ഏറെ പോഷകസമ്പന്നമായ ഒരു ആഹാരമാണ് ഗ്രീൻപീസ്. പ്രകൃതിദത്തമായ ഒട്ടേറെ രാസപദാർഥങ്ങൾ ഇതിലടങ്ങിയിരിക്കുന്നു. കൊഴുപ്പ് വളരെയധികം കുറഞ്ഞിരിക്കുന്ന ഗ്രീൻപീസ് ഉപയോഗം ശരീരഭാരം കുറയ്ക്കാൻ ഉത്തമമാണ്. ഗ്രീൻപീസ് നട്ട് പിടിപ്പിക്കുന്നത് വഴി മണ്ണിൻറെ ഫലഭൂയിഷ്ഠത കൂടുന്നു. എന്തെന്നാൽ മറ്റു പയർവർഗ്ഗങ്ങൾ പോലെ തന്നെ ചുറ്റുപാടിലെ നൈട്രജൻ വലിച്ചെടുത്ത് ഉപയോഗിക്കാവുന്ന രീതിയിലേക്ക് ഇതു മാറ്റുന്നു.
ധാരാളം ഭക്ഷ്യനാരുകൾ അടങ്ങിയിരിക്കുന്ന ഗ്രീൻപീസ് ദഹനപ്രക്രിയ നല്ല രീതിയിൽ നടക്കുവാൻ സഹായകമാകുന്നു. കൂടാതെ മലബന്ധം മാറിക്കിട്ടുകയും ചെയ്യുന്നു. പ്രോട്ടീൻ ധാരാളമായി അടങ്ങിയിരിക്കുന്നതിനാൽ മസിലുകളുടെ ആരോഗ്യത്തിനും ഇത് നല്ലതാണ്. ഇതിലടങ്ങിയിരിക്കുന്ന ആൻറി ഇൻഫ്ളമേറ്ററി ഘടകങ്ങൾ ഹൃദയത്തെ സംരക്ഷിക്കുകയും ചെയ്യുന്നു.
വിറ്റാമിൻ k ധാരാളം അടങ്ങിയിരിക്കുന്ന ഗ്രീൻപീസ് എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യം മികച്ചതാക്കുന്നു. രക്തത്തിലെ പഞ്ചസാര ആരോഗ്യകരമായി നിലനിർത്താനും ഗ്രീൻപീസ് സഹായകമാണ്. വിറ്റാമിൻ സി ധാരാളമുള്ളതിനാൽ രോഗപ്രതിരോധശേഷി ഉയർത്തുകയും ചെയ്യുന്നു. ഗ്രീൻപീസ് കാണപ്പെടുന്ന പോളിഫിനോൾ സ്റ്റൊമക്ക് ക്യാൻസറിനെ പ്രതിരോധിക്കുമെന്ന് കണ്ടെത്തിയിരിക്കുന്നു.
Greenpeace is a very nutritious food. It contains many natural chemicals. Consumption of green peas, which are very low in fat, is recommended for weight loss. Planting green peas increases soil fertility. This is because, like other legumes, it converts the surrounding nitrogen into a usable form. Green peas, which are high in dietary fiber, help keep the digestive system running smoothly. And constipation. It is also good for muscle health as it contains a lot of protein. It also contains anti-inflammatory ingredients that protect the heart. Green peas, which are rich in vitamin k, improve bone and tooth health. Green peas also help maintain a healthy blood sugar level. It is rich in Vitamin C and boosts the immune system.
അത്തരത്തിൽ നിരവധി ആരോഗ്യ ഗുണങ്ങൾ ഉള്ള ഈ ഭക്ഷണപദാർത്ഥം നമ്മുടെ ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തേണ്ടത് അനിവാര്യമാണ്.
Share your comments