ചെറുതും മൃദുവുമായ മുള്ളുകൾ പോലുള്ള വളർച്ചയുള്ള പച്ചക്കറിയായി മുള്ളൻ പാവൽ. വ്യാവസായികമായി മുള്ളൻ പാവൽ കൃഷി ചെയ്യുന്ന രണ്ടു പ്രധാന സംസ്ഥാനങ്ങൾ West Bengal, Karnataka, എന്നിവയാണ്. Uttar Pradesh, Orissa, Maharashtra, Meghalaya എന്നിവിടങ്ങളിൽ നല്ലവണ്ണം വളരുന്ന പച്ചക്കറിയാണിത്.
ഉഷ്ണമേഖല പ്രദേശങ്ങളിലാണ് നന്നായി വളരുന്നത്. 27 നും 33 നും ഇടയിലുള്ള temperature ആണ് അനുയോജ്യം. നല്ല വിളവ് ലഭിക്കാൻ നല്ല സൂര്യ പ്രകാശവും ആവശ്യമാണ്. വിവിധ തരത്തിലുള്ള മണ്ണിൽ വളരാനുള്ള കഴിവുണ്ട്. നല്ല നീർവാഴ്ചയും ജൈവവളങ്ങൾ അടങ്ങിയതുമായ മണ്ണിൽ നന്നായി കൃഷി ചെയ്യാം. 5.5 നും 7 നുമിടയിലുള്ള PH മൂല്യമുള്ള മണ്ണിലാണ് മുള്ളൻ പാവൽ മികച്ച വിളവ് തരുന്നത്. വിത്ത് മുളപ്പിച്ചാണ് പ്രധാനമായും കൃഷി ചെയ്യുന്നത്. കിഴങ്ങ് കുഴിച്ചിട്ടും കൃഷി ചെയ്യാവുന്നതാണ്.
മൺസൂൺ കാലത്തും വേനൽ കാലത്തും ഇന്ത്യയിൽ മുള്ളൻ പാവൽ കൃഷി തുടങ്ങാറുണ്ട്. Jan -Feb കാലങ്ങളിലാണ് സാധാരണ വിത്ത് വിതയ്ക്കാറുള്ളത്. മൺസൂണിൽ July - Aug മാസങ്ങളിലാണ് വിത്ത് പാകുന്നത്.
Fiber, antioxidants, എന്നിവ ധാരാളം അടങ്ങിയ ഈ പച്ചക്കറിയുടെ പോഷകഗുണം കൊണ്ടുതന്നെ അടുക്കളത്തോട്ടത്തിൽ നിന്ന് ഒരിക്കലും തള്ളിക്കളയാവുന്നതുമല്ല. പ്രമേഹ രോഗികൾക്ക് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ സഹായിക്കുന്ന പച്ചക്കറിയാണിത്. കാഴ്ചശക്തി വർധിപ്പിക്കാനും ചുമയെ പ്രതിരോധിക്കാനും കഴിവുണ്ട്. ഫൈറ്റോ ന്യൂട്രിയന്റ്സ് ധാരാളം അടങ്ങിയ മുള്ളൻ പാവലിന് കലോറി വളരെ കുറവാണ്. പലരും കഴിക്കാൻ ഇഷ്ടപ്പെടാത്ത പച്ചക്കറിയാണെങ്കിലും ആരോഗ്യം നിലനിർത്താൻ സഹായിക്കുമെന്നതിൽ സംശയമില്ല. Health benefits of Spiny gourd.
കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: വഴുതന - വളരെ കുറഞ്ഞ ചിലവിൽ ആദായകരമായി ചെയ്യാവുന്ന കൃഷി
Share your comments