<
  1. Vegetables

വെണ്ടകളിൽ കേമൻ ആനക്കൊമ്പൻ

ഇളം ചുവപ്പു നിറത്തിലും പച്ചനിറത്തിലും സാധാരണ കണ്ടുവരുന്ന വെണ്ട ഇനമാണ് ആനകൊമ്പൻ. സാധാരണ വെണ്ടകൃഷിക്ക് സമാനമായ രീതിയിൽ തന്നെയാണ് ആനക്കൊമ്പൻ വെണ്ട കൃഷിയുടെത്. വെണ്ട കൃഷി ആരംഭിക്കുന്നതിനു മുൻപ് അതിൻറെ വിത്തുകൾ സുഡോമോണസ് ലായനിയിൽ അരമണിക്കൂർ മുക്കിവയ്ക്കുക. വിത്തുകളുടെ പ്രതിരോധശേഷി വർധിപ്പിക്കാൻ ഈ പ്രയോഗം നല്ലതാണ്.

Priyanka Menon
ആനക്കൊമ്പൻ വെണ്ട
ആനക്കൊമ്പൻ വെണ്ട

ഇളം ചുവപ്പു നിറത്തിലും പച്ചനിറത്തിലും സാധാരണ കണ്ടുവരുന്ന വെണ്ട ഇനമാണ് ആനകൊമ്പൻ. സാധാരണ വെണ്ടകൃഷിക്ക് സമാനമായ രീതിയിൽ തന്നെയാണ് ആനക്കൊമ്പൻ വെണ്ട കൃഷിയുടെത്. വെണ്ട കൃഷി ആരംഭിക്കുന്നതിനു മുൻപ് അതിൻറെ വിത്തുകൾ സുഡോമോണസ് ലായനിയിൽ അരമണിക്കൂർ മുക്കിവയ്ക്കുക. 

വിത്തുകളുടെ പ്രതിരോധശേഷി വർധിപ്പിക്കാൻ ഈ പ്രയോഗം നല്ലതാണ്. സാധാരണ വിത്തുകൾ പാകി അഞ്ചുദിവസത്തിനുള്ളിൽ മുളവരും. നന്നായി ജൈവാംശം ഉള്ള മണ്ണ് വെണ്ടകൃഷിക്ക് വേണ്ടി തിരഞ്ഞെടുക്കാം. 30 മുതൽ 40 മീറ്റർ അകലത്തിൽ വേണം വെണ്ട തൈകൾ നടുവാൻ. നല്ലരീതിയിൽ വളർച്ച കൈവരുന്ന ഇനമാണ് ആനക്കൊമ്പൻ. വിളവ് കുറഞ്ഞാലും രണ്ടുവർഷം വരെ ഇതിൽ നിന്ന് കായകൾ പറിക്കാൻ സാധിക്കും.

വേപ്പെണ്ണ വെളുത്തുള്ളി മിശ്രിതം ഉപയോഗിക്കുന്നതുവഴി കീടങ്ങളെ അകറ്റാവുന്നതാണ്. മൂന്നടി സമചതുരത്തിൽ കുഴികളെടുത്ത് കമ്പോസ്റ്റ്, എല്ലുപൊടി എന്നിവ മിക്സ് ചെയ്ത് കുഴിയിൽ ചേർത്ത് നന്നായി തടം കോരി കൃഷി ആരംഭിക്കാം. വേപ്പിൻപിണ്ണാക്ക് പുളിപ്പിച്ച് ഒഴിക്കുന്നത് ചെടിയുടെ വളർച്ച വേഗത്തിലാക്കുന്നു. വേനൽക്കാലത്ത് നന പ്രധാനമാണ്.

Anakomban venda is a common red, green, and white species. Anakomban venda cultivation is similar to the usual Venda cultivation. Soak the seeds in Pseudomonas solution for half an hour before starting cultivation. This application is good for increasing the immunity of the seeds. Normal seeds germinate within five days after sowing. Well-biodegradable soils can be selected for onion cultivation. Seedlings should be planted at a distance of 30 to 40 m. Ivory is a well-developed species. It can be harvested for up to two years even if the yield is low. Neem oil and garlic mixture can be used to control pests. Dig a three-foot square pit, mix compost and bone meal, add it to the pit and start cultivating. Fermentation of neem cake accelerates the growth of the plant. Watering is important in summer.

ചെടിയുടെ വളർച്ച അനുസരിച്ച് പച്ചില കമ്പോസ്റ്റും മറ്റു ജൈവവളങ്ങളും നൽകി തടം ഉയർത്തി കൊണ്ടു വരുന്നതാണ് കൃഷിയിൽ നിന്ന് കൂടുതൽ വിളവ് നൽകാൻ ഉപയോഗപ്രദമായ രീതി. തടത്തിന് കിഴിൽ ഒരിക്കലും വെള്ളം കെട്ടി നിൽക്കരുത്.

English Summary: anakomban is a common red, green, and white species. anakomban Venda cultivation is similar to the usual Venda cultivation

Like this article?

Hey! I am Priyanka Menon. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds