<
  1. Vegetables

മലയാളിയുടെ പ്രിയ വിഭവം കടച്ചക്ക എന്ന ബ്രഡ് ഫ്രൂട്ട് Breadfruit

കൃഷിക്കായി വളർത്തുന്ന ഇനങ്ങളിൽ വിത്ത് ഉണ്ടാകാറില്ല. അതിനാൽ മറ്റ് പ്രത്യുല്പാദന മാർഗ്ഗങ്ങളിലൂടെയാണ് ഈ സസ്യം പരിപാലിക്കപ്പെടുന്നത്. ഇതിന്റെ വേര് മുറിച്ച് കിളിർപ്പിച്ചും ചെറു ശിഖരങ്ങളിൽ പതിവച്ചും വംശവർദ്ധന നടത്താവുന്നതാണ്‌. മരത്തിന്റെ സമീപത്തുള്ള ചെറിയ വേരുകൾ മുറിച്ച് മണൽ, മണ്ണ്, ചാണകപ്പൊടി ങ്കലർത്തിയ മിശ്രിതങ്ങളിൽ വച്ച് ക്രമമായും മിതമായും നനച്ച് പുതിയ തൈകൾ കിളീർപ്പിക്കാവുന്നതാണ്‌.Cultivated varieties do not produce seeds. Therefore, this plant is maintained through other reproductive methods. It can be propagated by pruning the roots and regular application on small branches. New seedlings can be trimmed by cutting small roots near the tree and watering them regularly in a mixture of sand, soil and manure.

K B Bainda
ഇതിന്റെ വേര് മുറിച്ച് കിളിർപ്പിച്ചും ചെറു ശിഖരങ്ങളിൽ പതിവച്ചും വംശവർദ്ധന നടത്താവുന്നതാണ്‌.
ഇതിന്റെ വേര് മുറിച്ച് കിളിർപ്പിച്ചും ചെറു ശിഖരങ്ങളിൽ പതിവച്ചും വംശവർദ്ധന നടത്താവുന്നതാണ്‌.

ചക്കയുമായി സാമ്യമില്ലാത്ത ഒരു ഫലവർഗ്ഗമാണ് കടച്ചക്ക. ഫലവർഗ്ഗത്തിൽ ആണ് ഉൾപ്പെടുത്തിയിരിക്കുന്നത് എങ്കിലും പഴുത്തുകഴിഞ്ഞാൽ ഇത് ആരും ഉപയോഗിക്കാറില്ല. ചക്കപോലെ പശയുള്ള കടച്ചക്കയ്‌ക്ക്‌ ശീമ ചക്ക എന്നും പേരുണ്ട് .വലിയ മരത്തിൽ സമൃദ്ധമായി കായ്ക്കുന്ന കടച്ചക്ക മലയാളികളുടെ പ്രിയപ്പെട്ട വിഭവമാണ്

ഏഷ്യൻ രാജ്യങ്ങളിൽ സുലഭമായി കണ്ടുവരുന്ന കടപ്ലാവിനെ വീട്ടിൽ കടമുണ്ടാക്കുമെന്നു കരുതി പലരും തെറ്റിദ്ധരിക്കുകയും, ഒടുവില്‍ മുറിച്ചു കളയും ചെയ്യാറുണ്ട്. എന്നാല്‍ ഇംഗ്ലീഷിൽ ബ്രെഡ്ഫ്രൂട്ട് എന്നറിയപ്പെടുന്ന കടപ്ലാവ് വീട്ടില്‍ കടമുണ്ടാക്കുമെന്ന് തെളിയിക്കപ്പെട്ടിട്ടില്ല. രുചികരമായ കടച്ചക്ക മാര്‍ക്കറ്റില്‍ പോലും വിലപിടിപ്പുള്ള ഒന്നാണ്. കൊളസ്ട്രോളിനെതിരെയുള്ള നല്ല ഭക്ഷണ വിഭവം കൂടിയാണിത്.

കിഴക്കൻ ഏഷ്യയിലും പസഫിക് സമുദ്രത്തിലെ ദ്വീപുകളിലും സർവ്വസാധാരണമായി കാണപ്പെടുന്ന വൃക്ഷമാണ് ശീമപ്ലാവ് - കടപ്ലാവ് - ബ്രെഡ്ഫ്രൂട്ട് (ഇംഗ്ലീഷ്: Breadfruit) (ശാസ്ത്രീയനാമം: ആർട്ടോകാർപ്പസ് അൽടിലിസ്, ഇംഗ്ലീഷ്: Artocarpus altilis). ഇതിന്റെ ഫലം ശീമച്ചക്ക, കടച്ചക്ക എന്നൊക്കെ അറിയപ്പെടുന്നു. ശീമപ്ലാവിന്റെ ഇലകൾ വലിപ്പമേറിയതും കട്ടികൂടിയതുമാണ്‌. ഈ വൃക്ഷത്തിന്റെ എല്ലാ ഭാഗങ്ങളും പാൽ നിറത്തിലുള്ള കറ പുറപ്പെടുവിക്കുന്നു. വിവിധ തരത്തിലുള്ള വിഭവങ്ങൾ‌ ഉണ്ടാക്കുന്നതിന് കേരളത്തിൽ ശീമച്ചക്ക ഉപയോഗിക്കുന്നു.

പതിമൂന്ന് മീറ്റർ വരെ ഉയരത്തിൽ വളരുന്ന കടപ്ലാവ് ഒരു നാട്ടുമരമാണ്. ശീമപ്ലാവ്, ബിലാത്തി പ്ലാവ് എന്നിങ്ങനെയും ഈ വൃക്ഷത്തിന് പേരുണ്ട്. ഇലകൾക്ക് പരമാവധി 55 സെന്റിമീറ്റർ വരെ നീളവും 35 സെന്റിമീറ്റർ വരെ വീതിയും ഉണ്ടാകും. കടും പച്ചനിറത്തിലുള്ള ഇലയുടെ ഇരുവശവും വാലുപോലെ പലതായി വിഭജിച്ചിരിക്കുന്നു. കടപ്ലാവ് വർഷത്തിൽ രണ്ട് തവണ പൂക്കും. ഇതിന്റെ തടിയ്ക്ക് കാതലില്ല. ശാഖകൾ ബലമില്ലാത്തതും പെട്ടെന്ന് ഒടിഞ്ഞ് പോകുന്നവയുമാണ്. ഇലയിലും തണ്ടിലുമെല്ല്ലാം വെളുത്ത കറയുണ്ട്. ഉഷ്ണമേഖലാപ്രദേശങ്ങളിലാണ് ഇവ സമൃദ്ധമായി വളരുന്നത്.


ഇതിന്റെ കായയിൽ അന്നജമാണ് പ്രധാനഘടകം. വിറ്റാമിൻ A-യും C-യും ഉണ്ട്.
വന്യമായ ഇനങ്ങളിൽ കായ്ക്കുള്ളിൽ വിത്ത് ലഭ്യമാണ്. എന്നാൽ കൃഷിക്കായി വളർത്തുന്ന ഇനങ്ങളിൽ വിത്ത് ഉണ്ടാകാറില്ല. അതിനാൽ മറ്റ് പ്രത്യുല്പാദന മാർഗ്ഗങ്ങളിലൂടെയാണ് ഈ സസ്യം പരിപാലിക്കപ്പെടുന്നത്. ഇതിന്റെ വേര് മുറിച്ച് കിളിർപ്പിച്ചും ചെറു ശിഖരങ്ങളിൽ പതിവച്ചും വംശവർദ്ധന നടത്താവുന്നതാണ്‌. മരത്തിന്റെ സമീപത്തുള്ള ചെറിയ വേരുകൾ മുറിച്ച് മണൽ, മണ്ണ്, ചാണകപ്പൊടി ങ്കലർത്തിയ മിശ്രിതങ്ങളിൽ വച്ച് ക്രമമായും മിതമായും നനച്ച് പുതിയ തൈകൾ കിളീർപ്പിക്കാവുന്നതാണ്‌.Cultivated varieties do not produce seeds. Therefore, this plant is maintained through other reproductive methods. It can be propagated by pruning the roots and regular application on small branches. New seedlings can be trimmed by cutting small roots near the tree and watering them regularly in a mixture of sand, soil and manure.

ചക്ക പോലെ കുരുവുള്ളതും ഇല്ലാത്തതും വനത്തിൽ വളരുന്ന ഇനങ്ങളിലാണ് കായ്ക്കുള്ളിൽ വിത്ത് കാണുന്നത്.
ചക്ക പോലെ കുരുവുള്ളതും ഇല്ലാത്തതും വനത്തിൽ വളരുന്ന ഇനങ്ങളിലാണ് കായ്ക്കുള്ളിൽ വിത്ത് കാണുന്നത്.

ഒരു മീറ്റർ നീളത്തിലും വീതിയിലും ആഴത്തിലുമുള്ള കുഴികളിൽ മണ്ണ്, ചാണകപ്പൊടി എന്നിവ കലർത്തി നീരച്ചതിലാണ്‌ ശീമപ്ലാവിന്റെ തൈകൾ നടുന്നത്. തൈകൾ നട്ട് മൂന്ന് നാല്‌ വർഷമാകുന്നതോടേ കായ്ച്ചുതുടങ്ങും. ഒരുവർഷത്തിൽ മാർച്ച് - ഏപ്രിൽ, സെപ്റ്റംബർ - ഒക്ടോബർ എന്നിങ്ങനെ രണ്ട് സീസണുകളിലായാണ്‌ വിളവ് ലഭിക്കുന്നത്.

ആഞ്ഞിലി, പ്ലാവ് തുടങ്ങിയ വൃക്ഷങ്ങളിൽ ശീമപ്ലാവ് ബഡ് ചെയ്യാവുന്നതാണ്. ബഡിംഗ് മുലം ഉണ്ടാവുന്ന മരങ്ങൾ ഒന്ന് രണ്ട് വർഷങ്ങൾക്കുള്ളിൽ കായ്ക്കുവാൻ തുടങ്ങും.


കടച്ചക്ക ഒറ്റ ഇനമാണെങ്കിലും ഇതിൽ തന്നെ രണ്ടു തരമുണ്ട്. ചക്ക പോലെ കുരുവുള്ളതും ഇല്ലാത്തതും വനത്തിൽ വളരുന്ന ഇനങ്ങളിലാണ് കായ്ക്കുള്ളിൽ വിത്ത് കാണുന്നത്. ഈ കടച്ചക്കയുടെ പേരാണ് BREADNUT (Artocarpus Camansi). എന്നാൽ കൃഷിക്കായി വളർത്തുന്ന ഇനങ്ങളിൽ വിത്ത് ഉണ്ടാകാറില്ല. ഈ ഇനമാണ് BREADFRUIT (Artocarpus Altlis )അതിനാൽ മറ്റ് പ്രത്യുല്പാദന മാർഗ്ഗങ്ങളിലൂടെയാണ് കുരുവില്ലാത്ത ഇനം കടച്ചക്ക പരിപാലിക്കപ്പെടുന്നത്. ഇതിന്റെ വേര് മുറിച്ച് കിളിർപ്പിച്ചും ചെറു ശിഖരങ്ങളിൽ പതിവച്ചും വംശവർദ്ധന നടത്താവുന്നതാണ്. മരത്തിന്റെ സമീപത്തുള്ള ചെറിയ വേരുകൾ മുറിച്ച് മണൽ, മണ്ണ്, ചാണകപ്പൊടി കലർത്തിയ മിശ്രിതങ്ങളിൽ വച്ച് ക്രമമായും മിതമായും നനച്ച് പുതിയ തൈകൾ കിളീർപ്പിക്കാവുന്നതാണ്

കടപ്പാട്:
പള്ളിക്കര കൃഷി ഭവൻ

കൂടുതൽ അനുബന്ധ വാർത്തകൾക്ക്:ഏറെ ഔഷധഗുണമുള്ള അത്തിപ്പഴം നമുക്കും സംസ്കരിച്ചെടുക്കാം

English Summary: Breadfruit or kadachakka is a favorite dish of Malayalees

Like this article?

Hey! I am K B Bainda. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds