<
  1. Vegetables

മല്ലിയില കൃഷി ചെയ്യാം

പച്ചക്കറികളിലും മറ്റും സ്വാശ്രയമാകാൻ നാം കൃഷി ചെയ്തു തുടങ്ങി. മുളകും വെണ്ടയും വഴുതനയും വെള്ളരി. പാവൽ, പടവലം ഇവ യെല്ലാം നാം കൃഷി ചെയ്തു തുടങ്ങി. എങ്കിൽ കറികളിൽ ചേർക്കുന്ന മല്ലിയില കൂടി വളർത്തിയാലെന്താ? അതെ മല്ലിയില കൃഷിയിൽ കൂടി സ്വയം പര്യാപ്തത നേടുക. വളരെ easy യായി മല്ലി കൃഷി ചെയ്യാം .

K B Bainda

പച്ചക്കറികളിലും മറ്റും സ്വാശ്രയമാകാൻ നാം കൃഷി ചെയ്തു തുടങ്ങി. മുളകും വെണ്ടയും വഴുതനയും വെള്ളരി. പാവൽ, പടവലം ഇവയെല്ലാം നാം കൃഷി ചെയ്തു തുടങ്ങി. എങ്കിൽ കറികളിൽ ചേർക്കുന്ന മല്ലിയില കൂടി വളർത്തിയാലെന്താ? അതെ മല്ലിയില കൃഷിയിൽ കൂടി  സ്വയം പര്യാപ്തത നേടുക. വളരെ easy യായി മല്ലി കൃഷി ചെയ്യാം . മാർക്കറ്റുകളിൽ നിന്ന് വാങ്ങുന്ന മല്ലിയാണ് വിത്ത് ആയിട്ട് ഉപയോഗിക്കുന്നത്. പിന്നെ മാർക്കറ്റിൽ നിന്ന് വാങ്ങുമ്പോൾ .മല്ലിയുടെ കവറിൻ്റെ പുറത്തുള്ള Expirary  Date ശ്രദ്ധിക്കണം ...

നടുന്ന രീതി ....

. കിളച്ച് മണ്ണിൽ ചാണകപ്പൊടി ഇട്ട് മിക്സ് ചെയ്ത് രണ്ട് ദിവസം വെള്ളം ഒഴിച്ച് നനയ്ക്കണം അതിന് ശേഷം ഒന്നുകൂടി കിളച്ച് ഇളക്കിയ മണ്ണിൽ ... മല്ലി വിത്തുകൾ കൈ കൊണ്ട് നല്ലവണ്ണം തിരുമി ( മല്ലിയുടെ തോടിന് കട്ടി കൂടുതലാണ് ... അത് പൊട്ടി പോകണം വിത്ത് ഉള്ളിൽ ആണ് ) അല്ലെങ്കിൽ ചപ്പാത്തി കോലുകൊണ്ട് ഒന്ന് പ്രസ്  ചെയ്തതിനു ശേഷം മണ്ണിൽ വിതറി കുറച്ച് മണ്ണ്  മുകളിലും ഇടുക .... എല്ലാ ദിവസവും രാവിലെയും വൈകുന്നേരവും നനയ്ക്കുക ... 12 അല്ലെങ്കിൽ 13 ദിവസമാകുമ്പോൾ മല്ലി മുളച്ച് വരും .... പിന്നീട് ആവശ്യത്തിന് വെള്ളം നൽകുക . ഓർ ക്കുക,

നന കൂടി പോയാൽ ചീഞ്ഞ് പോകാൻ സാധ്യത യുണ്ട് ...... മല്ലി വളർന്നു കഴിയുമ്പോൾ ആവശ്യത്തിന് മുറിച്ചെടുക്കുക ..... അതിനു ശേഷം ചാണകം കലക്കി ഒഴിച്ചാൽ മതി .... ഇടയ്ക്കിടെ പച്ച ചാണകം കലക്കി ഒഴിക്കുന്നത് നല്ലതാണ് ... ഫിഷ് അമിനോ സ്പ്രേ  ചെയ്യുന്നതും നല്ലതാണ് വേറെ വളപ്രയോഗം ആവശ്യമില്ല .

സ്യൂഡോമോണസ് ലായനി ഉണ്ടെങ്കിൽ പ്രസ് ചെയ്ത മല്ലി വിത്തുകൾ അതിൽ ഒരു 8 മണിക്കൂർ ഇട്ടതിനു ശേഷം വെള്ളം ഊറ്റി കളഞ്ഞ്  നല്ല ഒരു എയർ  ടൈറ്റ് ടിന്നിൽ അടച്ച് വെച്ചാൽ 5 ദിവസം കൊണ്ട് മുള വരും പിന്നീട് മണ്ണിൽ നടുകയും ചെയ്യാം. അന്യസംസ്ഥാനത്ത് നിന്ന് വരുന്ന പച്ചക്കറികളിൽ ഏറ്റവും കൂടുതൽ വിഷാംശമുള്ള ഒരു പച്ചക്കറിയാണ് മല്ലിയില.

കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: പാലക്ക് അഥവാ സ്പിനാച് (Spinach)

English Summary: Coriander

Like this article?

Hey! I am K B Bainda. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds