<
  1. Grains & Pulses

പാലിനേക്കാൾ പ്രോട്ടീൻ അടങ്ങിയ ആഹാരപാദാർത്ഥം ആണ് നിലക്കടല

പോഷക പദാർഥങ്ങളുടെ അപര്യാപ്തത പരിഹരിക്കാൻ ഏറ്റവും പറ്റിയ ഒരു ആഹാര പദാർഥമാണ് നിലക്കടല അഥവാ കപ്പലണ്ടി. പ്രോട്ടീൻ കൊണ്ട് സമ്പന്നമാണ് നിലക്കടല. കൂടാതെ ജീവകങ്ങൾ ആയ വിറ്റാമിൻ ബി 1, ബി 2,നിക്കോട്ടിനിക് ആസിഡ് എന്നിവ ധാരാളമായി കാണപ്പെടുന്നു. നിലക്കടല കൊളസ്ട്രോളിനെ വർദ്ധിപ്പിക്കുകയില്ല.

Priyanka Menon
നിലക്കടല
നിലക്കടല

പോഷക പദാർഥങ്ങളുടെ അപര്യാപ്തത പരിഹരിക്കാൻ ഏറ്റവും പറ്റിയ ഒരു ആഹാര പദാർഥമാണ് നിലക്കടല അഥവാ കപ്പലണ്ടി. പ്രോട്ടീൻ കൊണ്ട് സമ്പന്നമാണ് നിലക്കടല. കൂടാതെ ജീവകങ്ങൾ ആയ വിറ്റാമിൻ ബി 1, ബി 2,നിക്കോട്ടിനിക് ആസിഡ് എന്നിവ ധാരാളമായി കാണപ്പെടുന്നു. നിലക്കടല കൊളസ്ട്രോളിനെ വർദ്ധിപ്പിക്കുകയില്ല.അതുകൊണ്ട് ഹൃദ്രോഗികൾക്കും ഇത് ഉപയോഗിക്കാം ഗോതമ്പുപൊടിയും നിലക്കടല പൊടിയും കൂട്ടിച്ചേർത്ത് റൊട്ടി ഉണ്ടാക്കുന്നത് പ്രമേഹരോഗികൾക്ക് ഏറ്റവും ഗുണകരമാണ്.

1500 ലിറ്റർ പാലിൽ അടങ്ങിയ പ്രോട്ടീൻ ഒരു ടൺ നിലക്കടലയിൽ അടങ്ങിയിരിക്കുന്നു. നിലക്കടല വറുത്ത് പൊടിച്ച് വെള്ളത്തിൽ തിളപ്പിച്ച് പഞ്ചസാരയും ചേർത്ത് നല്ല രുചിയുള്ള പാനീയം ഉണ്ടാക്കാം. ഇത് കാപ്പിക്ക് പകരം കഴിക്കുന്നത് ആരോഗ്യത്തിന് ഉത്തമമാണ്. നിലക്കടലയുടെ എണ്ണ ഭക്ഷണ ആവശ്യത്തിനും, സോപ്പു നിർമാണത്തിനും, വൈദ്യശാസ്ത്രത്തിലും എല്ലാം ഉപയോഗിക്കുന്നു. ഇതിൻറെ എണ്ണ ബദാമിന്റെ എണ്ണയ്ക്കും, ഒലിവ് എണ്ണയ്ക്കും പകരമായി ഉപയോഗിക്കാവുന്നതാണ്.

നിലക്കടലയിൽ നിന്ന് ഉണ്ടാക്കുന്ന പാല് ആരോഗ്യത്തിന് ഉത്തമമാണ്.ഇത് പശുവിൻ പാലിന് പകരം ഉപയോഗിക്കാവുന്നതാണ്. നിലക്കടല നേരിയതോതിൽ വറുത്തെടുക്കുക. ഇതിൻറെ ചുവന്ന തൊലിയും തോടും മാറ്റിയെടുക്കുക. അങ്ങനെ ശുചിയാക്കി വറുത്തെടുത്ത നിലക്കടല അതായത് 500 ഗ്രാം പച്ചവെള്ളത്തിൽ മൂന്ന് മണിക്കൂർ നേരം കുതിർത്ത് വെച്ച് അതിന് അരിച്ച് മാവു പോലെ ആക്കുക. അതിൽ 15 കപ്പ് ശുദ്ധജലവും അരക്കപ്പ് ചുണ്ണാമ്പ് ഊറ്റിയ തെളി വെള്ളം ചേർത്ത് കലക്കണം.

Peanuts or groundnuts are one of the best foods to treat nutrient deficiencies. Peanuts are rich in protein. It is also rich in vitamins B1, B2 and nicotinic acid. Peanuts do not increase cholesterol, so it can be used by heart patients as well. One ton of peanuts contains 1500 liters of milk protein. Peanuts can be roasted and powdered, boiled in water and mixed with sugar to make a delicious drink. It is good for health to replace coffee. Peanut oil is used in food, soap and medicine. Its oil can be used as a substitute for almond oil and olive oil. Peanut milk is good for health. It can be used instead of cow's milk. Lightly fry the groundnuts. Remove its red skin and skin.

വേറെ കുറച്ച് വെള്ളത്തിൽ കാൽടീസ്പൂൺ സോഡിയം ബൈകാർബണേറ്റ് അലിയിച്ച് അതും കൂടി ചേർക്കുക. ഈ ദ്രവ പദാർത്ഥത്തെ തുണിയിൽ അരിച്ചെടുക്കുക. അതിന് ശേഷം 5 മിനുറ്റസ് നേരം തിളപ്പിക്കണം. ഇതാണ് നിലക്കടല പാൽ. ഇതിൽ ആവശ്യത്തിന് പഞ്ചസാരയും ചേർക്കാം.പാലിനെക്കാൾ ഇരുമ്പ് സത്ത് ഇതിൽ ഉണ്ട്.

English Summary: Peanuts or groundnuts are one of the best foods to treat nutrient deficiencies Peanuts are rich in protein Peanuts do not increase cholesterol

Like this article?

Hey! I am Priyanka Menon. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds