കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ കഴിക്കാവുന്ന സമീകൃത ആഹാരമാണ് റാഗി. കൂവരക്, മുത്താറി പഞ്ഞപ്പുല്ല് എന്നെ പേരുകളിൽ എല്ലാം റാഗി അറിയപ്പെടുന്നു. തണുപ്പുകാലത് റാഗി കഴിക്കുന്നത് ശരീരത്തിലെ ചൂടു നിലനിർത്താൻ സഹായിക്കും. കാൽസിയം ഫൈബർ, പ്രോട്ടീൻ എന്നിവയാൽ സമ്പുഷ്ടമാണ് റാഗി.വളരെ അധികം കാൽസ്യം അടങ്ങിയിരിക്കുന്നതിനാൽ അസ്ഥിസംബന്ധമായ അസുഖമുള്ളവർക്കു വളരെയധികം ഗുണ ചെയ്യും.
തടികുറയ്ക്കാൻ ഉദ്ധ്ശിക്കുന്ന നവർക്കും റാഗി അത്യുത്തമമാണ് അരിയെ സംബന്ധിച്ചു നോക്കിയാൽ നല്ലയളവിൽ ഫൈബർ അടങ്ങിയിരിക്കുന്ന റാഗി ശരീരത്തിനാവശ്യമായ നല്ല കൊഴുപ്പുകൾ പ്രദാനം ചെയ്യുന്നു. വളരെ എളുപ്പത്തിൽ റാഗി നമുക്ക് കൃഷി ചെയ്യാൻ സാധിക്കും. കേരളത്തിലെ കാലാവസ്ഥയിൽ റാഗി നന്നായി വളരും. വേനൽക്കാലത്തും മഴക്കാലത്തും റാഗി കൃഷിചെയ്യാം വള്ളം കെട്ടിനിൽക്കാത്ത സ്ഥലം തിരഞ്ഞെടുക്കണം എന്നുമാത്രം. നെല്ല് കൃഷി ചെയ്യുന്നത് പോലെ ഉഴുതൊരുക്കിയ നിലത്തു വിത്ത് വിതച്ചാണ് റാഗിയും കൃഷി ചെയ്യുന്നത്.ജലസേചനനം അധികം ആവശ്യമില്ലാത്ത വിലയാണിത് അതിനാൽത്തന്നെ പറമ്പിലും മറ്റും യഥേഷ്ടം കൃഷി ചെയ്യാം.
മെയ് ജൂൺ ജൂലൈ മാസങ്ങളിൽ റാഗി കൃഷി ചെയ്യാം. വിത്ത് വിതച്ചു 25 ദിവസമാകുബോളെക്കും ചെടി നന്നായി കിളിർത്തുവരും. കളപറിച്ചു കളയാലാണ് റാഗിക്കുവേണ്ട ഏക പരിചരണം. രാസവളങ്ങളോ രാസ കീട നാശിനികളോ ഇല്ലാതെ തന്നെ നല്ല വിളവും ലഭിക്കും. മൂന്നര മാസമാകുമ്പോളേക്കും ചെടിയിൽ കതിർക്കുലകൾ വന്നുതുടങ്ങും ഒരുമാസത്തെ മൂപ്പെത്തുകയും ചെയ്യും. 6 മാസംകൊണ്ട് വിളവെടുക്കുന്ന ഇനങ്ങളും റാഗിയിൽ ഉണ്ട്. വിളവെടുക്കുന്നത് നെല്ലുകൊയ്തെടുക്കുന്നതിൽ നിന്ന് വ്യത്യസ്തമായിട്ടാണ് ഇതിന്റെ കതിർ മാത്രം മുറിച്ചെടുക്കുന്നതാണ് രീതി. മുറിച്ചെടുത്ത കതിർ അതേപടി ഉണക്കി സൂക്ഷിക്കുന്നു ആവശ്യത്തിന് കൊഴിച്ചെടുത്തു ഉപയോഗിക്കാം. വിളവെടുത്ത റാഗി 3 വര്ഷം വരെ കേടുകൂടാതെ സൂക്ഷിച്ചുവക്കാം.

Share your comments