ആസ്വാദ്യമായ ഗന്ധവും രുചിയുമുള്ള കദളിപ്പഴം വളരെ സവിശേഷമായ ഒന്നാണ്. ആയുര്‍വേദ ഔഷധക്കൂട്ടുകളിലും ഹൈന്ദവ ആരാധനാകേന്ദ്രങ്ങളിലും അതീവ പ്രാധാന്യമുള്ളതാണ് കദളിപ്പഴം. കദളി കൃഷിയിലൂടെത്തന്നെ വരുമാനമുണ്ടാക്കുന്നവരുണ്ട്. എന്നാല്‍ കദളിപ്പഴത്തിന്റെ വിപണി കണ്ടെത്താന്‍ ചിലര്‍ക്ക് വളരെ ബുദ്ധിമുട്ടാണ്. എന്നാല്‍ ഒരു കിലോ കദളിപ്പഴം 80 രൂപ വരെ ലഭിക്കുന്നവരുമുണ്ട്.
പക്ഷേ എല്ലാവര്‍ക്കും അനുയോജ്യമായ ഒരു രീതിയാണ് ഉണക്കിയ വാഴപ്പഴം നിര്‍മിച്ചു വില്‍ക്കുക എന്നത്. സമയവും സൗകര്യവുമുള്ളവര്‍ക്ക് ഇതൊരു മുഴുവന്‍ സമയ സംഭരവും ആക്കാവുന്നതാണ്. ഉണങ്ങിയ വാഴപ്പഴങ്ങളില്‍ ഏറ്റവും രുചികരമായിട്ടുള്ളത് കദളിപ്പഴമാണ്. രൂചിയില്‍ ഏറ്റവും പിന്നോക്കം നില്‍ക്കുന്നത് ഏത്തവാഴപ്പഴം ഉണങ്ങിയതായിരിക്കും. നന്നായി പഴുത്ത വാഴപ്പഴം തൊലികളഞ്ഞ് നടുവേ കീറി സ്റ്റീല്‍ ട്രേകള്‍ ലഭ്യമാണങ്കില്‍ ട്രേകളില്‍ നിരത്തി വെയിലത്തുവച്ച് ഉണക്കിയെടുക്കാം. ദിവസവും തിരിച്ചും മറിച്ചും വെക്കണമെന്നുമാത്രം. സ്റ്റീല്‍ ട്രേകള്‍ ലഭ്യമല്ലെങ്കില്‍ നല്ലതുപോലെ കഴുകി ഉണക്കിയവെള്ളത്തുണിയോ തോര്‍ത്തുമുണ്ടോ ഓടിന്റെ മുകളിലോ വാര്‍ക്കപ്പുറത്തോ വെയില്‍ കിട്ടുന്ന ഭാഗത്ത് വിരിച്ചു വച്ച് അവയില്‍ നിരത്തിയും ഉണക്കിയെടുക്കാം. പഴം നാലായി കനം കുറച്ച് കീറിയെടുക്കേണ്ടിവരും.
ഇതൊരു സംരംഭമാക്കണം എന്ന് ഉദ്ദേശമുണ്ടങ്കില്‍ നല്ല ഡ്രയര്‍ തന്നെ വേണ്ടിവരും. ഇതിനുയോജ്യമായ ഡ്രയറുകള്‍ മാര്‍ക്കറ്റില്‍ ലഭ്യമാണ്. നന്നായി ഉണങ്ങിയ വാഴപ്പഴം കാറ്റു കയറാത്ത വിധത്തില്‍ ടിന്നിലാക്കി അടച്ചു സൂക്ഷിക്കുകയോ അതുമല്ലെങ്കിൽ ചില്ലുഭരണിയിലാക്കി മുകളില്‍ തേനോ ശര്‍ക്കര പാനിയോ ഒഴിച്ച് സൂക്ഷിച്ചു വയ്ക്കാവുന്നതാണ്. വട്ടയപ്പം, കേക്ക് മുതലായവ ഉണ്ടാക്കുമ്പോള്‍ ഇതര ഡ്രൈഫ്രൂട്ട്സിന് പകരമായി ഉണക്കവാഴപ്പഴം നുറുക്കി ചേര്‍ക്കാവുന്നതാണ്.
കദളി വാഴ: വ്യത്യസ്ത വരുമാനമാര്‍ഗം
ആസ്വാദ്യമായ ഗന്ധവും രുചിയുമുള്ള കദളിപ്പഴം വളരെ സവിശേഷമായ ഒന്നാണ്. ആയുര്‍വേദ ഔഷധക്കൂട്ടുകളിലും ഹൈന്ദവ ആരാധനാകേന്ദ്രങ്ങളിലും അതീവ പ്രാധാന്യമുള്ളതാണ് കദളിപ്പഴം.
Share your comments