കേരളത്തിൽ മിക്കവാറും സ്ടലങ്ങളിൽ കൃഷി ചെയ്യുന്ന ഒരു കാർഷിക വിളയാണ് ചേമ്പ്. സീസണിലും അല്ലാതെയും ചെയ്യാവുന്ന ചേമ്പിനങ്ങൾ ഉണ്ട്. കേരളത്തിൽ കൃഷി ചെയ്യുന്ന ചേമ്പിനങ്ങളിൽ പ്രധാനം Colocasia എന്നറിയപ്പെടുന്ന സാധാരണ ചേമ്പാണ്. ദേശഭേദങ്ങളനുസരിച്ച് കറുത്ത ചേമ്പ്, കണ്ണൻ ചേമ്പ്, വെളുത്ത ചേമ്പ്, മലയാര്യൻ ചേമ്പ്, കറുത്ത കണ്ണൻ, വെളുത്ത കണ്ണൻ, താമരക്കണ്ണൻ, വെട്ടത്തു നാടൻ, വാഴച്ചേമ്പ്, കരിച്ചേമ്പ്, ശീമച്ചേമ്പ് എന്നിങ്ങനെ അനേകം പേരുകളിൽ ചേമ്പുകൾ കൃഷി ചെയ്യുന്നു. പൊടിച്ചേമ്പ്, പാൽച്ചേമ്പ്, വാഴച്ചേമ്പ്, മുട്ടച്ചേമ്പ് എന്നിവയാണ് ചേമ്പിലെ വിവിധ ഇനങ്ങൾ.
ചെമ്പിങ്ങളിൽ കൂടുതലായും വ്യാവസായിക ആവശ്യത്തിൽ കൃഷി ചെയ്യുന്നത് താളും പാൽചേമ്പുമാണ് താള് ചേമ്പ് ചിലയിടങ്ങളിൽ പൊടിച്ചേമ്പ് എന്നും പറയുന്നു.താളിന്റെ തളിരില കൊണ്ട് വിവിധയിനം നാടൻ വിഭവങ്ങൾ ഉണ്ടാക്കുന്നു. താള് ദഹനം വർദ്ധിപ്പിക്കുന്നു.താളിൽ കാത്സ്യം, ഫോസ്ഫറസ് എന്നിവ ധാരാളമായി അടങ്ങിയിരിക്കുന്നു.പാൽചേമ്പ് പ്രധാനപ്പെട്ട ഒരു ചേമ്പിനമാണ് ,തണ്ടും തളിരിലയും കിഴങ്ങും ഒരുപോലെ ഭക്ഷ്യയോഗ്യമായ പാൽച്ചേമ്പ് നല്ല സ്വാദുള്ള ഇനമാണ്. ചൂടും ഈർപ്പവുമുള്ള കാലാവസ്ഥയിൽ നന്നായി വളരുന്ന പാൽച്ചേമ്പ് വ്യാവസായികാടിസ്ഥാനത്തിൽ കൃഷി ചെയ്യുന്ന ഇനമാണ്.ചെറു ചേമ്പ്, മക്കളെപ്പോറ്റി ചേമ്പ്, കുഴി നിറയാൻ ചേമ്പ്, കുട വാഴച്ചേമ്പ്, മാറാൻ ചേമ്പ് എന്നിവയും വിവിധ ഇനം ചേമ്പുകളാണ്.
ചേമ്പിന്റെ ഗുണങ്ങൾ
നിരവധി ഗുണങ്ങൾ അടങ്ങിയിരിക്കുന്ന ഒരു കിഴങ്ങുവർഗ്ഗമാണ് ചേമ്പ്. ശാരീരികോർജ്ജവും, മാനസികോർജ്ജവും നൽകുന്നതിൽ ചെമ്പു മുൻപിലാണ് . ഇത് തളർച്ചയേയും ക്ഷീണത്തേയും ഇല്ലാതാക്കുന്നു. ഉൽക്കണ്ഠയും , ഡിപ്രഷനും കുറയ്ക്കാൻ ചേമ്പ് സഹായിക്കുന്നു.
Share your comments