ഉളളിവർഗ പച്ചക്കറികളിൽ ഏറ്റവും പ്രധാന വിളയാണ് സവാള. അവയിൽ അഗ്രഗണ്യനാണ് സവാള. കുറഞ്ഞത് നൂറോളം രാജ്യങ്ങളിൽ ഇത് വൻതോതിൽ കൃഷിചെയ്തുവരുന്നുണ്ട്. ഇറാൻ, പാകിസ്ഥാൻ, ഈജിപ്ത് എന്നീ പ്രദേശങ്ങളെ ഉളളിയുടെ ജന്മനാടായി കരുതുന്നുണ്ട്.സവാള വില നൂറു കടന്നിരിക്കുകയാണ്.നമ്മുടെ വീട്ടില്‍ തന്നെ സവാള നട്ടാല്‍ വിലക്കയത്തെ പേടിക്കേണ്ട കാര്യമില്ല. കേരളത്തിലെ കാലാവസ്ഥയില്‍ ഇപ്പോള്‍ സവാളയും ചെറിയ ഉള്ളിയം വെളുത്തുള്ളിയുമെല്ലാം നന്നായി വിളയും. നടുമ്പോള്‍ തണുപ്പും വിളവെടുക്കുമ്പോള്‍ ചൂടുമാണ് സവാളയടക്കമുള്ള ഉള്ളി വര്‍ഗങ്ങള്‍ക്ക് ആവശ്യം. 10 മുതല്‍ 22 ഡിഗ്രി സെല്‍ഷ്യസ് വരെ താപനിലയുള്ള പ്രദേശങ്ങള്‍ ഈ ശീതക്കാല പച്ചക്കറികളുടെ കൃഷിക്ക് അനുയോജ്യമാണ്. കേരളത്തിന്റെ വിവിധ ഭാഗങ്ങളിലിപ്പോള്‍ ഉള്ളി വര്‍ഗങ്ങള്‍ കൃഷി ചെയ്യുന്നുണ്ട്. മലപ്പുറം, പാലക്കാട് ജില്ലകളില്‍ അടുക്കളത്തോട്ടത്തിലും ടെറസിലുമെല്ലാം ഉള്ളി വിജയകരമായി കൃഷി ചെയ്യുന്നവരുണ്ട്.
കൃഷി രീതിയും നിലമൊരുക്കലും
സവാള കൃഷി ചെയ്യുന്നത് തടങ്ങളില്‍ വിത്ത് പാകി തൈകള്‍ പറിച്ചു നട്ടാണ് ഇഞ്ചി കൃഷി ചെയ്യുന്നത് പോലെ തടങ്ങള്‍ നിര്‍മിച്ചാണ് ഉള്ളിവര്‍ഗങ്ങളും കൃഷി ചെയ്യേണ്ടത്. നേരിട്ട് സൂര്യപ്രകാശം കിട്ടുന്ന സ്ഥലമാണ് അനുയോജ്യം. തടമൊരുക്കുമ്പോള്‍ കാടും മറ്റും വെട്ടി തീയിട്ട് നശിപ്പിച്ച്, രണ്ട് മൂന്ന് തവണ മണ്ണ് നന്നായി കിളച്ചു മറിച്ച് പൊടിയാക്കി, സെന്റ് ഒന്നിന് 100 കിലോ കാലിവളം, എല്ലുപ്പൊടി, വേപ്പിന്‍ പിണ്ണാക്ക്, ജീവാണു വളമായ ട്രൈക്കോഡെര്‍മ്മ എന്നിവ കൂട്ടി കലര്‍ത്തി ചെറു തടമാക്കിയതിന് ശേഷം ചുവന്നുള്ളി ആണെങ്കില്‍ 20 cm അകലത്തില്‍ തൈകള്‍ നടാം. വെളുത്തുള്ളി നടുമ്പോള്‍ 15 X 10cm അകലത്തില്‍ വിത്തുകള്‍ നടാം. നട്ട് ഒരു മാസം കഴിയുമ്പോള്‍ 3-4 തവണ കാട് പറിച്ച് വിവിധ ജൈവവളങ്ങള്‍ നല്‍കണം. തടത്തില്‍ ഇടക്കിടക്ക് മണ്ണ് കൂട്ടി കൊടുക്കണം.
കീടനിയന്ത്രണം
ഉള്ളി, സവാള, വെളുത്തുള്ളി, കൃഷികളില്‍ കാണുന്ന പ്രധാന കീടങ്ങളാണ് ഇലതീനിപ്പുഴു, ഇലചുരുട്ടിപുഴു, മുഞ്ഞ എന്നിവയാണ്. ഇവക്കെതിരെ പുകയിലകഷായം സപ്രേ ചെയ്യുക, 20g വെര്‍ട്ടിസീലിയം ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി സപ്രേ ചെയ്യുക. കൂടാതെ 5% വീര്യമുള്ള വേപ്പിന്‍ കുരുസത്ത്, വെളുത്തുള്ളി-വേപ്പെണ്ണ മിശ്രിതം, എന്നിവയെല്ലാം മേല്‍ പറഞ്ഞ കീടങ്ങളെ അകറ്റാന്‍ ഉത്തമമാണ്. മുഞ്ഞയുടെ ആക്രമണം കൂടുതലായി കണ്ടാല്‍ ചെറു ചൂടോടെ ചാരം എടുത്ത് (കൈ കൊണ്ടെടുക്കാവുന്നത്ര ചൂട്) ഇലകള്‍ വിതറണം.
വിളവെടുപ്പ്
ഉള്ളിവര്‍ഗവിളകള്‍ സാധാരണയായി നട്ട് 4-5 മാസത്തിനുള്ളില്‍ വിളവെടുക്കാറാകും. ഇലകള്‍ പഴുക്കാന്‍ തുടങ്ങിയാല്‍ വിളവെടുപ്പ് നടത്താം. ചെടികള്‍ ഇലയോട് കൂടി പറിച്ച് എടുത്ത് 3-4 ദിവസം കൃഷി സ്ഥലത്ത് തന്നെ കൂട്ടിയിടുക. അതിന് ശേഷം മണ്ണെല്ലാം കളഞ്ഞ് ഇലകള്‍ കൂട്ടിക്കെട്ടി തണലത്തിട്ട് ഉണക്കി, നല്ല വായുസഞ്ചാരമുള്ള മുറിയില്‍ സൂക്ഷിക്കാം. വെളുത്തുള്ളി വിളവെടുപ്പിന് ശേഷം അടുപ്പിന് മുകളില്‍ കെട്ടിയിട്ട് പുക കൊള്ളിക്കണം. ഇങ്ങനെ സൂക്ഷിക്കുന്ന വെള്ളുത്തുള്ളിക്ക് ഗൂണനിലവാരവും കാലപഴക്കവും കിട്ടും.
നനയ്ക്ക് പ്രത്യേക ശ്രദ്ധ
നനയ്ക്കുമ്പോള്‍ പ്രത്യേക ശ്രദ്ധ നല്‍കണം. നന കൂടിയാലും കുറഞ്ഞാലും പ്രശ്‌നമാണ്. നന കുറഞ്ഞാല് ചെടി ഉണങ്ങിപ്പോലും. വേരുകള്‍ നേര്‍ത്തതായതിനാല്‍ വെള്ളം കൂടിയാല്‍ എളുപ്പത്തില്‍ ചീഞ്ഞും. ഉള്ളയായി വരുമ്പോള്‍ നിര്‍ബന്ധമായും നനയ്ക്കണം.
ഗ്രോബാഗിലും ടെറസിലും
അടുക്കളത്തോട്ടത്തിലും ടെറസിലുമെല്ലാം ഉള്ളി വര്‍ഗങ്ങള്‍ വളര്‍ത്താം. നല്ല തണുപ്പുള്ള സ്ഥലങ്ങളിലെപ്പോലെ വിളവ് ലഭിക്കില്ലെങ്കിലും അത്യാവശം നല്ല വിളവ് ലഭിക്കാറുണ്ട്. സാധാരണ ജൈവ വളങ്ങള്‍ ഉള്‍പ്പെടുത്തി ഗ്രോ ബാഗ് തയാറാക്കി നട്ടാല്‍ മതി.ഗ്രോബാഗ് ടെറസില്‍ വയ്ക്കുന്നതാണ് ഉചിതം.
Share your comments