<
  1. Vegetables

പ്രസവശേഷം വയറിൽ കാണുന്ന വെളുത്ത വരകൾ അകറ്റാൻ വെള്ളരിക്ക ഉപയോഗം നല്ലതാണ്

വിഷുക്കണിയിലെ മുഖ്യ ഫലമാണ് വെള്ളരി. ഈ പ്രത്യേകത തന്നെ ഈ ഫലത്തിന്റെ സദ്ഗുണത്തെ കാണിക്കുന്നു. പടർന്നു വളരുന്ന വള്ളിയിലാണ് വെള്ളരിക്ക വളരുന്നത്. കേരളത്തിലെ കാലാവസ്ഥയ്ക്ക് വെള്ളരി കൃഷി മികച്ചതാണ്. പണ്ടുകാലത്ത് കൊയ്ത്ത് കഴിഞ്ഞാൽ വെള്ളരി കൃഷി ചെയ്യുക എന്നത് ഒരു പതിവായിരുന്നു. വെള്ളരി നിരവധി രോഗങ്ങൾക്കുള്ള ഒറ്റമൂലി ആണ്.

Priyanka Menon
വെള്ളരിക്ക
വെള്ളരിക്ക

വിഷുക്കണിയിലെ മുഖ്യ ഫലമാണ് വെള്ളരി. ഈ പ്രത്യേകത തന്നെ ഈ ഫലത്തിന്റെ സദ്ഗുണത്തെ കാണിക്കുന്നു. പടർന്നു വളരുന്ന വള്ളിയിലാണ് വെള്ളരിക്ക വളരുന്നത്. കേരളത്തിലെ കാലാവസ്ഥയ്ക്ക് വെള്ളരി കൃഷി മികച്ചതാണ്. പണ്ടുകാലത്ത് കൊയ്ത്ത് കഴിഞ്ഞാൽ വെള്ളരി കൃഷി ചെയ്യുക എന്നത് ഒരു പതിവായിരുന്നു. വെള്ളരി നിരവധി രോഗങ്ങൾക്കുള്ള ഒറ്റമൂലി ആണ്

വെള്ളരിക്ക തൊലി കളയാതെ ആണ് ഉപയോഗിക്കേണ്ടത്. അമിതമായ വെള്ളം ദാഹം തീർക്കാൻ വെള്ളരിക്ക ഉപയോഗം ഗുണം ചെയ്യും. വെള്ളരി ചതച്ച് നീരെടുത്ത് അതിൽ ചെറുനാരങ്ങാനീരും കുരുമുളകുപൊടിയും ചേർത്ത് കഴിച്ചാൽ മൂത്രതടസ്സം ഇല്ലാതാകും. ഈ പ്രയോഗം ഹൃദ്രോഗത്തിനും വൃക്ക രോഗത്തിനും ഗുണകരമാണ്. വെള്ളരിയുടെ തൊലി കളഞ്ഞ് കഴമ്പ് അരച്ചു ലേപനമാക്കി മുഖത്തും കഴുത്തിലും കൺപോളകളിലും പുരട്ടി ഒരു മണിക്കൂർ നേരം കിടക്കുക.

ഈ പ്രയോഗം മുഖസൗന്ദര്യം വർദ്ധിപ്പിക്കാൻ നല്ലതാണ്. ഈ പ്രയോഗം പ്രസവശേഷം വയറിൽ കാണുന്ന വെളുത്ത വര എന്ന അവസ്ഥ മാറുവാനും നല്ലതാണ്. വെള്ളരിയുടെ തൊലി കളഞ്ഞ് കഴമ്പമെടുത്തു നല്ലെണ്ണയിൽ കാച്ചി തേച്ചാൽ തീപൊള്ളിയ വൃണം ഇല്ലാതാകും. വെള്ളരി ചുരണ്ടിയെടുത്ത് പശ പോലെയാക്കി ഉളംകാലിൽ തേച്ച് കിടന്നാൽ നല്ല ഉറക്കം ലഭിക്കും. വെള്ളരിക്ക കുരു പൊടിച്ചത് രണ്ട് ടീസ്പൂൺ നെല്ലിക്കനീര് ചേർത്ത് ദിവസേന കഴിച്ചു കൊണ്ടിരുന്നാൽ മൂത്രത്തിൽ കൂടി രക്തം പോകുന്നത് തടയും.

Cucumber is the main fruit of Vishukani. This feature alone shows the virtue of this result. Cucumber grows on growing vines. Cucumber cultivation is good for the climate of Kerala. In the past, it was customary to cultivate cucumbers after harvest. Cucumber is a single root for many diseases.

Cucumber should be used without peeling. Cucumber consumption is beneficial to quench the thirst for excess water. Crush the cucumber and add lemon juice and pepper powder to it to get rid of urinary incontinence. This application is beneficial for heart disease and kidney disease. Peel a squash, grate it and squeeze the juice. Apply it on face, neck and eyelids and leave it for an hour. This application is also good for changing the white line seen in the abdomen after childbirth.

ഇതുതന്നെ പ്രമേഹരോഗികളും ഫലം ചെയ്യും. വെള്ളരിക്ക വറുത്ത് പൊടിച്ചു കൽക്കണ്ടം ചേർത്ത് 10 ഗ്രാം വീതം ദിവസം രണ്ടു നേരം കഴിച്ചാൽ മൂത്രതടസ്സം ഇല്ലാതാകും.

English Summary: Cucumber is the main fruit of Vishukani Cucumber grows on growing vines Cucumber cultivation is good for the climate of Kerala

Like this article?

Hey! I am Priyanka Menon. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds