1. Vegetables

മത്തങ്ങ ഉപയോഗം പ്രമേഹരോഗികൾക്ക് ഹിതമല്ല

വള്ളികളിൽ ഉണ്ടാകുന്ന കായകളിൽ ഏറ്റവും വലുത് മത്തങ്ങ ആണ്. പ്രധാനമായും മത്തൻ രണ്ടുതരത്തിലുണ്ട് വർഷ മത്തൻ, വേനൽ മത്തൻ. മത്തങ്ങയുടെ മാംസളമായ ഭാഗം മാത്രമല്ല അതിൻറെ തൊലിയും വിത്തും എല്ലാം ഔഷധയോഗ്യം തന്നെയാണ്. മത്തങ്ങയുടെ ചിലഔഷധപ്രയോഗങ്ങൾ നോക്കാം.

Priyanka Menon
മത്തങ്ങ
മത്തങ്ങ

വള്ളികളിൽ ഉണ്ടാകുന്ന കായകളിൽ ഏറ്റവും വലുത് മത്തങ്ങ ആണ്. പ്രധാനമായും മത്തൻ രണ്ടുതരത്തിലുണ്ട് വർഷ മത്തൻ, വേനൽ മത്തൻ. മത്തങ്ങയുടെ മാംസളമായ ഭാഗം മാത്രമല്ല അതിൻറെ തൊലിയും വിത്തും എല്ലാം ഔഷധയോഗ്യം തന്നെയാണ്. മത്തങ്ങയുടെ ചിലഔഷധപ്രയോഗങ്ങൾ നോക്കാം.

മത്തങ്ങ ഇടിച്ചുപിഴിഞ്ഞ നീരിൽ കൽക്കണ്ടം ചേർത്ത് കഴിച്ചാൽ നീരുവീഴ്ച കൊണ്ടുണ്ടാകുന്ന പനി, ജലദോഷം എന്നിവയ്ക്ക് ആശ്വാസം ലഭിക്കും.

ശ്വാസംമുട്ട് നല്ല ശമനം ലഭിക്കുവാൻ ആറുമാസത്തെ ഈ പ്രയോഗം വേണ്ടിവരും. കൂടാതെ മത്തങ്ങ ഇടിച്ചുപിഴിഞ്ഞ നീരിൽ മത്തൻകുരു കൽക്കണ്ടം ചേർത്ത് കാച്ചി പുരട്ടിയാൽ കുട്ടികൾക്കുണ്ടാകുന്ന കരപ്പൻ എന്ന രോഗത്തിന് ശമനം ലഭിക്കും. പച്ച മത്തൻ ഇടിച്ചുപിഴിഞ്ഞ് നീരെടുത്ത് അതിൽ കുരുമുളക് പൊടി ചേർത്ത് ദിവസവും പ്രഭാതത്തിൽ കഴിച്ചാൽ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനും ആശ്വാസം ലഭിക്കുന്നതാണ്.

മത്ത വിത്ത് വറുത്തു ദിവസേന കഴിച്ചാൽ അതായത് 5 ഗ്രാം വീതം ദിവസം രണ്ടു നേരം കഴിച്ചാൽ രക്തസമ്മർദ്ദത്തിനും ഹൃദ്രോഗത്തിനും നല്ലതാണ്. മത്ത വിത്ത് അരച്ച് തേനിൽ ചാലിച്ച് കഴിച്ചാൽ വസൂരി പെട്ടെന്ന് മുഴുവനും പൊന്തും എന്ന് പഴമക്കാർ അനുഭവംകൊണ്ടു പറയാറുണ്ട്.

Pumpkin is the largest of the vines. There are two main types of pumpkins: year pumpkin and summer pumpkin. Not only the fleshy part of the pumpkin but also its skin and seeds are all medicinal. Let's look at some of the medicinal properties of pumpkin.

Adding caraway seeds to the crushed water of the pumpkin can provide relief from fever and colds caused by dehydration. This application takes about six months to get a good cure for shortness of breath. In addition, adding pumpkin seeds to the crushed water of the pumpkin and applying kachi can cure the disease of scabies in children. Squeeze the juice of green pumpkin and add pepper powder to it and eat it daily in the morning to boost the immune system. Roasted pumpkin seeds taken daily, i.e. 5 g twice a day, are good for blood pressure and heart disease. The ancients used to say that smallpox can be completely cured by eating pumpkin seeds dipped in honey.

മത്തങ്ങയുടെ ഉപയോഗം പ്രമേഹരോഗികൾക്ക് ഹിതമല്ല കൂടാതെ ഇത് ശരീരത്തെ തടിപ്പിക്കുന്നതാണ്.

English Summary: Pumpkin is the largest of the vines There are two main types of pumpkins: year pumpkin and summer pumpkin Pumpkin consumption is not good for diabetics

Like this article?

Hey! I am Priyanka Menon. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds