1. Grains & Pulses

മാറുന്ന കാലാവസ്ഥയ്ക്ക് അനുയോജ്യം മണിച്ചോളം

പൊവേസീ കുടുംബത്തില്‍ പെട്ട മണിച്ചോളം അഥവാ ജോവര്‍(Sorghum bicolor) ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട അഞ്ചാമത്തെ ധാന്യവിളയാണ്.നെല്ല് കഴിഞ്ഞാല്‍ ഇന്ത്യയില്‍ ഏറ്റവുമധികം സ്ഥലത്ത് കൃഷിചെയ്യപ്പെടുന്ന ഭക്ഷ്യവിളയാണിത്. ഉമി കളഞ്ഞ് അരി പോലെതന്നെ വേവിച്ച് കഴിക്കാം. അരി പോലെ പൊടിച്ച് പലഹാരങ്ങളുണ്ടാക്കാനും ഉപയോഗിക്കുന്നു.

Ajith Kumar V R
Sorghum-courtesy-britannica.com
Sorghum-courtesy-britannica.com

പൊവേസീ കുടുംബത്തില്‍ പെട്ട മണിച്ചോളം അഥവാ ജോവര്‍(Sorghum bicolor) ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട അഞ്ചാമത്തെ ധാന്യവിളയാണ്.നെല്ല് കഴിഞ്ഞാല്‍ ഇന്ത്യയില്‍ ഏറ്റവുമധികം സ്ഥലത്ത് കൃഷിചെയ്യപ്പെടുന്ന ഭക്ഷ്യവിളയാണിത്. ഉമി കളഞ്ഞ് അരി പോലെതന്നെ വേവിച്ച് കഴിക്കാം. അരി പോലെ പൊടിച്ച് പലഹാരങ്ങളുണ്ടാക്കാനും ഉപയോഗിക്കുന്നു. ചിലയിനങ്ങള്‍ മലര് ഉണ്ടാക്കാനും കുഞ്ഞുങ്ങളുടെ ആഹാരങ്ങളുണ്ടാക്കാനും ഉപയോഗിക്കാറുണ്ട്. പച്ചയും ഉണങ്ങിയതുമായ ചെടിത്തണ്ടുകള്‍ മുറിച്ച് കന്നുകാലികള്‍ക്ക് ഭക്ഷണമായി നല്കുന്നു.ചൂടുള്ള കാലവസ്ഥയ്ക്ക് യോജിച്ച വിളയാണ് മണിച്ചോളം. തമിഴ്നാട്ടില്‍ നല്ല രീതിയില്‍ കൃഷി ചെയ്യുന്ന ഈ വിള കേരളത്തിനും അനുയോജ്യമാണ്. 30 ഡിഗ്രി സെല്‍ഷ്യസാണ് മികച്ച താപം. 250-400 മി.മീ മഴ മതിയാകും. മണ്ണിലെ ഉപ്പുരസത്തെയും ക്ഷാരാവസ്ഥയെയും ഒരു പരിധിവരെ ചെറുത്തുനില്‍ക്കും. മഴയെ ആശ്രയിച്ചുള്ള കൃഷി മെയ് മുതല്‍ ആഗസ്റ്റ് വരെയും ജലസേചിത കൃഷി ജനുവരി മുതല്‍ ഏപ്രില്‍ വരെയും ചെയ്യാം.

ഇനങ്ങള്‍

Co-1,Co-10,Co-12,Co-17,K-1,K2 എന്നിവ പൊതുവായി ഉപയോഗിക്കുന്ന വിത്തുകളാണ്. CSH-1, CSH-2,CSH-3,CSH-4,Co-11 എന്നിവ സങ്കരയിനങ്ങളാണ്.

Sorghum seeds- courtesy-healthline.com
Sorghum seeds- courtesy-healthline.com

വിത

മണ്ണ് ഉഴുത് കട്ടയുടച്ച് അടിവളവും ചേര്‍ത്താണ് വിത്ത് വിതയ്ക്കുന്നത്. ഒരു ഹെക്ടര്‍ സ്ഥലത്ത് വിതയ്ക്കാന്‍ 12 മുതല്‍ 15 കി.ഗ്രാം വിത്ത് വേണ്ടിവരും. രണ്ട് വിത്തുവീതം 45X15 സെ.മീ. അകലത്തില്‍ ഇടാം.

വളപ്രയോഗം

മഴയെ ആശ്രയിച്ചുള്ള കൃഷിക്ക് രാസവളങ്ങള്‍ കുറച്ച് മതിയാകും. ജലസേചിത കൃഷിക്ക് പാക്യജനകം,ഭാവഹം,ക്ഷാരം എന്നിവ ഹെക്ടറിന് 90:45:45 കി.ഗ്രാം എന്ന തോതിലും മഴയെ ആശ്രയിച്ചുള്ള കൃഷിക്ക് യഥാക്രമം 45:25:25 കി.ഗ്രാം എന്ന തോതിലും നല്‍കാം. ഹെക്ടര്‍ ഒന്നിന് 5 ടണ്‍ കാലിവളവും ഭാവഹവും ക്ഷാരവും മൊത്തമായും പാക്യജനകത്തിന്റെ പകുതിയും അടിവളമായി കൊടുക്കാം. ബാക്കി പാക്യജനകം നട്ട് 30 ദിവസമാകുമ്പോള്‍ നല്‍കാം. ഇതിന് ഒരാഴ്ച മുന്‍പ് അധികമുളള തൈകള്‍ നീക്കം ചെയ്യല്‍,ഇടയിളക്കല്‍,കള നിയന്ത്രണം എന്നിവ ചെയ്യണം. നടുന്ന ദിവസവും 10 ദിവസം കഴിഞ്ഞും തുടര്‍ന്നും ജലസേചനം നടത്താം. 4-5 മാസം കൊണ്ട് മൂപ്പെത്തുന്ന വിളയെ പക്ഷിശല്യത്തില്‍നിന്നു രക്ഷിക്കേണ്ടത് അത്യാവശ്യമാണ്.

Ripened sorghum-- Courtesy-distilling.com
Ripened sorghum-- Courtesy-distilling.com

വിളവെടുപ്പ്

വിളവെടുക്കുമ്പോള്‍ ആദ്യം കതിര്‍ക്കുലകള്‍ മാത്രമായി മുറിച്ചെടുക്കുന്നു; പിന്നീടാണ് ചെടിക്കുറ്റികള്‍ മുറിച്ചെടുക്കുന്നത്. മെതിക്കുന്നതിനുമുമ്പ് വലിപ്പവും നിറവുമുള്ള മെച്ചമായ കതിര്‍ക്കുലകള്‍ തിരഞ്ഞെടുത്ത് വിത്തിന് സൂക്ഷിക്കുകയാണ് പതിവ്.കാലികളെക്കൊണ്ട് നടത്തിച്ചാണ് കതിര്‍ക്കുലകള്‍ മെതിക്കുന്നത്. യന്ത്രമുപയോഗിച്ചും മെതിക്കാറുണ്ട്. ധാന്യം പാറ്റി വെയിലിലുണക്കി സൂക്ഷിക്കുന്നു. വയ്‌ക്കോലിന്റെ വിളവ് മറ്റുധാന്യവിളകളെ അപേക്ഷിച്ച് താരതമ്യേന കൂടുതലാണ്. നെല്ലിന്റെ വയ്‌ക്കോലിനെ അപേക്ഷിച്ച് സ്വാദും പോഷകാംശവും മണിച്ചോളത്തില്‍നിന്നു ലഭിക്കുന്ന വയ്‌ക്കോലിന് കൂടുതലായുണ്ട്. അതുകൊണ്ടുതന്നെ കാലിത്തീറ്റയ്ക്കുവേണ്ടി മാത്രമായിട്ടും മണിച്ചോളം കൃഷിചെയ്തുവരുന്നു.കാലിത്തീറ്റയ്ക്കുവേണ്ടി കൃഷിചെയ്യപ്പെടുമ്പോള്‍ സസ്യം പുഷ്പിക്കുന്നതിനു മുമ്പ് കൊയ്‌തെടുക്കുന്നു. തീരെ ഇളം പ്രായത്തില്‍ കൊയ്‌തെടുത്താല്‍ വിഷമയമുള്ള പ്രസ്സിക് ആസിഡ് ഇതില്‍ ഉണ്ടാകാനിടയുണ്ട്. കാലിത്തീറ്റ പച്ചയായോ ഉണക്കിയോ ഉപയോഗിക്കുന്നു. അധികവും ഉണക്കി സൂക്ഷിച്ചുപയോഗിക്കുകയാണ് പതിവ്.ധാന്യം നന്നായി വെയിലിലുണക്കി, പ്രാണിശല്യം ഒഴിവാക്കാനായി മണ്‍പാത്രങ്ങളില്‍ സൂക്ഷിക്കുന്നു. ധാന്യനിരപ്പിനു മുകളില്‍ രണ്ടിഞ്ച് കനത്തില്‍ മണലിട്ട് പാത്രം മണ്ണും ചാണകവും കൂടി കൂട്ടി ചേര്‍ത്തടയ്ക്കണം.വിത്തിന് ആവശ്യത്തിനുള്ളവ മരപ്പെട്ടികളിലോ ലോഹപ്പെട്ടികളിലോ സൂക്ഷിക്കാറാണ് പതിവ്. പ്രാണിശല്യം ഒഴിവാക്കാന്‍ നാഫ്തലീന്‍ ചേര്‍ക്കുന്നു.

Sorghum- Ideal for changing climate

Sorghum bicolor is the fifth most important cereal crop in the world and belongs to the Poaceae family. It is the second most widely grown food crop in India after rice. The husk can be removed and cooked like rice. It is also used to make sweets . Some species are used to make flour and baby food. Green and dry stalks are cut and fed to the cattle.Sorghum is a crop suitable for hot climates. This crop is well cultivated in Tamil Nadu and is also suitable for Kerala. The best temperature is 30 degrees Celsius. 250-400 mm of rain will suffice. Resistant to soil salinity and alkalinity to some extent. Rainfed crops can be grown from May to August, and irrigated crops from January to April.

Varieties

Co-1, Co-10, Co-12, Co-17, K-1 and K2 are the most commonly used seeds. CSH-1, CSH-2, CSH-3, CSH-4 and Co-11 are hybrids.

Sowing

The seeds are sown by plowing the soil and adding basic manure. It takes 12 to 15 kg of seed per hectare to sow. Two seeds at a distance of 45X15 cm can be sown.

Fertilizer application

Less fertilizers are needed for rainfed agriculture. For irrigated agriculture, nutrients, N:P:K can be applied at the rate of 90:45:45 kg / ha and for rainfed cultivation at the rate of 45:25:25 kg / ha respectively. Apply 5 tons of manure per hectare,half of N and total P&K can be given.. The remaining N can be applied 30 days after planting. One week before using second course, excess seedlings should be removed and weed can be controlled. Irrigation can be continued on the day of planting and 10 days later. It is essential to protect the crop from bird infestation which matures in 4-5 months.

Harvest

Before threshing, it is customary to select the best size and color of the ears and store the seeds. The thorns are threshed by cattle. It is also threshed by machine. The grain is stored after drying The yield of straw is relatively higher than that of other cereals. Sorghum straw has more flavor and nutrients than paddy straw. Therefore, it is cultivated as fodder also. When cultivated for fodder, the plant is harvested before flowering. If harvested at a very young age, it may contain toxic prussic acid. The fodder is used raw or dried. It is usually dried and stored. The grain is well dried in the sun and stored in earthenware pots to avoid pest infestation. The pot should be sanded 2 inches above the grain level and mixed with soil and dung. Naphthalene is added to avoid insect bites.

നെല്ലി നടാം ,രോഗം വരില്ല

English Summary: Jowar is the best for dry land

Like this article?

Hey! I am Ajith Kumar V R. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds