മെയ്-ആഗസ്തില്‍ മഴക്കാലവിളയായികുമ്പളം കൃഷിചെയ്യാം. പത്ത് സെന്‍റ് കുമ്പളം കൃഷിയില്‍ നിന്ന് ഒന്നര ടണ്‍ വരെ വിളവ് പ്രതീക്ഷിക്കാം. ഒരു സെന്റിന് 16-20 ഗ്രാം വിത്ത് ആവശ്യമായിവരുന്നു. സെന്റിന് കൂടിയാല്‍ 14 തടങ്ങളേ പാടൂ. ഓരോ തടത്തിനും രണ്ടുമീറ്ററെങ്കിലും ഇടയകലം ആവശ്യമാണ്.. ഓരോതടത്തിനും രണ്ടടിവ്യാസവും ഒരടിആഴവും ഉണ്ടായിരിക്കണം.മണ്ണ് നന്നായി കിളച്ചൊരുക്കിയതിനുശേഷം അതിലേക്ക് ചപ്പിലകള്‍ വിതറി കത്തിക്കണം. ഒരുസെന്റിലേക്ക് 50 കിലോ ചാണകപ്പൊടിയോ കംമ്പോസ്റ്റോ ആവശ്യമാണ്. .ഇത്മേല്‍മണ്ണുമായികലര്‍ത്തി കുഴികളിലിട്ടതിനുശേഷം അതില്‍ 50ഗ്രാം വേപ്പിന്‍പിണ്ണാക്ക്പൊടിച്ചത് 50ഗ്രാം കുമ്മായം എന്നിവയും ചേര്‍ത്തിളക്കി നനച്ചിടുക.
രണ്ടടിവലുപ്പവും ഒന്നരയടി ആഴവും ഉള്ള കുഴികളെടുത്ത് മേല്‍മണ്ണും കാലിവളവും ചേര്‍ത്ത് കുഴികളില്‍ നിറയ്ക്കണം. കുഴിയൊന്നിന് അഞ്ചു വിത്തുവരെ പാകാം. മുളച്ച് രണ്ടാഴ്ചയ്ക്കുശേഷം ഒരുതടത്തില്‍ മൂന്നു തൈ നിര്‍ത്തിയാല്‍ മതിയാകും. വള്ളി വീശുമ്പോഴും പൂവിടുമ്പാഴും ചാണകവളമോ മണ്ണിരകമ്പോസ്റ്റോ ചേര്‍ത്ത് മണ്ണ് കൂട്ടണം. പൂവിട്ടു തുടങ്ങിയാല്‍ ഒരുകിലോഗ്രാം പച്ചച്ചാണകം ഒരുലിറ്റര്‍ വെള്ളത്തില്‍ കലക്കിയെടുത്ത ലായനി 10 ദിവസത്തെ ഇടവേളകളില്‍ തളിച്ചുകൊടുക്കുന്നത് വിളവുകൂട്ടുന്നതായി കണ്ടിട്ടുണ്ട്. ഓല, പച്ചിലച്ചവറുകള്‍ എന്നിവ ചെടികള്‍ പടര്‍ന്നു തുടങ്ങുമ്പോഴേക്കും വിരിച്ചുകൊടുക്കണം.
ജൈവകീടനിയന്ത്രണത്തിനായി മട്ടിയുടെയും കശുമാവിന്‍റെയും ഇലച്ചാറിന്‍റെയും മിശ്രിതം വീര്യത്തില്‍ തയ്യാറാക്കി തളിക്കാം. 10 ഗ്രാംകാന്താരിമുളക് അരച്ച് ഒരുലിറ്റര്‍ ഗോമൂത്രത്തില്‍ ചേര്‍ത്തു തയ്യാറാക്കുന്നലായനിയില്‍ ഒമ്പതുലിറ്റര്‍ വെള്ളം ചേര്‍ത്ത് തളിച്ചാല്‍ ഇലയും പൂവും തിന്നു നശിപ്പിക്കുന്ന കീടങ്ങളെ അകറ്റാം
Share your comments