ശൈത്യവിളയായ കോളിഫ്ലവർ നമ്മുടെ നാട്ടിൽ വ്യാപകമായി കൃഷി ചെയ്യുന്നില്ലെങ്കിലും നമ്മുടെ ഉച്ചഭക്ഷണത്തിൽ കോളിഫ്ലവർ (Cauliflower) പ്രധാനിയാണ്. എല്ലാവർക്കും അധികം ഇഷ്ടമല്ലാത്തതാണെങ്കിലും ചിക്കനും മറ്റും ഗാർണിഷിങ്ങിന് വരെ കോളിഫ്ലെവർ ഉപയോഗിക്കാറുണ്ട്.
എന്നാൽ കോളിഫ്ലവർ അധികമായി കഴിക്കുന്നത് ഗ്യാസ്, ദഹന പ്രശ്നങ്ങൾ എന്നിവയ്ക്കുള്ള സാധ്യത വർധിപ്പിക്കുന്നു. കോളിഫ്ളവറിൽ പ്രോട്ടീൻ, കാർബോഹൈഡ്രേറ്റ്, ഇരുമ്പ്, കാൽസ്യം, ഫോസ്ഫറസ് എന്നിവ ഉയർന്ന അളവിൽ അടങ്ങിയിട്ടുണ്ട്. വിറ്റാമിൻ എ, ബി, സി, പൊട്ടാസ്യം എന്നിവയും കോളിഫ്‌ളവറിൽ അടങ്ങിയിട്ടുണ്ട്.
ഈ പോഷകങ്ങളെല്ലാം ആരോഗ്യമുള്ള ഒരു മനുഷ്യന്റെ ആരോഗ്യത്തിന് ഗുണം ചെയ്യും. എന്നിരുന്നാലും നിങ്ങൾക്ക് തൈറോയ്ഡ്, ഉദര പ്രശ്നങ്ങൾ മൂത്രത്തിൽ കല്ല് പോലുള്ള ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടെങ്കിൽ, കോളിഫ്ലവർ കഴിക്കുന്നത് ഒഴിവാക്കണം.
ദഹന സംബന്ധമായ പ്രശ്നങ്ങൾ
കോളിഫ്ലവർ കഴിക്കുന്നത് ഗ്യാസ് ട്രെബിൾ പോലുള്ള പ്രശ്‌നത്തിന് കാരണമാകുന്നു. ഒരു തരം കാർബോഹൈഡ്രേറ്റായ റാഫിനോസ് ഇതിൽ അടങ്ങിയിരിക്കുന്നു. ഇത് സ്വാഭാവികമായും പച്ചക്കറികളിൽ അടങ്ങിയിട്ടുണ്ട്. എങ്കിലും ശരീരത്തിന് ഇത് നിർവീര്യമാക്കാനോ നീക്കം ചെയ്യാനോ കഴിയില്ല. ഇത്തരമൊരു സാഹചര്യത്തിൽ, അസിഡിറ്റി പ്രശ്നം വർധിക്കുന്നു.
തൈറോയ്ഡ് പ്രശ്നങ്ങൾ
തൈറോയ്ഡ് പ്രശ്നമുള്ളവർ കോളിഫ്ലവർ കഴിക്കരുത്. ഇതുമൂലം T3, T4 ഹോർമോണുകൾ വർധിക്കാനുള്ള സാധ്യതയുണ്ട്.
മൂത്രത്തിൽ കല്ല്
മൂത്രത്തിൽ കല് പോലുള്ള പ്രശ്നമുണ്ടെങ്കിൽ കോളിഫ്ലവർ കൂടുതൽ കഴിക്കുന്ന ശീലം അപകടമാകും. പിത്താശയത്തിലോ വൃക്കയിലോ കല്ലുണ്ടെങ്കിൽ, കോളിഫ്ലവർ കഴിക്കുന്നത് ദോഷം ചെയ്യും. കോളിഫ്ലവറിൽ കാൽസ്യം ധാരാളം അടങ്ങിയിട്ടുണ്ട്. ഇതിന്റെ ഉപഭോഗം യൂറിക് ആസിഡിന്റെ പ്രശ്നം കൂടുതൽ വർധിപ്പിക്കും. യൂറിക് ആസിഡ് കൂടുതലാണെങ്കിൽ കോളിഫ്ലവർ കഴിക്കുന്നത് ഒഴിവാക്കണം.
മറ്റ് ആരോഗ്യ പ്രശ്നങ്ങൾ
കോളിഫ്ലവറിൽ ധാരാളം പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്. നിങ്ങൾ കൂടുതൽ കോളിഫ്ലവർ കഴിച്ചാൽ, അത് രക്തം ക്രമേണ കട്ടിയാകാൻ തുടങ്ങുന്നു. ഒരു ഡോക്ടറെ സമീപിച്ചതിന് ശേഷം മാത്രമേ നിങ്ങൾ കോളിഫ്ലവർ കഴിക്കാവൂ.
ശ്രദ്ധിച്ച് കഴിച്ചാൽ കോളിഫ്ലവറും വളരെ നല്ലതാണ്. കാരണം, ഹൃദയാരോഗ്യത്തിന് അനുയോജ്യമായ പച്ചക്കറിയാണിത്. ഇതുകൂടാതെ, മാനസികാവസ്ഥയ്ക്കും ഓർമശക്തിക്കും ഇത് അത്യധികം ഗുണം ചെയ്യും. ക്യാൻസർ സാധ്യത കുറയ്ക്കുന്നതിനും ഈ പച്ചക്കറിക്ക് ശേഷിയുണ്ട്. ഇതിന് പുറമെ, ഡിഎൻഎ തകരാറുകളിൽ നിന്ന് കോശങ്ങളെ സംരക്ഷിക്കുന്നതിനും കോളിഫ്ലവർ സഹായിക്കും.
എങ്ങനെയൊക്കെ കഴിക്കാം?
മലയാളിക്ക് കോളിഫ്ലവർ തോരനാക്കി കഴിച്ചാണ് ശീലം. എന്നാൽ ചൈനീസ് വിഭവങ്ങൾ, സാലഡ്, കറികൾ തുടങ്ങിയവ തയ്യാറാക്കുന്നതിന് കോളിഫ്ലവർ ഉപയോഗിക്കാവുന്നതാണ്.
പച്ചയ്ക്കോ, ആവിയിൽ പുഴുങ്ങിയോ, വറുത്തോ ഇത് സാലഡിൽ ചേർക്കാം. കോളിഫ്ലവറിന്റെ തണ്ടും പോഷകമൂല്യമുള്ളതാണ്. അതിനാൽ തന്നെ ഇത് അരച്ച് പച്ചക്കറി സൂപ്പിൽ അല്ലെങ്കിൽ സ്റ്റ്യൂവിൽ ചേർത്ത് കഴിക്കുന്നത് ആരോഗ്യത്തിന് പ്രയോജനപ്പെടും.
ബന്ധപ്പെട്ട വാർത്തകൾ : ചപ്പാത്തി സോഫ്റ്റ് ആകാൻ ഈ വിദ്യ പ്രയോഗിക്കാം
Share your comments