ചേന ഭാരതത്തിൽ എല്ലായിടത്തും കൃഷി ചെയ്യുന്നു. കനലിൽ ചുട്ടോ വേവിച്ചോ ഭക്ഷണമായി നാം ഉപയോഗപ്പെടുത്തുന്നു. മണ്ണിന് അടിയിൽ ഉണ്ടാകുന്ന എല്ലാതരം കിഴങ്ങുവർഗ്ഗങ്ങളും ഹൈപ്പർ അസിഡിറ്റി ഉണ്ടാക്കുന്നതാണ്. എന്നാൽ ചേന ഒരുതരത്തിലുള്ള ദോഷവും ശരീരത്തിന് ഉണ്ടാക്കുന്നില്ല എന്ന് മാത്രമല്ല ഏറെ നല്ലതുമാണ്. കഫ പിത്ത രോഗികളും കുഷ്ഠരോഗികളും ചേന കഴിക്കുന്നത് ഹിതമല്ല.
ചേനയുടെ ഇലയും ഔഷധയോഗ്യമാണ്. ഇതിന്റെ ഇല കൊണ്ട് ഉണ്ടാക്കുന്ന തോരൻ രോഗ പ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നു. ചേന ഭക്ഷണ വസ്തുവായി ഉപയോഗിക്കുന്നത് ഹൃദ്രോഗികൾക്കും പ്രമേഹരോഗികൾക്കും ഹിതമല്ല. ചേന മണ്ണുകൊണ്ട് പൊതിഞ്ഞ് അടുപ്പിലിട്ട് ചുട്ടു എടുത്തോ, ആവിയിൽ വേവിച്ചോ എടുത്ത് അൽപം എണ്ണയും ഇന്തുപ്പും കൂട്ടി ഭക്ഷണത്തിനുപകരം കഴിച്ച് മീതെ മോര് കുടിച്ചാൽ ഒരു മാസം കൊണ്ട് തന്നെ മൂലക്കുരുവിന് ഉന്മൂലനാശം ചെയ്യാവുന്നതാണ്.
കാട്ടുചേന ശുദ്ധി ചെയ്തു ഉപയോഗിക്കുന്നത് അർശസി നെയും ഗുൽമത്തെയു ശമിപ്പിക്കുവാൻ സഹായകമാണ്. തടി കുറയ്ക്കുവാനും ഇപ്പോൾ ഇതിൻറെ ഉപയോഗം നല്ലതാണ് കൂടാതെ വാതത്തിനും കഫത്തിനും ഗുണം ചെയ്യും.. ശുദ്ധി ചെയ്യാതെ കാട്ടുചേന ഉപയോഗിച്ചാൽ തൊണ്ട പുകച്ചിൽ,വായിൽപുണ്ണ് തുടങ്ങിയവ ഉണ്ടാകും. ചേന അധികം കഴിച്ചുണ്ടാകുന്ന വിഷമം വെറ്റില നീര് കഴിച്ചാൽ മാറി കിട്ടുന്നതാണ്.
ചേന വേവിച്ച് ഉണക്കി പൊടിച്ച് 5 ഗ്രാം വീതം രണ്ടുനേരം അയ്യം പന ഇടിച്ചുപിഴിഞ്ഞ നീരിൽ ചേർത്ത് ചാലിച്ചു ഭക്ഷണത്തിനു മുമ്പ് കഴിക്കുന്നത് മൂലക്കുരു മാറാൻ നല്ല ഫലം ചെയ്യുന്ന ഒരു ചികിത്സയാണ്.
ചേന ലഘു, രൂക്ഷം, ഉഷ്ണം, തീക്ഷണം എരിവും, ചവർപ്പും രസത്തോട് കൂടിയതും ദീപനം, പാചനം എന്നീ ഗുണങ്ങൾ ഉള്ളതും ആണ്. ഇത് കൃമി ദോഷങ്ങൾ മാറ്റും.
Chena is cultivated all over India. We use it as food baked or cooked on coals. All types of tubers that grow under the soil cause hyper acidity. But gum does not cause any harm to the body and is very good. Patients with leprosy and leprosy do not like to chew gum.
Chena leaves are also medicinal. Toran made from its leaves enhances immunity. Chewing gum is not recommended for people with heart disease and diabetes. The hemorrhoids can be eradicated within a month by covering it with grated soil, baking it in the oven or steaming it, adding a little oil and indium and drinking the juice instead of food. Purifying and using wild turmeric helps to soothe urticaria and spleen.
പ്രധാന ചേന പ്രധാനമായും രണ്ടു തരത്തിലാണ് കാണപ്പെടുന്നത് വെളുത്തതും ചുവന്നതും എന്നാൽ വെളുത്ത ചേനയാണ് ആരോഗ്യത്തിന് കൂടുതൽ ഗുണകരം രണ്ടിലും കാൽസ്യം ഓക്സലേറ്റ് ധാരാളമുണ്ടെങ്കിലും വെളുത്ത ചേനയുടെ തൊലി ചൊറിച്ചിൽ ഉണ്ടാകുന്നത് താരതമ്യേന കുറവാണ്.
Share your comments