കാഴ്ചയില്‍ ഇത്തിരിക്കുഞ്ഞനാണെങ്കിലും രുചിയുടെ കാര്യത്തില്‍ ഏറെ മുന്നിലാണ് കൂര്‍ക്ക അഥവാ ചൈനീസ് പൊട്ടറ്റോ. മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ടതാണ് കിഴങ്ങുവര്‍ഗത്തില്‍പ്പെട്ട ഈ ഭക്ഷ്യവിള.
പ്രത്യേകിച്ച് രാസവളങ്ങളോ കീടനാശിനികളോ ഉപയോഗിക്കാതെ തന്നെ നല്ല വിളവ് ലഭിക്കും. ഫലഭൂയിഷ്ടമായ മണ്ണാണെങ്കില്‍ പറയുകയും വേണ്ട. ഇടവിളയായും അടുക്കളത്തോട്ടത്തിലുമെല്ലാം നമുക്ക് കൂര്‍ക്ക കൃഷി ചെയ്യാനാകും. ചട്ടിയിലും ഗ്രോബാഗിലും മണ്ണിലുമെല്ലാം വളര്‍ത്തുന്നവരുണ്ട്. നിധി, ശ്രീധര, സുഫല, അംബാസമുദ്രം എന്നിവയാണ് കേരളത്തില്‍ കൃഷി ചെയ്യുന്ന പ്രധാന ഇനങ്ങള്‍. സുഫല ഏതു കാലാവസ്ഥയിലും വിളവ് നല്‍കും.
അല്ലെങ്കില്‍ കടയില്‍ നിന്ന് വാങ്ങുന്ന ചെറിയ ഉരുണ്ട കൂര്‍ക്കയും പാകാവുന്നതാണ്. നടീല്‍ മിശ്രിതം തയ്യാറാക്കിയാല്‍ കൂര്‍ക്ക വളളികള്‍ മുറിച്ച് നടാം. മണ്ണിലാണ് നടുന്നതെങ്കില്‍ നന്നായി കിളച്ച് കൊടുക്കാവുന്നതാണ്. ആവശ്യമെങ്കില്‍ ഉണങ്ങിയ ചാണകപ്പൊടിയോ വേപ്പിന്‍ പിണ്ണാക്കോ വളമായി ചേര്‍ക്കാം. ശേഷം 45 സെന്റീമീറ്റര്‍ അകലത്തില്‍ വാരങ്ങളുണ്ടാക്കി 30 സെന്റീമീറ്റര്‍ അകലത്തില്‍ വളളികള്‍ നടാവുന്നതാണ്. വളളികള്‍ ഉണങ്ങിത്തുടങ്ങുമ്പോള്‍ വിളവെടുത്ത് തുടങ്ങാം.
Share your comments