വഴുതനയുടെ വർഗ്ഗത്തിൽ പെട്ട ഒരു ചെടിയാണ് മണിത്തക്കാളി . മണിത്തക്കാളിചെടി അപൂർവമായേ കാണാൻ സാധിക്കുകയുള്ളൂ തക്കാളി എന്നാണ് പേര് എങ്കിലും വളരെ ചെറിയ മുത്തുകളുടെ വലിപ്പമേ മണി തക്കാളിക്ക് ഉണ്ടാകൂ .
വഴുതനയുടെ വർഗ്ഗത്തിൽ പെട്ട ഒരു ചെടിയാണ് മണിത്തക്കാളി . മണിത്തക്കാളിചെടി അപൂർവമായേ കാണാൻ സാധിക്കുകയുള്ളൂ തക്കാളി എന്നാണ് പേര് എങ്കിലും വളരെ ചെറിയ മുത്തുകളുടെ വലിപ്പമേ മണി തക്കാളിക്ക് ഉണ്ടാകൂ. മണിത്തക്കാളി അഥവാ മുളകുതക്കാളി. മുളകുചെയ്ക്കു സമാനമായി വെളുത്ത ചെറിയ പൂക്കളോട് കൂടിയ ഒരു സസ്യമാണ്ഈ മണിത്തക്കാളി. രണ്ടുതരത്തിൽ മണിത്തക്കാളി കാണപ്പെടുന്നു. ഇതിൽ ഒന്നിന്റെ കായ പഴുക്കുമ്പോൾ ചുവപ്പുനിറത്തിലും രണ്ടാമത്തേതിന്റെ കായ. പഴുക്കുമ്പോൾ നീല കലർന്ന കറുപ്പുനിറത്തിലും കാണപ്പെടുന്നു. ഇതിന്റെ കായ് കൾ ഭക്ഷ്യ യോഗ്യമാണ് ആയുർവേദത്തിൽ ഹൃദ്രോഗം, മഞ്ഞപ്പിത്തം, വാതരോഗങ്ങൾ, ചർമ്മരോഗങ്ങൾ എന്നിവയ്ക്ക് ഔഷധമായി ഉപയോഗിക്കുന്നു.
വായിലെയും വയറ്ററിലെയും അൾസറിനു വളരെ നല്ലതാണ് മണിതക്കാളി. ധാരാളം പോഷകങ്ങള്‍ അടങ്ങിയ ഒന്നാണിത്. പ്രോട്ടീന്‍, കൊഴുപ്പ്, കാര്‍ബോഹൈഡ്രേറ്റ്, കാല്‍സ്യം, ഇരുമ്പ്, റൈബോഫ്‌ളേവിന്‍, നിയോസിന്‍, ജീവതം സി, ഗ്ലൈക്കോ ആല്‍ക്കലോയ്ഡുകള്‍ എന്നിവയെല്ലാം ഇതില്‍ അടങ്ങിയിട്ടുണ്ട്. ഇതിന്റെ കായകള്‍ പച്ചയ്ക്കും ഉണക്കിയും ഉപയോഗിയ്ക്കാം. പറിച്ചെടുത്ത പച്ച കായ്കൾ കൊണ്ട് കറികൾ, കൊണ്ടാട്ടം, ചമ്മന്തി , വറ്റൽ എന്നിവ ഉണ്ടാക്കാം. പച്ചമുളക് നടന്നതുപോലെ വിത്തുകൾ ഒരു ചട്ടിയിലോ ബാഗിലോ പാകി തൈകൾ പറിച്ചു നട്ടാണ് മണിത്തക്കാളി കൃഷി ചെയ്യുന്നത്.
English Summary: manithakkali keera mulakuthakkali wonder herb
Share your comments