്‍ ഭൂഗര്‍ഭ ജലനിരപ്പ് ഒരു മീറ്ററിനുള്ളില്‍ വരുന്ന സ്ഥലങ്ങളില്‍ രണ്ട് ദിവസം കൂടുമ്പോള്‍ നനച്ചാല്‍ മതിയാകും. പുഞ്ചകൃഷിയില്‍ ജലലഭ്യത കുറവാണെങ്കില്‍ വേര് പിടിച്ച് ചിനപ്പ് പൊട്ടും വരെ തുടര്‍ച്ചയായി വെള്ളം 5 സെ.മീ. ആഴത്തില്‍ നില്‍ക്കത്തക്കവിധം ഉപരിതലത്തില്‍ തലനാരിഴ കനത്തിലുള്ള വിള്ളലുകളുണ്ടാകും വിധം നനയ്ക്കണം. ചിനപ്പു പൊട്ടുന്നതു മുതല്‍ കതിരിടും വരെ 5 സെ.മീ ആഴത്തില്‍ വെളളം നില്‍ക്കും വിധമുള്ള നന നതുടരണം. കതിരിടുന്നതു മുതല്‍ മൂപ്പെത്തുന്നതു വരെ തുടര്‍ച്ചയായി വെളളം നില്‍ക്കണം. അങ്ങിനെ ചെയ്താല്‍ വിളവില്‍ വലിയ കുറവുണ്ടാകില്ല. മാത്രമല്ല, 24-36% ജലം ലാഭിക്കുന്നതിനോടൊപ്പം ഉദ്ദേശം 20-30 % കൂടുതല്‍ കൃഷിയിടം നനയ്ക്കുകയുമാവാം.
കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: നെല്‍കൃഷി എ ടു ഇസഡ്(Paddy cultivation -A to Z) Part 5- വളം ചേര്‍ക്കല്‍
Share your comments