മഴക്കാലങ്ങളിൽ പറമ്പുകളിൽ ചെയ്യുന്ന നെൽകൃഷി പൊതുമു കരകൃഷി, പറമ്പു കൃഷി, മോടൻ കൃഷി എന്നീ പേരുകളാണറിയപ്പെടുന്നത്.
ഏറ്റവും അനുയോജ്യമായ നെല്ലിനങ്ങൾ തെരഞ്ഞെടുക്കുക എന്നത് കൃഷിയുടെ വിജയത്തിന് അത്യന്താപേക്ഷിതമാണ്.
വരൾച്ചയെ പ്രതിരോധിക്കാനുളള കഴിവ്,വർധിച്ച ഉൽപ്പാദന ശേഷി,താരതമ്യേന മൂപ്പ് കുറവ്,ഒരു പരിധി വരെ രോഗ - കീട പ്രതിരോധ ശേഷി ,കളകളെ നല്ലപോലെ അതിജീവിച്ച് വളരാനുളള കരുത്ത്എന്നിവ പ്രധാന ഘടകങ്ങളാണ്.
കേരള കാർഷിക സർവ്വകലാശാല ശുപാർശ ചെയ്യുന്നതും പരമ്പരാഗത കർഷകരുടെ അനുഭവങ്ങളിലൂടെ മികച്ചതെന്ന് കണ്ടെത്തിയതുമായ ഇനങ്ങളാണ് താഴെ കാണിച്ചവ :
അന്നപൂർണ്ണ
ഐശ്വര്യ
മട്ടത്രിവേണി
സ്വർണ്ണപ്രഭ
രോഹിണി
ഹർഷ
വൈശാഖ്
രമണിക
കാർത്തിക
അരുണ
ചിങ്ങം
ഓണം
രേവതി
മകം
വർഷ
ജ്യോതി
സംയുക്ത
കട്ടമോടൻ
കറുത്ത മോടൻ
ചുവന്ന മോടൻ
സുവർണ മോടൻ
കൊച്ചു വിത്ത്
കരുവാള
ചിറ്റേനി
ചെങ്കയമ
ചീര
ചെമ്പാൻ
വെളിയൻ
എന്നിവ.
ഇതിന് പുറമെ ഔഷധ നെല്ലിനമായ ഞവരനെല്ലും കരകൃഷിക്ക് നന്നായി ഇണങ്ങും.ഒരു ഏക്കർ സ്ഥലത്തേക്ക് 35 കി.ഗ്രാം വിത്ത് ആവശ്യമായി വരും. ഒരു കി. ഗ്രാം വിത്തിന് 10 ഗ്രാം എന്ന തോതിൽ സ്യൂഡോമോണസ് വിത്തുമായി കലർത്തി നന്നായി കുഴച്ചതിനു ശേഷം തണലത്ത് 12 മണിക്കൂർ സൂക്ഷിച്ച ശേഷം തയ്യാറാക്കിയ കൃഷിയിടങ്ങളിൽ വിതക്കാം.
കടപ്പാട് :കണ്ണാലയം നാരായണൻ
Share your comments