ഏറെ ഔഷധസിദ്ധികളുളള പച്ചക്കറിയാണ് കുമ്പളം. പ്രസിദ്ധമായ കൂശ്മാണ്ഡരസായനത്തിലെ മുഖ്യചേരുവയും ആഗ്രപേഡ എന്ന മധുരപലഹാരത്തിലെ പ്രധാന ഘടകവുമാണ് കുമ്പളം.
നീണ്ടുരുണ്ട കായ്കള്‍. വിളയുമ്പോള്‍ ചാരനിറമാകും. ഒരു കുമ്പളം പരമാവധി ആറു കിലോവരെയെത്തും.
2. ഇന്ദു
നീളം കുറഞ്ഞ് ഉരുണ്ട കായ്കള്‍. നാലു കിലോവരെ തൂക്കം. വീട്ടു കൃഷിക്ക് ഉത്തമം.
കൃഷിരീതി
സെപ്റ്റംബര്‍-ഡിസംബര്‍, ജനുവരി-മാര്‍ച്ച് ഇവ നടീല്‍ കാലങ്ങള്‍ നടുംമുമ്പ് വിത്തുകള്‍ 12 മണിക്കൂര്‍ വെളളത്തിലിട്ടുവച്ചാല്‍ വേഗം മുളയ്ക്കും. ചെടികള്‍ക്കിടയില്‍ 4.5 മീറ്ററും വരികള്‍ക്കിടയില്‍ രണ്ടു മീറ്ററും ഇടയകലം നല്‍കി നടുന്നു. ഒരു കുഴിയില്‍ നാലോ അഞ്ചോ വിത്തു പാകാം.മുളച്ചു വരുന്ന നല്ല രണ്ടു തൈകള്‍ നിലനിര്‍ത്തുക. ബാക്കി പിഴുതു നീക്കുക.
സസ്യസംരക്ഷണം
രോഗങ്ങള്‍
ശത്രു പ്രാണികള്‍
Share your comments