1. Vegetables

തരിശുഭൂമിയെ ഹരിതാഭമാക്കാൻ കൂനമ്മാവ് St. ജോസഫ് ബോയിസ് ഹോമിലെ കുട്ടികൾ

കോട്ടുവള്ളി ഗ്രാമപഞ്ചായത്തിലെ കുനമ്മാവ് St. ഫിലോമിനാസ് ദേവാലയ അങ്കണത്തിൽ തരിശുകിടന്ന ഒരേക്കർ സ്ഥലത്ത് ജൈവ പച്ചക്കറി കൃഷിയാരംഭിച്ചു.

K B Bainda
നടീൽ ഉദ്ഘാടനം കൂനമ്മാവ് St. ഫിലോമിനാസ് ചർച്ച് ഇടവക വികാരി ഫാദർ.ഡിക്സൺ. ഫെർണാണ്ടസ് നിർവ്വഹിച്ചു.
നടീൽ ഉദ്ഘാടനം കൂനമ്മാവ് St. ഫിലോമിനാസ് ചർച്ച് ഇടവക വികാരി ഫാദർ.ഡിക്സൺ. ഫെർണാണ്ടസ് നിർവ്വഹിച്ചു.

പറവൂർ: കോട്ടുവള്ളി ഗ്രാമപഞ്ചായത്തിലെ കുനമ്മാവ് St. ഫിലോമിനാസ് ദേവാലയ അങ്കണത്തിൽ തരിശുകിടന്ന ഒരേക്കർ സ്ഥലത്ത് ജൈവ പച്ചക്കറി കൃഷിയാരംഭിച്ചു.

കൂനമ്മാവ് St. ജോസഫ് ബോയിസ് ഹോമിലെ വിദ്യാർത്ഥികളുടെ നേതൃത്വത്തിലാണ് ,പള്ളി മുറ്റത്ത് കൃഷി ചെയ്യുന്നത്.

കോവിഡ് കാലത്ത് വീട്ടിൽ വെറുതെയിരുന്ന് സമയം പാഴാക്കാതെ ,കോവിഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ട് കാർഷിക പ്രവർത്തനങ്ങളിൽ ഏർപ്പെടുകവഴി ഭക്ഷ്യ സ്വയംപര്യാപ്തത എന്ന ലക്ഷ്യത്തിലെത്തുക എന്ന കാഴ്ച്ചപ്പാടോടുകൂടിയാണ് കൃഷിയാരംഭിച്ചത്.

നടീൽ ഉദ്ഘാടനം കൂനമ്മാവ് St. ഫിലോമിനാസ് ചർച്ച് ഇടവക വികാരി ഫാദർ.ഡിക്സൺ. ഫെർണാണ്ടസ് നിർവ്വഹിച്ചു. കോട്ടുവള്ളി കൃഷി ഓഫീസർ ശ്രീമതി. റെയ്ഹാന KC ,ബോയിസ്ഹോം ഡയറക്ടർ ഫാദർ.സംഗീത് ,കൃഷി അസിസ്റ്റൻ്റ് SK .ഷിനു. ,കർഷകനായ ഷിജൻ ,വിദ്യാർത്ഥികൾ തുടങ്ങിയവർ പങ്കെടുത്തു. കോട്ടുവള്ളി ഗ്രാമപഞ്ചായത്ത് കൃഷിഭവൻ്റെ മേൽനോട്ടത്തിലാണ് കാർഷിക പ്രവർത്തനങ്ങൾ നടത്തുന്നത്.

English Summary: organic farming at Koonammavu St.Joseph Boys Home

Like this article?

Hey! I am K B Bainda. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds