കുമ്പളം കൃഷി ചെയ്യാം 

Tuesday, 10 July 2018 03:28 PM By KJ KERALA STAFF
ശരീര  വളര്‍ച്ചയ്ക്കും ആരോഗ്യത്തിനും പോഷകങ്ങള്‍ അത്യന്താപേക്ഷികമാണ്. വിറ്റാമിനുകളും പ്രോട്ടീനുകളും ധാതുക്കളും നാരുകളുമടങ്ങിയ കുമ്പളം പോഷകഗുണത്തിലും ഔഷധഗുണത്തിലും മുന്‍പന്തിയില്‍ നില്‍ക്കുന്ന ഒരുത്തമ പച്ചക്കറിയാണ് കുമ്പളം കേരളീയരുടെ ഭക്ഷണസംസ്‌കാരത്തില്‍ മോരുകറിയായും ഓലനായും എളവന്‍ താളിച്ചതായും മൊളീഷ്യമായും കടന്നുവരുന്ന കുമ്പളം ഇന്ന് പ്രകൃതിചികിത്സയില്‍ ഒഴിച്ചു കൂടാനാവാത്ത ഒന്നായി  മാറിയിരിക്കുന്നു.നാം ഭക്ഷണമായും ആയുര്‍വേദമരുന്നായും ഉപയോഗിക്കുന്ന വെള്ളരി വര്‍ഗത്തില്‍പ്പെട്ട കായാണ് കുമ്പളം
വിറ്റാമിനുകളും പ്രോട്ടീനുകളും ധാതുക്കളും നാരുകളുമാണ് കുമ്പളത്തിന്‍റെ വിജയരഹസ്യം.

മെയ്-ആഗസ്തില്‍ മഴക്കാലവിളയായികുമ്പളം കൃഷിചെയ്യാം. പത്ത്‌  സെന്‍റ് കുമ്പളം കൃഷിയില്‍ നിന്ന് ഒന്നര ടണ്‍ വരെ വിളവ് പ്രതീക്ഷിക്കാം. ഒരു സെന്റിന് 16-20 ഗ്രാം വിത്ത് ആവശ്യമായിവരുന്നു. സെന്റിന് കൂടിയാല്‍ 14 തടങ്ങളേ പാടൂ. ഓരോ തടത്തിനും രണ്ടുമീറ്ററെങ്കിലും ഇടയകലം ആവശ്യമാണ്.. ഓരോതടത്തിനും രണ്ടടിവ്യാസവും ഒരടിആഴവും ഉണ്ടായിരിക്കണം.മണ്ണ് നന്നായി കിളച്ചൊരുക്കിയതിനുശേഷം അതിലേക്ക് ചപ്പിലകള്‍ വിതറി കത്തിക്കണം. ഒരുസെന്റിലേക്ക് 50 കിലോ ചാണകപ്പൊടിയോ കംമ്പോസ്റ്റോ ആവശ്യമാണ്. .ഇത്മേല്‍മണ്ണുമായികലര്‍ത്തി കുഴികളിലിട്ടതിനുശേഷം അതില്‍ 50ഗ്രാം വേപ്പിന്‍പിണ്ണാക്ക്പൊടിച്ചത് 50ഗ്രാം കുമ്മായം എന്നിവയും ചേര്‍ത്തിളക്കി നനച്ചിടുക.

രണ്ടടിവലുപ്പവും ഒന്നരയടി ആഴവും ഉള്ള കുഴികളെടുത്ത് മേല്‍മണ്ണും കാലിവളവും ചേര്‍ത്ത് കുഴികളില്‍ നിറയ്ക്കണം.  കുഴിയൊന്നിന് അഞ്ചു വിത്തുവരെ പാകാം. മുളച്ച് രണ്ടാഴ്ചയ്ക്കുശേഷം ഒരുതടത്തില്‍ മൂന്നു തൈ നിര്‍ത്തിയാല്‍ മതിയാകും. വള്ളി വീശുമ്പോഴും പൂവിടുമ്പാഴും ചാണകവളമോ മണ്ണിരകമ്പോസ്റ്റോ ചേര്‍ത്ത് മണ്ണ് കൂട്ടണം. പൂവിട്ടു തുടങ്ങിയാല്‍ ഒരുകിലോഗ്രാം പച്ചച്ചാണകം ഒരുലിറ്റര്‍ വെള്ളത്തില്‍ കലക്കിയെടുത്ത ലായനി 10 ദിവസത്തെ ഇടവേളകളില്‍ തളിച്ചുകൊടുക്കുന്നത് വിളവുകൂട്ടുന്നതായി കണ്ടിട്ടുണ്ട്. ഓല, പച്ചിലച്ചവറുകള്‍ എന്നിവ ചെടികള്‍  പടര്‍ന്നു തുടങ്ങുമ്പോഴേക്കും വിരിച്ചുകൊടുക്കണം.

ജൈവകീടനിയന്ത്രണത്തിനായി മട്ടിയുടെയും കശുമാവിന്‍റെയും ഇലച്ചാറിന്‍റെയും മിശ്രിതം വീര്യത്തില്‍ തയ്യാറാക്കി തളിക്കാം. 10 ഗ്രാംകാന്താരിമുളക് അരച്ച് ഒരുലിറ്റര്‍ ഗോമൂത്രത്തില്‍ ചേര്‍ത്തു തയ്യാറാക്കുന്നലായനിയില്‍ ഒമ്പതുലിറ്റര്‍ വെള്ളം ചേര്‍ത്ത്  തളിച്ചാല്‍  ഇലയും പൂവും തിന്നു നശിപ്പിക്കുന്ന കീടങ്ങളെ അകറ്റാം

CommentsMore from Vegetables

കുമ്പളം കൃഷി ചെയ്യാം 

കുമ്പളം കൃഷി ചെയ്യാം  ശരീര വളര്‍ച്ചയ്ക്കും ആരോഗ്യത്തിനും പോഷകങ്ങള്‍ അത്യന്താപേക്ഷികമാണ്. വിറ്റാമിനുകളും പ്രോട്ടീനുകളും ധാതുക്കളും നാരുകളുമടങ്ങിയ കുമ്പളം പോഷകഗുണത്തിലും ഔഷധഗുണത്തിലും മുന്‍പന്തിയില്‍ നില്‍ക്കുന്ന ഒരുത്തമ പച്ചക്കറിയാണ…

July 10, 2018

കോള്‍റാബി

കോള്‍റാബി കോള്‍റാബി നമുക്ക് പുതുമുഖമാണ്. കാബേജ് വര്‍ഗ്ഗത്തില്‍പ്പെട്ട ശീതകാല പച്ചക്കറിവിളയാണ് കോള്‍റാബി. ചെടി ചെറുപ്രായത്തില്‍ കാഴ്ചയില്‍ കോളിഫ്‌ളവര്‍ പോലെ.

July 04, 2018

മഴക്കാലം കഴിഞ്ഞു ചീരകൃഷിചെയ്യാം

മഴക്കാലം കഴിഞ്ഞു ചീരകൃഷിചെയ്യാം കേരളത്തിലെ കാലാവസ്ഥയിൽ ഏതുകാലത്തും ഉണ്ടാകുന്ന പച്ചക്കറിയാണ് ചീര എന്നാൽ മഴക്കാലം ചീരയുടെ ശത്രുവാണ് മഴക്കാലത്ത് ചീരകൃഷി നന്നല്ല. ഇനിയിപ്പോൾ മഴയുടെ കാഠിന്യം കുറഞ്ഞതോടെ ചീരകൃഷിക്ക് തുടക്കം കുറിക്കാം.

July 03, 2018

FARM TIPS

പിവിസി പൈപ്പിൽ കുരുമുളക് കൃഷി ചെയ്യാം

July 10, 2018

കുരുമുളകിന് താങ്ങായി ഉപയോഗിക്കുന്ന മരങ്ങൾ ഒടിഞ്ഞു വീഴുന്നത് കുരുമുളകു കർഷകരെ അലട്ടുന്ന പ്രധാന വെല്ലുവിളിയാണ് .

തെങ്ങ് : വെള്ളക്ക (മച്ചിങ്ങ) കൊഴിച്ചില്‍

June 29, 2018

രോഗവ്യാപനം സങ്കരണം നടക്കുന്നതിനു മുമ്പും പിന്‍പും ഉണ്ടാകുന്ന വെള്ളക്ക (മച്ചിങ്ങ) കൊഴിച്ചില്‍ തെങ്ങുകൃഷിയിലെ ഒരു സാധാരണ രോഗമാണ്.

പച്ചക്കറികളിലെ കീടമകറ്റാന്‍ ചില നാടന്‍ പച്ചിലകള്‍

June 29, 2018

പച്ചക്കറികളിലെ കീടമകറ്റാന്‍ ചില നാടന്‍ പച്ചിലകള്‍ കീടനാശിനിയായി ഉപയോഗിക്കാം. പറമ്പുകളിലും റോഡരികിലുമെല്ലാം വളര്‍ന്നുനില്‍ക്കുന്ന പല ചെടികളും പച്ചക്കറി…

Events


CopyRight - 2018 Krishi Jagran Media Group. All Rights Reserved.