<
  1. Vegetables

വെണ്ട ഇങ്ങനെ കൃഷി ചെയ്താൽ ഇരട്ടി വിളവ്

വിത്ത് നേരിട്ട് പാകിമാണ് വെണ്ടയുടെ കൃഷിരീതി ആരംഭിക്കുന്നത്. കിളച്ചൊരുക്കി മണ്ണിൽ കാലിവളം ചേർത്തശേഷം 60 സെൻറീമീറ്റർ അകലത്തിൽ മഴക്കാലത്ത് വരമ്പുകൾ എടുത്തും വേനൽക്കാലത്ത് ചാലുകൾ എടുത്തും കൃഷി ആരംഭിക്കാം.

Priyanka Menon

വിത്ത് നേരിട്ട് പാകിമാണ് വെണ്ടയുടെ കൃഷിരീതി ആരംഭിക്കുന്നത്. കിളച്ചൊരുക്കി മണ്ണിൽ കാലിവളം ചേർത്തശേഷം 60 സെൻറീമീറ്റർ അകലത്തിൽ മഴക്കാലത്ത് വരമ്പുകൾ എടുത്തും വേനൽക്കാലത്ത് ചാലുകൾ എടുത്തും കൃഷി ആരംഭിക്കാം. ചെടികൾ തമ്മിൽ ഏകദേശം 45 സെൻറീമീറ്റർ അകലമെങ്കിലും പാലിക്കണം. ഒരു സെൻറ് സ്ഥലത്ത് ഏകദേശം 30 ഗ്രാം വിത്ത് വേണ്ടിവരും. ഒരു സെൻറ് സ്ഥലത്ത് കൃഷിക്ക് നൽകേണ്ട വളങ്ങളുടെ അളവ് ഒന്നു നോക്കാം

1. ചാണകവളം അല്ലെങ്കിൽ കമ്പോസ്റ്റ് 50 കിലോ

2. പിണ്ണാക്ക് വളങ്ങൾ
നട്ട് ഒരാഴ്ചയ്ക്കുള്ളിൽ ഒന്നര കിലോ
1.5 കിലോ (നട്ട് ഒരു മാസം കഴിഞ്ഞാൽ)
രണ്ട് കിലോ വീതം (വിളവെടുപ്പിന് ഇടയിൽ)

3. എല്ലുപൊടി ഒന്നരക്കിലോ നട്ട് ഒരാഴ്ചയ്ക്കുള്ളിൽ

4. ചാരം 850 ഗ്രാം നട്ട് ഒരാഴ്ചയ്ക്കുള്ളിൽ

മണ്ണിലെ ഈർപ്പനില നോക്കി ആവശ്യമെങ്കിൽ നൽകണം. വിത്തുപാകി ആറാഴ്ച ആകുമ്പോൾ വിളവെടുപ്പ് ആരംഭിക്കാവുന്നതാണ്. ഒരു വിള കാലത്ത് ഏകദേശം 18 തവണ വിളവെടുക്കാം. ഒരു സെൻറിൽ നിന്ന് ശരാശരി 45 കിലോ വരെ വിളവ് ലഭിക്കുന്നു. വെണ്ടകൃഷിയിൽ പ്രധാനമായും കർഷകരെ അലട്ടുന്നത് അതിന് ബാധിക്കുന്ന കീടങ്ങൾ ആണ്. അവയിൽ പ്രധാനപ്പെട്ടതാണ് കായ്തുരപ്പൻ, ഇലചുരുട്ടിപ്പുഴു, ചുവന്ന ചാഴി തുടങ്ങിയവയാണ്.

Venda cultivation is started by sowing the seeds directly. Cultivation can be started by adding ridges in the rainy season and ditches in the summer at a spacing of 60 cm after adding manure to the soil. Keep a distance of at least 45 cm between plants.

ഇതിനായി കാന്താരി മുളക് മിശ്രിതം, വേപ്പെണ്ണ എമൽഷൻ, വെളുത്തുള്ളി മിശ്രിതം തുടങ്ങിയവ ഉപയോഗിക്കുന്നതാണ് നല്ലത്. വെണ്ടയിൽ രോഗപ്രതിരോധശേഷി ഉയർന്ന, കീടബാധ അധികം വരാത്ത ഇനമായി കണക്കാക്കുന്ന അർക്ക അനാമിക കൃഷിക്ക് തെരഞ്ഞെടുക്കാൻ നിങ്ങൾ ശ്രദ്ധിക്കുക.

English Summary: If the venda or hibiscus is cultivated in this way, the yield will be doubled

Like this article?

Hey! I am Priyanka Menon. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds