കോള്‍റാബി

Wednesday, 04 July 2018 04:31 PM By KJ KERALA STAFF
കോള്‍റാബി നമുക്ക് പുതുമുഖമാണ്. കാബേജ് വര്‍ഗ്ഗത്തില്‍പ്പെട്ട ശീതകാല പച്ചക്കറിവിളയാണ് കോള്‍റാബി. ചെടി ചെറുപ്രായത്തില്‍ കാഴ്ചയില്‍ കോളിഫ്‌ളവര്‍ പോലെ. വലുതാകുന്തോറും മണ്ണിന് മുകളിലായി കാണ്ഡം വീര്‍ത്തു വരുന്നു. ഏതാണ്ട് ഒരു പന്ത് പോലെ. കോളിഫ്‌ളവറിന്റെ പൂവാണ് ഭക്ഷ്യയോഗ്യമെങ്കില്‍ കോള്‍റാബിയുടെ വീര്‍ത്തുവരുന്ന തണ്ടാണ് പച്ചക്കറിയായി ഉപയോഗിക്കുന്നത്. കാബേജും കോളിഫ്‌ളവറും കൃഷിചെയ്യുന്നതിന് സമാനമാണ് കോള്‍റാബിയുടെ കൃഷിയും. 

നവംബര്‍-ഡിസംബര്‍ മാസത്തെ കുളിരുളള കാലമാണ് കൃഷിയ്ക്ക് അനുയോജ്യം. തവാരണകളില്‍ വിത്ത് മുളപ്പിച്ച് തൈകളുണ്ടാക്കി പ്രധാന കൃഷിയിടത്തിലേക്കോ കൂടകളിലേക്കോ മാറ്റി നടാം. വെളളക്കെട്ടില്ലാത്ത നീര്‍വാര്‍ച്ചയുളള ജൈവാംശം കൂടുതലുളള മണ്ണാണ് അഭികാമ്യം. നേരിയ തോതില്‍ രാസവളം നല്‍കാം. ചുരുങ്ങിയത് 6 മണിക്കൂര്‍ സൂര്യപ്രകാശം ആവശ്യമാണ്. ക്രമാതീതമായ ചൂട് നല്ലതല്ല. ദിവസവും നനയ്ക്കണം. ചുവട്ടില്‍ വെളളം തളം കെട്ടി നില്‍ക്കാന്‍ ഇട വരരുത്. രണ്ടാഴ്ചയിലൊരിക്കല്‍ വളപ്രയോഗം നടത്താം. 

രണ്ട് മാസമാണ് വിളക്കാലം. അധികം മൂപ്പെത്തുന്നതിനു മുമ്പ് വിളവെടുക്കണം. മൂപ്പെത്തിയാല്‍ തണ്ടിന് നാരു കൂടുതലാണ്. നന്നായി വളര്‍ന്നാല്‍ പന്ത് പോലെ തടിച്ച തണ്ടിന് 5 മുതല്‍ 8 സെ.മീ. വരെ വ്യാസം ഉണ്ടായിരിക്കും. 

അഴുകല്‍ രോഗവും തുരപ്പന്‍ പുഴുക്കളുമാണ് പ്രധാന ശത്രുക്കള്‍. അഴുകലിന് പ്രതിവിധിയായി സ്യൂഡോമോണസ് ലായനിയും പുഴുക്കള്‍ക്കെതിരെ വേപ്പെണ്ണ ലായനിയും തളിക്കാം. നോള്‍കോള്‍ എന്ന പേരിലും കോള്‍റാബി അറിയപ്പെടുന്നു. 

രമേശന്‍ പേരൂല്‍

CommentsMore from Vegetables

കൃഷി ഭൂമിയില്ലങ്കിലും വഴുതന വളര്‍ത്താം

കൃഷി ഭൂമിയില്ലങ്കിലും വഴുതന വളര്‍ത്താം അധികം പരിചരണം ആവശ്യമില്ലാത്ത ഒന്നാണ് വഴുതന കൃഷി. വഴുതനങ്ങ, കത്തിരിക്ക തുടങ്ങിയ പേരുകളില്‍ അറിയപ്പെടുന്ന ഈ പച്ചക്കറി ഒരിക്കല്‍ പിടിച്ചു കിട്ടിയാല്‍ രണ്ടുവര്‍ഷം വരെ വിളവെടുക്കാം. ഒരു പാട് ഇനം വഴുതന ലഭ്യമാണ്. ശ്വേ…

September 21, 2018

വള്ളിപ്പയർ: പാവപ്പെട്ടവന്റെ മാംസം

വള്ളിപ്പയർ: പാവപ്പെട്ടവന്റെ മാംസം പണ്ടു മുതലെ തന്നെ കേരളത്തിലെ എല്ലാ കുടുംബങ്ങളിലും തോരന് പയർ നിർബദ്ധമായിരുന്നു. വിപണിയിൽനിന്ന് പയർ വാങ്ങുന്ന ശീലം മലയാളിയ്ക്ക് ഇല്ലായിരുന്നു.

September 18, 2018

റെഡ് ലിസ്റ്റ് വിസ്മൃതിയിലാവുന്ന പുളിവെണ്ട

റെഡ് ലിസ്റ്റ് വിസ്മൃതിയിലാവുന്ന പുളിവെണ്ട ചെമ്പരത്തി, വെണ്ട എന്നിവ ഉള്‍പ്പെട്ട മാല്‍വേസിയേ സസ്യകുടുംബത്തിലെ ആകര്‍ഷകമായ ഒരു വിവിധോദ്ദേശ്യവാര്‍ഷിക വിളയാണ് പുളുവെണ്ട അഥവാ മത്തിപ്പുളി. ആഫ്രിക്കയുടെ ഉഷ്ണമേഖലാപ്രദേശമാണിതിന്റെ ജന്മനാടെങ്കിലും ഏകദേശം 1500-2000…

September 17, 2018


FARM TIPS

 ചക്കയിടാന്‍ ഒരു സൂത്രം

September 22, 2018

പ്ലാവില്‍ കയറി ചക്കയിടാന്‍ 500 രൂപ കൂലി ചോദിക്കും. ഇതില്‍ ഭേദം പക്ഷികളും അണ്ണാന്മാരും ചക്ക തിന്ന് താഴേക്ക് ഇട്ടു തരുന്ന ചക്കക്കുരു പെറുക്കി വിഭവങ്ങളുണ…

കര്‍ഷകര്‍ക്ക് കൃഷിഭവനില്‍ നിന്നും ലഭിക്കുന്ന സേവനങ്ങള്‍

September 11, 2018

* കാര്‍ഷികാവശ്യത്തിന് പമ്പ് സെറ്റ് സ്ഥാപിച്ച് വൈദ്യുതി കണക്ഷന് മുന്‍ഗണന ലഭിക്കുന്നതിനുളള സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍. നിര്‍ദ്ദിഷ്ട ഫോറത്തില്‍ പമ്പ്‌സ…

വെള്ളപ്പൊക്കം; വീടുകള്‍ ശുദ്ധീകരിക്കാന്‍ ബ്ലീച്ചിംങ് പൗഡര്‍

August 21, 2018

വെള്ളപൊക്കത്തിനു ശേഷം മലിനമായ വീടുകള്‍ അണു വിമുക്തം ആക്കാന്‍ ഏറ്റവും നല്ലത് ബ്ലീച്ചിംങ് പൗഡര്‍ ഉപയോഗിക്കുകയാണ്.


CopyRight - 2018 Krishi Jagran Media Group. All Rights Reserved.