<
  1. Vegetables

ചേന കൃഷി; അറിയേണ്ടതെല്ലാം

എല്ലാപ്രദേശങ്ങളിലും വളരുന്നതും കൃഷിചെയ്യുന്നതുമായ സസ്യമാണ് ചേന. ഇത് ഒരു കിഴങ്ങുവർഗ്ഗത്തിൽ പെട്ട പച്ചക്കറിയാണ്. മലയാളികളുടെ ഭക്ഷണത്തിൽ ചേനയുടെ സാന്നിദ്യം വളരെ വലുതാണ്.

Saranya Sasidharan
elephant foot yam cultivation
elephant foot yam cultivation

എല്ലാപ്രദേശങ്ങളിലും വളരുന്നതും കൃഷിചെയ്യുന്നതുമായ സസ്യമാണ് ചേന. ഇത് ഒരു കിഴങ്ങുവർഗ്ഗത്തിൽ പെട്ട പച്ചക്കറിയാണ്. മലയാളികളുടെ ഭക്ഷണത്തിൽ ചേനയുടെ സാന്നിദ്യം വളരെ വലുതാണ്. സദ്യയിലെ വിഭവങ്ങളുണ്ടാക്കാൻ ചേന ഉപയോഗിക്കുന്നു. സാമ്പാർ,അവിയൽ, എരിശ്ശേരി, മെഴുക്ക്പുരട്ടി, എന്നിങ്ങനെ സ്വാദിഷ്ഠമായ മലയാളി കറികളിൽ ഒഴിച്ചുകൂടാനാവാത്ത കിഴങ്ങു വർഗമാണ് ചേന. ശ്രീപദ്മ, ഗജേന്ദ്ര, കുഴിമുണ്ടാൻ എന്നിങ്ങനെയാണ് പ്രധാനപ്പെട്ട ഇനങ്ങൾ.

കൃഷി രീതി

സീസൺ, നടീൽ

25 മുതൽ 35 ഡിഗ്രി വരെ ചൂടുള്ള പ്രദേശങ്ങളിൽ ചേന കൃഷി ചെയ്യാൻ നല്ലതാണ്. ഒരു സാധാരണ വലിപ്പമുള്ള ചേന നടുന്നതിന് ഏകദേശം 6 മുതൽ 8 വരെ കഷണങ്ങൾ നൽകുന്നു. വിത്ത്‌ നട്ട്‌ 6-7 മാസം കൊണ്ട്‌ വിളവെടുക്കാൻ കഴിയുന്ന കിഴങ്ങു വർഗമാണ് ചേന. വിളഞ്ഞ്‌, ഇലയും തണ്ടും വാടി ഉണങ്ങിയ ചെടികളിൽ നിന്നാണ്‌ വിത്തു ചേന ലഭിക്കുന്നത്‌.

പരമ്പരാഗതമായി ഈ കഷ്ണങ്ങൾ ചാണക ലായനിയിൽ മുക്കി വെക്കുന്നുണ്ട് (ഇപ്പോൾ കീടനാശിനികളിലും) ഒരാഴ്ച വെയിലത്ത്‌ ഉണക്കുന്നു. ഇതിലൂടെ ഈർപ്പം ബാഷ്പീകരിക്കപ്പെടുന്നത് തടയുന്നു. ഫെബ്രുവരി മാസത്തിലാണ് ചേന നടാൻ ഉത്തമം. മുറിച്ച കഷണങ്ങൾ 45 സെന്റീമീറ്റർ x 90 സെന്റീമീറ്റർ അകലത്തിൽ തടങ്ങളിൽ നടുക അല്ലെങ്കിൽ 60 x 60 x 45 സെന്റീമീറ്റർ വലിപ്പമുള്ള കുഴി കുഴിച്ച് നടുക. കുഴികളിൽ ജൈവ വളങ്ങളും കരിയിലയും പകുതി നിറച്ച്‌ അതിന്മേൽ വിത്ത്‌ പാകി ബാക്കി ഭാഗം വളവും കരിയിലയും നിറയ്ക്കുന്നു. വിത്ത്‌ പാകി 30 - 40 ദിവസങ്ങൾക്കകം ഇല വിരിക്കുന്നു. എല്ലാ 60ആം ദിവസവും വളം ചെയ്യുകയും മണ്ണ് തണ്ടിനോടു ചേർത്ത്‌ കൂട്ടുകയും ചെയ്യുന്നു. ജലസേചനം വളരെ ആവശ്യമുള്ള കൃഷിയാണ്‌ ചേന.

മണ്ണ്

5.5-7.0 pH പരിധിയുള്ള സമ്പന്നമായ ചുവന്ന-പശിമരാശി മണ്ണാണ് ചേന കൃഷിക്ക് മികച്ചത്. എന്നിരുന്നാലും ഇത് എല്ലാ പ്രദേശങ്ങളിലും വളരുന്നു. ഒരു ഉഷ്ണമേഖലാ വിളയാണ് ചേന.


ഇടവിള കൃഷി

തെങ്ങ്, റബ്ബർ, വാഴ, റോബസ്റ്റ കാപ്പിത്തോട്ടങ്ങളിൽ 90 x 90 സെന്റിമീറ്റർ അകലത്തിൽ ലാഭകരമായി ഇടവിളയായി ചേന കൃഷി ചെയ്യാം.

ജലസേചനം

മഴയെ ആശ്രയിച്ചാണ് കൂടുതലും വളർത്തുന്നത്. എന്നിരുന്നാലും, മൺസൂൺ കുറവാണെങ്കിൽ ജലസേചനം ആവശ്യമാണ്, എന്നാൽ വെള്ളം കെട്ടിനിൽക്കുന്നത് കൃഷിക്ക് ഹാനികരമാണ്. ആഴ്ചയിൽ ഒരിക്കൽ ജലസേചനം നടത്താം.

ബന്ധപ്പെട്ട വാർത്തകൾ

കിഴങ്ങു വിളകളുടെ നടീല് കാലവും അനുവര്ത്തിക്കേണ്ട കൃഷിരീതിയും

ചേനകളിൽ മികച്ചത് 'ഗജേന്ദ്ര ചേന' തന്നെ

English Summary: elephant foot yam cultivation

Like this article?

Hey! I am Saranya Sasidharan. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds