ധാരാളം മാംസ്യം അടങ്ങിയിരിക്കുന്ന ഭക്ഷണപദാർത്ഥമാണ് പയറിനങ്ങൾ ഏകദേശം 17 മുതൽ 25 ശതമാനം വരെ മാംസ്യം ഇതിലടങ്ങിയിരിക്കുന്നു. ഇതിൽ അരിയും ഗോതമ്പിൽ ഉള്ളതിനെക്കാൾ മൂന്നിരട്ടി മാംസ്യം അടങ്ങിയിരിക്കുന്നു. ഇതുകൂടാതെ പയർ വിളകൾ കൃഷി ചെയ്യുന്നത് വഴി ഇത് അന്തരീക്ഷ നൈട്രജനെ ആഗിരണം ചെയ്ത് മണ്ണിൻറെ ഫലഭൂയിഷ്ഠത വർദ്ധിപ്പിക്കുന്നു. പ്രധാനപ്പെട്ട പയർ വിളകളും കൃഷിരീതികളും ആണ് താഴെ നൽകുന്നത്.
മുതിര
സെപ്റ്റംബർ-ഒക്ടോബർ കാലയളവിൽ കൃഷിയിറക്കുന്ന പയർ വിളയാണ് മുതിര. പ്രധാനമായും കൃഷിയിറക്കാൻ നല്ലത് പട്ടാമ്പി ലോക്കൽ, സി ഒ -1 തുടങ്ങിയവയാണ്.സ്ഥലം നന്നായി ഉഴുതുമറിച്ച് 25 സെൻറീമീറ്റർ അകലത്തിൽ നുരിയിട്ടു കൃഷിയിറക്കാം. ഹെക്ടറിന് 500 കിലോ കുമ്മായം, റോക്ക് ഫോസ്ഫേറ്റ് 125 കിലോ എന്ന തോതിൽ നൽകിയാൽ ഇരട്ടി വിളവ് ലഭിക്കും.
ബന്ധപ്പെട്ട വാർത്തകൾ: മുതിര പോഷകങ്ങളുടെ കലവറ
By cultivating pulses, it absorbs atmospheric nitrogen and enhances soil fertility. The following are the important pulses and cultivation methods.
ഉഴുന്ന്
തനി വിളയായും മിശ്ര വിളയും കൃഷി ചെയ്യാവുന്ന ഒന്നാണ് ഉഴുന്ന്. നമ്മുടെ നാട്ടിൽ നെൽകൃഷി കഴിഞ്ഞ പാടങ്ങളിൽ കൂടുതൽ കൃഷി ചെയ്യുന്നത് ഉഴുന്ന് ആണ്. സ്ഥലം നന്നായി ഉഴുതുമറിച്ച് നിരപ്പാക്കി റൈസോബിയം കൾച്ചർ പുരട്ടിയ വിത്ത് വിതച്ച് കൃഷി ചെയ്യാവുന്നതാണ്. അടിവളമായി ഹെക്ടറിന് 20 ടൺ കമ്പോസ്റ്റും, കുമ്മായം 250 കിലോ, യൂറിയ 45 കിലോയും, പൊട്ടാഷ് വളം 60 കിലോയും ചേർത്ത് നൽകാം. കുമ്മായവും പകുതി യൂറിയയും മുഴുവൻ പൊട്ടാഷ് വളങ്ങളും ഉഴവിനൊപ്പവും ബാക്കി യൂറിയ വിത കഴിഞ്ഞു 15-30 ദിവസത്തിനുള്ളിലും വിതറി ചേർക്കാം.
ബന്ധപ്പെട്ട വാർത്തകൾ: ഉഴുന്ന് കൃഷി ചെയ്യുന്ന രീതികൾ : വിത്ത് മുളപ്പിക്കൽ , തൈ നടൽ, വിളവെടുപ്പ്, സംഭരണം
ചെറുപയർ
തെങ്ങ്, വാഴ തുടങ്ങിയവയ്ക്ക് ഇടവിളയായും, കൊയ്ത്തു കഴിഞ്ഞ പാടത്ത് തനി വിളയായും ഇത് കൃഷി ഒരുക്കാം. തനി വിളയായി കൃഷി ചെയ്യുമ്പോൾ ഹെക്ടറിന് 20 കിലോയും കൂട്ടുകൃഷിയായി ചെയ്യുമ്പോൾ ആറുകിലോ വിത്ത് ആവശ്യമായിവരുന്നു. മൂന്നു മാസംകൊണ്ട് ഇത് വിളവെടുക്കാവുന്നതാണ്.ചെടികളിൽ നിന്ന് കായ്കൾ ഉണങ്ങി പൊട്ടി വിത്ത് ചിതറുന്നതിനുമുൻപ് ചെടികൾ പിഴുതെടുത്ത് വിത്ത് ഉണക്കി ശേഖരിക്കാം. കൃഷിയിൽ വളമായി ഹെക്ടറിന് കാലിവളം 20 ടൺ, യൂറിയ 45 കിലോ, റോക്ക് ഫോസ്ഫേറ്റ് 150 കിലോ, പൊട്ടാഷ് വളം 60 കിലോ എന്നി അളവിൽ ചേർത്തു നൽകാം.
ബന്ധപ്പെട്ട വാർത്തകൾ: ചെറുപയർ കൃഷി ഇനി എളുപ്പത്തിൽ ചെയ്യാം
Share your comments