<
  1. Vegetables

ചുരക്കയുടെ ഔഷധഗുണങ്ങളും ഉപയോഗവും churaikka

ചുരയ്ക്ക ജീവകം ബിയുടെ കലവറയാണ്.ഇതിന്റെ കായ്കളിൽ മാംസ്യം, കൊഴുപ്പ്, കാർബോേഹൈ ഡ്രേറ്റ്, നാര് എന്നിവയടങ്ങിയിരിക്കുന്നു.ഔഷധ ഗുണം ഏറെയുള്ള ചുരയ്ക്കയ്ക്ക് വിരശല്യത്തെ ശമിപ്പിക്കാൻ കഴിവുണ്ട്.ശരീരഭാരം കുറയ്ക്കാൻ രാവിലെ പ്രാതലിനു മുമ്പായി ചുരക്കനീർ കുടിക്കുന്നത് ഫലപ്രദമാണ്. ചുരക്ക കോൽപുളി ചേർത്ത് പാകം ചെയ്ത് കഴിച്ചാൽ പിത്തകോപത്താലുണ്ടാകുന്ന എല്ലാ രോഗങ്ങൾക്കും നല്ലതാണ്. പ്രത്യേകിച്ചും മഞ്ഞപ്പിത്തം, മഹോദരം എന്നീ രോഗങ്ങൾക്ക് നല്ല ഫലംചെയ്യും.

K B Bainda

വെള്ളരിയിനത്തിൽ പെട്ട എന്നാൽ അത്ര പ്രിയ വിഭവമായി തീൻ മേശകളിൽ വിളമ്പാറില്ലാത്ത പച്ചക്കറിയാണ് ചുരയ്ക്ക. നിരവധി ഔഷധ ഗുണങ്ങൾ ഉണ്ടെങ്കിൽ കൂടി അത്രയ്ക്ക് പ്രചാരം ഇതിനു കിട്ടിയിട്ടില്ല. ചുരങ്ങ, ചെരവക്കായ എന്നൊക്കെ പ്രാദേശികമായി വിളിയ്ക്കുന്നു.ഇളം പ്രായത്തിൽലുള്ള കായ്കളാണ് കറിവെക്കാൻ നല്ലത്.മൂക്കംതോറും കായ്കൾക്ക് നാര് വർദ്ധിക്കും ഒപ്പം രുചിയും കുറയുകയും ചെയ്യും. .

ചുരയ്ക്ക ജീവകം ബിയുടെ കലവറയാണ്.ഇതിന്റെ കായ്കളിൽ മാംസ്യം, കൊഴുപ്പ്, കാർബോേഹൈ ഡ്രേറ്റ്, നാര് എന്നിവയടങ്ങിയിരിക്കുന്നു.ഔഷധ ഗുണം ഏറെയുള്ള ചുരയ്ക്കയ്ക്ക് വിരശല്യത്തെ ശമിപ്പിക്കാൻ കഴിവുണ്ട്.ശരീരഭാരം കുറയ്ക്കാൻ രാവിലെ പ്രാതലിനു മുമ്പായി ചുരക്കനീർ കുടിക്കുന്നത് ഫലപ്രദമാണ്.
ചുരക്ക കോൽപുളി ചേർത്ത് പാകം ചെയ്ത് കഴിച്ചാൽ പിത്തകോപത്താലുണ്ടാകുന്ന എല്ലാ രോഗങ്ങൾക്കും നല്ലതാണ്. പ്രത്യേകിച്ചും മഞ്ഞപ്പിത്തം, മഹോദരം എന്നീ രോഗങ്ങൾക്ക് നല്ല ഫലംചെയ്യും.

ചുരക്ക പിഴിഞ്ഞെടുക്കുന്ന നീര് തലവേദനയ്ക്ക് അത്യുത്തമമാണ്. ചുരക്ക ചെറുക്ക ചേർത്ത് പാകപ്പെടുത്തി ഉപയോഗിച്ചാൽ പനി വേഗം മാറുന്നതാണ്.സ്ത്രീകൾക്കുണ്ടാകുന്ന അസ്ഥിസ്രാവം, ആർത്തവസംബന്ധമായ അസുഖങ്ങൾ എന്നിവക്ക് വളരെ ഗുണംചെയ്യുന്നതാണ് ചുരക്ക.. ചുരക്ക ബാർലി കൂട്ടിയരച്ച് ഗോതമ്പുമാവ് ചേർത്ത് പാകപ്പെടുത്തി പഞ്ചസാര കൂട്ടിക്കഴിച്ചാൽ തലപുകച്ചിൽ, ചെങ്കണ്ണ്, ഭ്രാന്ത് മുതലായ രോഗങ്ങൾക്ക് അത്യുത്തമമാണ്. ഇത് ശോധനയുണ്ടാക്കുന്നതും ആമാശയത്തിലും അതിനോടനുബന്ധിച്ചുള്ള അവയവങ്ങളിലുമുണ്ടാകുന്ന തടസ്സങ്ങളെ നീക്കുന്നതുമാണ്. ചുരക്കയുടെ ഉള്ളിലെ കാമ്പ് വേവിച്ച് കഴിച്ചാൽ വൃക്കരോഗത്തിന് ഏറ്റവും ഫലപ്രദമാണ്.

 

ചുരക്കനീര് ഒലീവെണ്ണ ചേർത്ത് കാച്ചി അരിച്ചെടുത്ത എണ്ണ തേച്ചാൽ രാത്രിയിൽ നല്ല ഉറക്കം കിട്ടും.ചുരക്കയിലെ ഒരു ഇനമായ കൈപ്പച്ചുരക്ക (പേചുരക്ക) നല്ല ഔഷധഫലം നല്കുന്നതാണ്.കൈപ്പച്ചുരക്ക കഷായമാക്കി പിഴിഞ്ഞരിച്ച് പഞ്ചസാര ചേർത്ത് പാകമാക്കി ഉപയോഗിച്ചാൽ മഞ്ഞപ്പിത്തവും എല്ലാ വിധത്തിലുള്ള നീരുവീഴ്ചയും പനിയും ഭേദമാകുന്നതാണ്.

ചുരക്കാത്തോട് ഉണക്കിയെടുത്ത് അതിൽ വെള്ളം വെച്ച് 24 മണിക്കൂറിന് ശേഷം കഴിച്ചാൽ പ്രമേഹത്തിന് ശമനം കിട്ടും.വയറിളക്കം, പ്രമേഹം ഇവ മൂലമുണ്ടാകുന്ന ദാഹത്തിന് ചുരക്ക നീർ നല്ലതാണ്.ഇതിന്റെ നീര് ചെറുനാരങ്ങനീര് ചേർത്ത് കുടിച്ചാൽ വാതം കുറയും. ചുരക്ക, ശരീരത്തിനെ തണുപ്പിക്കുന്നു, മൂത്രച്ചൂട് കൊണ്ടു കഷ്ടപ്പെടുന്നവർ ദിവസവും രാവിലെ ചുരക്ക നീർ കുടിക്കുന്നത് ഇതിൽ നിന്നും മോചനം കിട്ടാൻ ഒരു പരിധിവരെ സഹായിക്കും.ഒരു ഗ്ലാസ്‌ ചുരക്ക നീരിൽ ഒരു സ്പൂൺ നാരങ്ങനീർ് ചേർത്ത് ദിവസവും കഴിക്കുകയാണെങ്കിൽ മൂത്രക്കല്ല് അലിഞ്ഞു പോകും.

ചുരക്കനീരിന്റെ ഉപയോഗം അകാലനര വരാതെ തടുക്കുകയും ചെയ്യും.ചുരയ്ക്കയില താളിയായി തലയിൽ തേച്ചാൽ മുടികൊഴിച്ചിൽ കുറയുന്നതാണ്.ചുരയ്ക്ക വിത്തില്‍ 45 ശതമാനം വരെ എണ്ണ അടങ്ങിയിട്ടുണ്ട്.


ചുരക്കയുടെ ഉള്ളിലെ കാമ്പ് വേവിച്ചെടുത്ത് കഴിച്ചാൽ വൃക്കരോഗത്തിൻ ഏറ്റവും ഫലപ്രദമാണ്.കരൾ രോഗത്തിനും കഴിക്കുന്ന ഭക്ഷണത്തിൽ ചുരക്ക ഉൾപ്പെടുത്തുന്നതു കൊണ്ട് പ്രയോജനം കിട്ടും.

ഇത്രയധികം പ്രയോജങ്ങളുള്ള ചുരയ്ക്ക എന്നും ഭക്ഷണത്തിൽ ഒരു വിഭവമാക്കിയാൽ നന്നായിരിക്കും. നമ്മുടെ അടുക്കളത്തോട്ടത്തിലും ചുരയ്ക്ക ഇനി സ്ഥാനം പിടിക്കട്ടെ.

കൂടുതൽ അനുബന്ധ വാർത്തകൾക്ക് :അസംസ്‌കൃത വസ്തുവായ നൂൽ കിട്ടാനില്ല. കൈത്തറി മേഖല സ്തംഭനത്തിൽ .

English Summary: Medicinal properties and uses of churaikka

Like this article?

Hey! I am K B Bainda. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds