അടുക്കളത്തോട്ടത്തിലെ ഒഴിച്ചുകൂടാത്ത ഒരു പച്ചക്കറിയാണ് നിത്യ വഴുതിന. ഒരിക്കൽ നട്ടാൽ ദീർഘകാലം വിളവെയ്ക്കാം എന്നു തും എന്നും കായ് ഉണ്ടായിരിക്കുകയും ചെയ്യും എന്നതിനാലാണ് നിത്യ വഴുതിന എന്ന പേര് വന്നത്.
നമ്മുടെ കാലാവസ്ഥയിൽ നന്നായി വളരുന്ന പച്ചക്കറിയാണിത്. ഒരുകാലത്തു നമ്മുടെ വീട്ടുപറമ്പിൽ ഒഴിയാതെ ഉണ്ടായിരുന്നു ഈ നിത്യ വഴുതിന. വള്ളിചെടിയായ ഇതിൽ വള്ളിനിറയെ കായുണ്ടാകും. മനോഹരമായ വലിയ പൂക്കൾ ആണ് ഇതിൽ ഉണ്ടാകുക. അലങ്കാരത്തിനും ഇത് വളർത്താറുണ്ട്.
ഓരോ പൂവിന്റെയും പൂവിൽ നിന്ന് തുടർച്ചയായാണ് കായ ഉണ്ടാകുന്നത്. അധികം മൂക്കുന്നതിനു മുൻപേ ഈ പച്ചക്കറി പറിച്ചെടുത്ത് ഉപയോഗിക്കണം . ഗ്രാമ്പൂവിന്റെ ആകൃതിയാണ് നിത്യ വഴുതിനയുടെ കായക്ക്. ഇതിന്റെ അഗ്രഭാഗത്തായാണ് ആണ് വിത്തുകൾ ഉണ്ടാകുക. കായ ചെടിയിൽ നിർത്തി ഉണക്കിയാണ് ഇതിന്റെ വിത്ത് ശേഖരിക്കുന്നത്.
ചെടിച്ചട്ടിയിലോ ബാഗിലോ നിത്യ വഴുതിന എളുപ്പത്തിൽ വളർത്താം. പടർത്താനായി വേലിയോ കമ്പോ മറ്റു ചെടികളോ ഉപയോഗിക്കാവുന്നതാണ്. നടീൽ രീതി ഇങ്ങനെയാണ്. മണ്ണിളക്കിയ ശേഷം ചാണകമോ കമ്പോസ്റ്റോ ചേർത്ത് വിത്ത് നടാം. നല്ല സൂര്യപ്രകാശത്തിൽ നടാൻ പ്രത്യേക ശ്രദ്ധിക്കണം. നല്ല നനവ് ഇവക്ക് ആവശ്യമാണ്. കൂടാതെ ഇടക്ക് ആവശ്യാനുസരണം ചാണക പൊടി, കമ്പോസ്റ്റ് മറ്റു ജൈവ വളങ്ങൾ എന്നിവ ചേർക്കാം.
വേനലിനെ നന്നായി ചെറുക്കുന്ന ചെടിയാണിത്. എങ്കിലും പന്തൽ ഇട്ടു കൊടുത്താൽ വിളവ് കൂടുതൽ ലഭിക്കും.
നട്ട് മൂന്നു മാസത്തിനുള്ളിൽ തന്നെ കായകൾ ലഭിച്ചു തുടങ്ങും. കായിൽ കറ ഉണ്ടെങ്കിലും അരുചിയൊന്നും ഇല്ലാത്ത പച്ചക്കറിയാണിത്.
കീടബാധ വളരെക്കുറവാണ് അതുകൊണ്ടു തന്നെ പ്രത്യേക ശ്രദ്ധ ഇവക്ക് ആവശ്യമില്ല. മാത്രമല്ല വളരെ കായ്ഫലം തരുന്നതുമാണ് നിത്യവഴുതിന. അതു കൊണ്ടുതന്നെ കർഷകരുടെ മിത്രമായി മാറിയിരിക്കുകയാണ് ഇവ.
എന്നും വിളവ് നല്കുന്ന നിത്യവഴുതിന
അടുക്കളത്തോട്ടത്തിലെ ഒഴിച്ചുകൂടാത്ത ഒരു പച്ചക്കറിയാണ് നിത്യ വഴുതിന. ഒരിക്കൽ നട്ടാൽ ദീർഘകാലം വിളവെയ്ക്കാം എന്നു തും എന്നും കായ് ഉണ്ടായിരിക്കുകയും ചെയ്യും എന്നതിനാലാണ് നിത്യ വഴുതിന എന്ന പേര് വന്നത്.
Share your comments