വിത്ത് പാകിയാണ് വഴുതന തൈകള്‍ മുളപ്പിക്കുക. മൂപ്പെത്തിയ കായകള്‍ പറിച്ചെടുത്തു അതിലെ വിത്ത് ശേഖരിച്ചു ഉണക്കി സൂക്ഷിക്കുകയാണ് ചെയ്യുക. വിത്ത് ശേഖരിക്കാനുള്ള ഒരു എളുപ്പമാര്‍ഗ്ഗം, മൂത്ത കായകള്‍ എടുത്തു നടുവേ മുറിക്കുക. ഒരു പാത്രം വെള്ളം എടുത്തു വിത്തുള്ള ഭാഗം അതില്‍ ഇടുക. നന്നായി കഴുകി, അവശിഷ്ട്ടങ്ങള്‍ നീക്കി ഒരു അരിപ്പ ഉപയോഗിച്ചു വെള്ളം കളയുക. ഈ വിത്തുകള്‍ ഉണക്കി സൂക്ഷിക്കണം.
കൃഷി ഭൂമിയില്ലങ്കിലും വഴുതന വളര്‍ത്താം
അധികം പരിചരണം ആവശ്യമില്ലാത്ത ഒന്നാണ് വഴുതന കൃഷി. വഴുതനങ്ങ, കത്തിരിക്ക തുടങ്ങിയ പേരുകളില്‍ അറിയപ്പെടുന്ന ഈ പച്ചക്കറി ഒരിക്കല്‍ പിടിച്ചു കിട്ടിയാല്‍ രണ്ടുവര്‍ഷം വരെ വിളവെടുക്കാം. ഒരു പാട് ഇനം വഴുതന ലഭ്യമാണ്. ശ്വേത, ഹരിത, നീലിമ, സൂര്യ തുടങ്ങി നിരവധിയിനം വഴുതന ഇങ്ങള്‍ ലഭ്യമാണ്.
വിത്ത് പാകിയാണ് വഴുതന തൈകള്‍ മുളപ്പിക്കുക. മൂപ്പെത്തിയ കായകള്‍ പറിച്ചെടുത്തു അതിലെ വിത്ത് ശേഖരിച്ചു ഉണക്കി സൂക്ഷിക്കുകയാണ് ചെയ്യുക. വിത്ത് ശേഖരിക്കാനുള്ള ഒരു എളുപ്പമാര്‍ഗ്ഗം, മൂത്ത കായകള്‍ എടുത്തു നടുവേ മുറിക്കുക. ഒരു പാത്രം വെള്ളം എടുത്തു വിത്തുള്ള ഭാഗം അതില്‍ ഇടുക. നന്നായി കഴുകി, അവശിഷ്ട്ടങ്ങള്‍ നീക്കി ഒരു അരിപ്പ ഉപയോഗിച്ചു വെള്ളം കളയുക. ഈ വിത്തുകള്‍ ഉണക്കി സൂക്ഷിക്കണം.
Share your comments