ഭക്ഷണവിഭവത്തിനൊപ്പവും വെറുതെയും വെള്ളരിക്ക (cucumber) കഴിയ്ക്കാൻ ഇഷ്ടമുള്ളവരായിരിക്കും മിക്കവരും. ആരോഗ്യത്തിന് വെള്ളരി പലവിധ നേട്ടങ്ങൾ നൽകുന്നുണ്ട്. പ്രകൃതിദത്ത കാൻസർ വിരുദ്ധ ഭക്ഷണമായും കണക്കാക്കുന്ന വെള്ളരിക്ക കാൻസർ കോശങ്ങളുടെ വളർച്ച തടയാൻ സഹായിക്കുന്നു. വെള്ളരിക്കയിലെ തൊലിയിൽ അടങ്ങിയിട്ടുള്ള ഡയറ്ററി ഫൈബർ ദഹനസംബന്ധമായ പ്രശ്നങ്ങൾക്ക് പരിഹാരമാകുന്നു. ഇത് മലബന്ധം അകറ്റാൻ സഹായിക്കുന്നു.
മുടിയുടെയും നഖത്തിന്റെയും സംരക്ഷണത്തിനും വെള്ളരിക്ക നല്ലതാണ്. ഇതിലെ സിലിക്കയുടെ സാന്നിധ്യമാണ് നഖത്തിന്റെയും മുടിയുടെയും സംരക്ഷണത്തിന് സഹായിക്കുന്നത്. ഇങ്ങനെ നഖം പൊട്ടുന്നത് തടയാനും സാധിക്കും.
വെള്ളരിക്ക കഴിക്കുന്നതിലൂടെ മലബന്ധം അകറ്റാനാകും. നിർജ്ജലീകരണം മലബന്ധത്തിനുള്ള ഒരു പ്രധാന അപകട ഘടകമാണ്. വെള്ളരിക്കയിൽ ജലാംശം കൂടുതലുള്ളതിനാൽ ജലാംശം വർധിപ്പിക്കുന്നു. ജലാംശം നിലനിർത്തുന്നത് മലബന്ധം തടയാൻ സഹായിക്കും.
ബന്ധപ്പെട്ട വാർത്തകൾ: സംഭാരത്തിൻറെ നിങ്ങളറിഞ്ഞിരിക്കേണ്ട ആരോഗ്യ ഗുണങ്ങളും പാർശ്വഫലങ്ങളും
വയറിലെ അമിത ചൂട് കുറയ്ക്കാനും ജലാംശം കൂടുതൽ അളവിൽ ഉൾക്കൊള്ളുന്ന വെള്ളരിക്കയിലൂടെ സാധിക്കും. ഒരു കഷണം വെള്ളരിക്ക വായിൽ ഇട്ടാൽ വായിൽ ദുർഗന്ധം വമിക്കുന്ന ബാക്ടീരിയകളെ നശിപ്പിക്കും.
ശരീരത്തിൽ ജലാംശം നൽകുകയും വയറിനെ തണുപ്പിക്കുകയും ചെയ്യുന്ന വെള്ളരിക്ക വേനൽക്കാലത്ത് അധികമായി കഴിയ്ക്കണമെന്ന് പറയാറുണ്ട്. എങ്കിലും വെള്ളരിക്കയുടെ അമിതമായ ഉപയോഗം ചിലപ്പോൾ ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിച്ചേക്കാം. ഇങ്ങനെ കുക്കുമ്പർ അഥവാ വെള്ളരി അമിതമായി കഴിക്കുന്നതിലൂടെ ഉണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങൾ (Side effects of cucumber) മനസിലാക്കാം.
ബന്ധപ്പെട്ട വാർത്തകൾ: വെള്ളരി കൃഷിയിലെ സകല കീടങ്ങളും ഇല്ലാതാക്കാൻ മൂന്ന് സിംപിൾ ട്രിക്കുകൾ
വെള്ളരി ഹൈപ്പർകലീമിയയ്ക്ക് കാരണമാകും. ശരീരത്തിൽ പൊട്ടാസ്യത്തിന്റെ അളവ് കൂട്ടുന്ന, കയ്പുള്ള വെള്ളരിയിലാകട്ടെ കുക്കുർബിറ്റാസിൻസ്, ടെട്രാസൈക്ലിക് ട്രൈറ്റെർപെനോയിഡുകൾ തുടങ്ങിയ വിഷവസ്തുക്കൾ അടങ്ങിയിട്ടുണ്ട്. രോഗങ്ങളുണ്ടാക്കുന്ന ഇത്തരം വിഷാംശങ്ങളാണ് കുക്കുമ്പറിന്റെ കയ്പേറിയ രുചിക്ക് കാരണം. ഈ വിഷവസ്തുക്കൾ നമ്മുടെ ശരീരത്തെ ദോഷകരമായി ബാധിക്കുന്നു.
കുക്കുമ്പറിന്റെ പാർശ്വഫലങ്ങൾ (Side effects of cucumber)
-
ജലനഷ്ടം (Water loss)
മിക്ക ആളുകളും അവരുടെ ഭക്ഷണത്തിൽ വെള്ളരിക്ക ഉൾപ്പെടുത്തുന്നത് നല്ലതാണ്. എന്നാൽ ഇത് അമിതമായി കഴിക്കുന്നത് ആരോഗ്യത്തിന് ഹാനികരമാണെന്ന് പറയുന്നു. വെള്ളരിയിലെ ഡൈയൂററ്റിക് ഘടകം നിങ്ങളുടെ ശരീര ദ്രാവകങ്ങളെ പുറന്തള്ളാൻ കാരണമാകുന്നു. ഇത് ഇലക്ട്രോലൈറ്റുകളുടെ ബാലൻസ് തകരാറിലാകുന്നു. ഇങ്ങനെ ശരീരത്തിൽ പോഷകങ്ങളുടെ നഷ്ടത്തിലേക്ക് വഴിവയ്ക്കാൻ സാധ്യതയുണ്ട്.
കുക്കുർബിറ്റാസിൻ എന്ന മൂലകം കുക്കുമ്പറിൽ അടങ്ങിയിരിക്കുന്നു. ഇത് ചിലരിൽ ദഹനത്തിന് കാരണമാകും. മാത്രമല്ല, കുക്കുമ്പർ കൂടുതൽ കഴിക്കുന്നത് വായുക്ഷോഭം, ദഹനക്കേട് തുടങ്ങിയ പ്രശ്‌നങ്ങൾക്കും കാരണമാകുന്നു.
-
ഗർഭിണികൾ കുക്കുമ്പർ കഴിയ്ക്കുന്നത്… (Pregnant women if eat cucumber)
ഡൈയൂററ്റിക് സ്വഭാവമുള്ളതിനാൽ, ഗർഭകാലത്ത് കൂടുതൽ വെള്ളരിക്ക കഴിക്കുന്നത് ദോഷം ചെയ്യും. മൂത്രമൊഴിക്കുന്നതിനുള്ള പ്രവണത കൂടും. ഇത് ശരീരത്തിൽ നിന്ന് കൂടുതൽ വെള്ളം നഷ്ടപ്പെടാൻ ഇടയാക്കും. ഇത് അസ്വസ്ഥത ഉണ്ടാക്കുന്നതിന് സാധ്യതയുണ്ട്. കൂടാതെ, വെള്ളരിയിലെ നാരുകളുടെ സാന്നിധ്യം അമിത ഉപഭോഗത്തിലൂടെ വയറ് വീർക്കുന്നതിന് കാരണമാകും.
Share your comments