ഉഴുന്നുപോലെതന്നെ തനിവിളയായി നെൽപ്പാടങ്ങളിലും പുഞ്ച കാലത്തും ഇടവിളയായി മറ്റു കൃഷികൾക്ക് ഒപ്പം കൃഷി ചെയ്യാവുന്ന ഒന്നാണ് ചെറുപയർ.
Chickpeas can be grown as a stand-alone crop in paddy fields as well as in intercropping with other crops like plowing.
മികച്ച വിളവ് തരുന്ന ഇനങ്ങൾ
പൂസ-89 73
ഓണാട്ടുകര പ്രദേശത്ത് പുഞ്ച കാലത്ത് നെൽപ്പാടങ്ങളിൽ കൃഷിചെയ്യാൻ യോജിച്ച ഇനമാണ് ഇത്. കായ്തുരപ്പൻ പുഴുവിനെതിരെ പ്രതിരോധശേഷിയുള്ള ഈ ഇനത്തിന്റെ മൂപ്പ് 66 ദിവസമാണ്. ഫിലിപ്പീൻസ്, പൂസാ, ബൈശാഖി, മദീറ, NP-24, co-2.
ബന്ധപ്പെട്ട വാർത്തകൾ: ചെറുപയർ കേടായാൽ വളമാക്കാം; എങ്ങനെയെന്നല്ലേ?
കൃഷി രീതികൾ
തനിവിളയായി കൃഷി ചെയ്യുമ്പോൾ ഒരു ഹെക്ടറിൽ വിതയ്ക്കാൻ 20 മുതൽ 25 കിലോഗ്രാം വിത്തും ഇടവേള ആകുമ്പോൾ 6 കിലോ ഗ്രാം വിത്ത് വേണ്ടിവരും. നല്ലപോലെ ഉഴുതു നിരപ്പാക്കി അതിനുശേഷം വെള്ളം വാർന്നു പോകുവാനായി രണ്ട് മീറ്റർ അകലത്തിൽ ചാലുകൾ എടുക്കണം.
ബന്ധപ്പെട്ട വാർത്തകൾ: മുളപ്പിച്ച ചെറുപയര്‍ കഴിച്ച് ശരീരം നന്നാക്കാം
വളപ്രയോഗ രീതി
ആദ്യ ഉഴവോടുകൂടി തന്നെ 20 ടൺ കാലിവളം, 250 കിലോഗ്രാം കുമ്മായം(അല്ലെങ്കിൽ 400 കിലോഗ്രാം ഡോളമൈറ്റ്) ചേർക്കണം. പിന്നീട് ഹെക്ടറിന് യഥാക്രമം 10:30:30 കിലോഗ്രാം എന്ന തോതിൽ ചേർക്കേണ്ടതാണ്. ശേഷം 10 കിലോഗ്രാം പാക്യജനകം 15 ദിവസം ആകുമ്പോഴും 30 ദിവസം ആകുമ്പോഴും 2 ശതമാനം വീര്യമുള്ള യൂറിയ ലായനി ഇലകളിൽ തളിച്ച് കൊടുക്കാവുന്നതാണ്.
ബന്ധപ്പെട്ട വാർത്തകൾ: ചെറുപയർ കൃഷിചെയ്യാം
Share your comments