അതീവ രുചികരമായ ഒരു ഭക്ഷ്യവസ്തുവാണ് കൂൺ പോഷകഘടകങ്ങളുടെ കാര്യത്തിലും മുൻ പന്തിയിൽ ആണെന്നതിൽ സംശയമില്ല. വളരെ എളുപ്പത്തിൽ ചെയ്യാവുന്ന ഒരു കൃഷികൂടിയാണ് കൂൺകൃഷി എന്നാൽ പരിചയക്കുറവുമൂലവും കൃത്യമായ മാർഗ്ഗനിര്ദേശങ്ങളുടെ കുറവുമൂലവും അധികം ആരും ഇതിനു മിനക്കെടാറില്ല എന്നതാണ് വാസ്തവം .ഗുരുതരമായ രോഗങ്ങളോ കീടബാധകളോ ഇല്ലാത്ത അധികം പരിചരണം ആവശ്യമില്ലാത്ത വളരെ കുറച്ചു ദിവസംകൊണ്ടു വരുമാനം നേടിത്തരുന്ന കൂൺകൃഷി ചെയ്യാൻ മണ്ണുപോലും വേണ്ട എന്നതാണ് വാസ്തവം. നമ്മുടെ പരിസരങ്ങളിൽ ലഭ്യമായ വൈക്കോൽ, ചകിരിച്ചോർ, അറക്കപ്പൊടി എന്നിവയും ഒരു മുറിയും കുറച്ചു കൂൺ വിത്തുകളും ഉണ്ടെങ്കിൽ വൃത്തിയായി ആരംഭിക്കാവുന്ന ഒരു കുടിൽവ്യവസായമാണ് കൂൺകൃഷി
പാൽക്കൂൺ, ചിപ്പിക്കൂൺ എന്നിവയാണ് കേരളത്തിൽ ലഭ്യമായ കൂണിനങ്ങൾ. നല്ല ഗുണമേന്മയുള്ള വൈക്കോൽ 8 -9 സെന്റിമീറ്റർ നീളത്തിൽ മുറിച്ചു കുറച്ചു മണിക്കൂറുകൾ വെള്ളത്തിൽ കുതിർത്തു അരമണിക്കൂറോളം തിളപ്പിക്കുകയോ 100 ഡിഗ്രി സെൽഷ്യസിൽ പുഴുങ്ങി എടുക്കുകയോ ചെയ്യുന്നു . വെള്ളം വാർത്തു സുഷിരങ്ങൾ ഇട്ട പ്ലാസ്റ്റിക് കൂടുകളിൽ അടുക്കടുക്കായി നിറച്ചു ഇടയിൽ കൂൺ വിത്തുകൾ വിതറിക്കഴിഞ്ഞാൽ കൂൺകൃഷിക്കുള്ള ബഡ്ഡുകൾ തയ്യാറായിക്കഴിഞ്ഞു. ഇവ വൃത്തിയായി അണുനശീകരണം നടത്തിയ ഇരുണ്ട മുറികളിൽവയ്ക്കുന്നു. 12 മുതൽ 15 ദിവസംകൊണ്ടു തയ്യാർ. പാകമായവ വിളവെടുത്തശേഷം മൂന്നുതവണ ഈ ബെഡ്ഡ് ഉപയോഗിച്ച് കൂൺ കൃഷി ചെയ്യാവുന്നതാണ്
മികച്ച രീതിയിലുള്ള കൂൺ കൃഷിയാണ് ഹൈടെക് മഷ്റൂം കൾട്ടിവേഷൻ ഈ രീതി ടിഷ്യു കൾച്ചർ മാതൃകയാണ്.
Share your comments