<
  1. Vegetables

പടവല കൃഷി ആരംഭിക്കാം- കൂടുതൽ വിളവിന് ചെയ്യേണ്ട കാര്യങ്ങളും, കീടനിയന്ത്രണ മാർഗ്ഗങ്ങളും

പടവല കൃഷി ആരംഭിക്കാൻ സമയമായി. 60 സെൻറീമീറ്റർ വ്യാസത്തിൽ ഏകദേശം 45 സെൻറീമീറ്റർ താഴ്ചയിൽ ജൈവവളം ചേർത്ത് കൃഷി ആരംഭിക്കാം. ഒരു തടത്തിൽ നാല് വിത്തുകൾ പാകാം. മുളച്ചു വന്നാൽ മൂന്ന് തൈ വീതം തടത്തിൽ നിർത്തിയാൽ മതി.

Priyanka Menon
പടവല കൃഷി
പടവല കൃഷി

പടവല കൃഷി ആരംഭിക്കാൻ സമയമായി. 60 സെൻറീമീറ്റർ വ്യാസത്തിൽ ഏകദേശം 45 സെൻറീമീറ്റർ താഴ്ചയിൽ ജൈവവളം ചേർത്ത് കൃഷി ആരംഭിക്കാം. ഒരു തടത്തിൽ നാല് വിത്തുകൾ പാകാം. മുളച്ചു വന്നാൽ മൂന്ന് തൈ വീതം തടത്തിൽ നിർത്തിയാൽ മതി.

പടവലത്തിന്റെ പരിചരണമുറകൾ

പൂവിട്ടു തുടങ്ങിയാൽ ഒരു കിലോ പച്ചച്ചാണകം ഒരു ലിറ്റർ വെള്ളത്തിൽ കലക്കിയെടുത്ത് ആ ലായിനി 15 ദിവസത്തെ ഇടവേളകളിൽ തളിച്ചു കൊടുക്കുക.

വേനൽക്കാലമായതിനാൽ നല്ല നന ആവശ്യമാണ്. വള്ളി വീശുന്ന മുറയ്ക്ക് പന്തലിട്ട് നൽകണം. കള പറിക്കലും. പടവലത്തിൽ കൂടുതൽ വിളവ് ലഭിക്കുവാൻ ചകിരിച്ചോർ കമ്പോസ്റ്റ്, തൊണ്ട്, വൈക്കോൽ, പച്ചിലവിളകളുടെ അവശിഷ്ടം എന്നിവ പുതയിട്ട് നൽകുന്നത് നല്ലതാണ്. നടുന്ന സമയത്തും ഒരു മാസത്തിനു ശേഷവും ഒരു കുഴിക്ക് 100 ഗ്രാം എന്ന തോതിൽ വേപ്പിൻ പിണ്ണാക്ക് ഇട്ടു നൽകുന്നത് നല്ലതാണ്.

കീടങ്ങളുടെ ആക്രമണം ഉണ്ടാകാൻ സാധ്യതയുള്ളതുകൊണ്ട് കടലാസ് കൊണ്ടോ കവർ കൊണ്ടോ കായ്കൾ പൊതിഞ്ഞു സൂക്ഷിക്കുക.

It's time to start cultivating snake gourd. Cultivation can be started by applying basal manure at a depth of about 45 cm with a diameter of 60 cm.

കീട നിയന്ത്രണം

പൊതുവേ പടലത്തിൽ കാണപ്പെടുന്ന കീടങ്ങളാണ് കായീച്ച, വെള്ളീച്ച, മുഞ്ഞ, ചിത്രകീടം, മണ്ഡരി തുടങ്ങിയവ.

1. മുഞ്ഞ വെള്ളീച്ച തുടങ്ങി കീടങ്ങളെ നിയന്ത്രിക്കാൻ വേപ്പെണ്ണ- വെളുത്തുള്ളി മിശ്രിതം ഉപയോഗിക്കുന്നതാണ് ഏറ്റവും നല്ലത്.

2. ചിത്ര കീടങ്ങൾക്കെതിരെ നാല് ശതമാനം വീര്യമുള്ള വേപ്പിൻകുരു സത്ത് വൈകുന്നേര സമയങ്ങളിൽ തളിച്ചു കൊടുക്കുന്നതാണ് ഫലപ്രദമായ രീതി.

3. ഫെറമോൺ കെണികൾ ഉപയോഗപ്പെടുത്തി കീടങ്ങളെ നിയന്ത്രണവിധേയമാക്കാം.

4. 10 ശതമാനം വീര്യത്തിൽ കശു മാവിൻറെ ഇലച്ചാറ് ഉപയോഗിച്ചാൽ കായീച്ച ശല്യം ഇല്ലാതാക്കാം.

5. വിപണിയിൽ ലഭ്യമാകുന്ന ബിവേറിയ ബാസിയാന അഞ്ച് ശതമാനം വീര്യത്തിൽ കൃഷിയിടങ്ങളിൽ ഉപയോഗിച്ചാൽ ഒട്ടുമിക്ക കീടങ്ങളും ഇല്ലാതാകും.

6. 80 മില്ലി വേപ്പെണ്ണയും 20 മില്ലി ആവണക്കെണ്ണയും 60 ഗ്രാം സോപ്പ് 150 മില്ലി ലിറ്റർ ചൂട് വെള്ളത്തിൽ ചേർത്ത് തയ്യാറാക്കിയ സോപ്പുലായനി യിൽ യോജിപ്പിച്ച് 6 ലിറ്റർ വെള്ളം ചേർത്ത് നേർപ്പിച്ച് എടുത്തു 120 ഗ്രാം വെളുത്തുള്ളി പേസ്റ്റ് കൂടി ചേർത്ത് ഉപയോഗിച്ച്, അതിൻറെ സത്ത് എടുത്ത് കൃഷിയിടത്തിൽ ഉപയോഗിച്ചാൽ കീടങ്ങൾ ഇല്ലാതാവുകയും, നല്ല രീതിയിൽ വിളവ് ലഭ്യമാക്കുകയും ചെയ്യും.

English Summary: Let's start cultivating snake gourd Things to do for higher yields and pest control methods

Like this article?

Hey! I am Priyanka Menon. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds