മുരിങ്ങ നമ്മുടെ കാലാവസ്ഥായിൽ നല്ല രീതിയിൽ വളരുന്ന ഒരു സസ്യമാണ് , പൊതുവെ മുരിങ്ങയുടെ വളർച്ചക്ക് വെയിൽ വളരെ അത്യാവശ്യം ആണ് , എല്ലാത്തരം മണ്ണിലും നല്ല രീതിയിൽ വിളവ് ലഭിക്കുന്ന ഒരു സസ്യമാണ് മുരിങ്ങ , മറ്റുള്ളവയെ അപേക്ഷിച്ചു മുരിങ്ങ യുടെ പ്രത്യേകത മുരിങ്ങ ചെടിയുടെ ഇലയും കായും നമുക്ക് ഒരുപോലെ ഉപയോഗിക്കാ വുന്നതാണ്
ഒരുപാട് ഔഷധ ഗുണങ്ങൾ ഉള്ള ഒരു സസ്യമാണ് മുരിങ്ങ . വലിയ രോഗ ബാധ ഒന്നും തന്നെ ഏൽക്കാതെ ഇരുന്നാൽ വർഷത്തിൽ രണ്ടു തവണ നല്ല രീതിയിൽ വിളവ് തരുന്ന ഒരു സസ്യം ആണ് മുരിങ്ങ.
മുരിങ്ങ രണ്ടു രീതിയിൽ നടാവുന്നതാണ് , മുരിങ്ങ വിത്തും അല്ലെങ്കിൽ മുരിങ്ങയുടെ തണ്ടും നമ്മുക്ക് നടാൻ ആയി ഉപയോഗിക്കാവുന്നതിനാണ് , മുരിങ്ങ നടുംമ്പോൾ ശ്രദ്ധിക്കുക, ഏകദേശം ഒരു അടി താഴ്ചയിൽ എങ്കിലും വേണം കുഴി എടുക്കാൻ ആയിട്ട് , നല്ല രീതിയിൽ വളരുന്ന ഒരു സസ്യമായതിനാൽ നമ്മുടെ കാലാവസ്ഥയിൽ ഒരുപാട് വിളവ് ലഭിക്കാൻ സാധ്യത ഉണ്ട്.
കമ്പു നാട്ടി വളർത്തുന്ന മുരിങ്ങ ഏകദേശം ഏഴോ എട്ടോ മാസം കൊണ്ട് പൂത്തു തുടങ്ങുന്ന താണ് . മുരിങ്ങ യുടെ കൃത്യമായ വളർച്ചക്ക് നിശിതമായ ഒരു ഇടവേളയ്ക്ക് ശേഷം മുരിങ്ങ യുടെ ശിഖരങ്ങൾ വെട്ടി മാറ്റുന്നത് വളരെ നല്ലതാണ്.
ഇത് നല്ല രീതിയിൽ വിളവ് ലഭിക്കുന്നതിന് കാരണം ആകുന്നതാണ്.മുരിങ്ങ നടുമ്പോൾ മേല്മണ്ണിന്റെ കൂടെ ചാണക പൊടിയും അതിനോടപ്പം തന്നെ കമ്പോസ്റ്റും കുഴിയിൽ നിറക്കുന്നത് നല്ലതാണ്. നല്ല മഴ പെയ്യുന്ന സമയത്തു മുരിങ്ങയുടെ ചുവട്ടിൽ വെള്ളം കെട്ടി നിലത്തെ ഇരിക്കാൻ പ്രതേകം ശ്രദ്ധിക്കേണ്ടതാണ് , മുരിങ്ങയുടെ പൂവും നമ്മുക്ക് ഭക്ഷണ യോഗ്യമായ ഒന്ന് , മുരിങ്ങ പൂവ് തോരൻ വെക്കാനായി ഉപയോഗിക്കാം.
പ്രധാന പെട്ട മുരിങ്ങ ജാഫ്‌ന , ഒരാണ്ടൻ , ചെംമുരിങ്ങാ എന്ന ഇനങ്ങൾ ആണ് . ഇതിൽ നല്ല രീതിയിൽ വിളവുതരുന്ന ഒരു ഇനമാണ് ജാഫ്‌ന ഒരുപാടുധാതു ലവങ്ങൾ മുരിങ്ങ ഇലയിൽ അടങ്ങിയിട്ടുണ്ട് , ഒരാണ്ടൻ എന്ന ഇനം മുരിങ്ങ നമ്മുക്ക് വീട്ടീട്ടുവളപ്പില പച്ചക്കറി തോട്ടത്തിൽ നാടൻ പറ്റിയ ഇനമാണ്
കായ്കൾക്ക് പൊതുവെ നല്ല പുഷ്ടി തോന്നുക്കുന്ന ഇനത്തിൽ പെട്ടവ ആണ് ഒരാണ്ടൻ , മുരിങ്ങ നടക്കുമ്പോൾ പ്രദാന വെല്ലുവിളി കീടങ്ങളുടെ ആക്രമണം ഇല കാർന്നു തിന്നുന്ന കീടങ്ങളും രോമപ്പുഴുക്കൽ എന്ന കീടങ്ങൾ ആണ് വീട്ടാവശ്യത്തിന് നടുന്ന മുരിങ്ങയുടെ കൂടെ ഇടവിള കൾ നമ്മുക് പരീക്ഷിക്കാവുന്നതിനാണ് , ഇടവിളകളിൽ തക്കാളി , പയർ എന്നിവ മുരിങ്ങക്കു ഒപ്പം നേടുന്നതിൽ കാര്യമായ പ്രശ്ങ്ങൾ ഒന്നും തന്നെ ഇല്ല .തീർച്ചയായും അടുക്കളത്തോട്ടത്തിൽ മുരിങ്ങ നട്ടു വളർത്താവുന്നതാണ് .
Share your comments